ഇലക്ട്രിക്ക് കാറിന് രണ്ടര ലക്ഷം രൂപ കുറച്ച് കമ്പനി; വിപണിയില്‍ മത്സരം കടുക്കും
ഇന്ത്യന്‍ ഇലക്ട്രിക്ക് കാര്‍ മാര്‍ക്കറ്റില്‍ വലിയ തരംഗം സൃഷ്ടിച്ച മോഡലുകള്‍ പുറത്തിറക്കിയ കമ്പനിയാണ് എം.ജ് മോട്ടേഴ്‌സ്. കമ്പനി ഇപ്പോള്‍ തങ്ങളുടെ പ്രധാനപ്പെട്ട മോഡലുകളിലൊന്നായ zs ഇവിയുടെ വില വലിയ തോതില്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. ഉത്സവ സീവണിന് മുന്നോടിയായി പരമാവധി കച്ചവടം ഉറപ്പിക്കാനാണ് എം.ജി മോട്ടോര്‍ zsന് രണ്ടര ലക്ഷത്തോളം വിലകുറച്ചിരിക്കുന്നത്. എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ്, എക്‌സ്‌ക്ലൂസീവ് പ്രോ എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് ഈ വാഹനം മാര്‍ക്കറ്റില്‍ ലഭ്യമാകുന്നത്.
ZS ഇവിയുടെ എക്‌സൈറ്റ് പതിപ്പിന്റെ വില 50,000 രൂപയോളം വെട്ടിക്കുറച്ചപ്പോള്‍ ഇലക്ട്രിക് എസ്‌യുവിയുടെ എക്‌സ്‌ക്ലൂസീവ്, എക്‌സ്‌ക്ലൂസീവ് പ്രോ വേരിയന്റുകള്‍ക്ക് യഥാക്രമം 2.30 ലക്ഷം രൂപയും. 2.00 ലക്ഷം രൂപയുമാണ് ചൈനീസ് വാഹന നിര്‍മാതാക്കളായ എംജി മോട്ടോര്‍സ് കുറച്ചിരിക്കുന്നത്. ഡിസി ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 50.3 kWh ലിഥിയംഅയണ്‍ ബാറ്ററി പായ്ക്കാണ് വാഹനത്തിനുള്ളത്. 174 bhp കരുത്തില്‍ 280nm ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ കഴിയുന്ന മോട്ടോറുള്ള വാഹനത്തിന് ഒറ്റത്തവണ ചാര്‍ജില്‍ 419 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും എന്നാണാ് കമ്പനി അവകാശപ്പെടുന്നത്.
Content Highlights:mg zs ev reduce price
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."