HOME
DETAILS

താലിബാന്‍ കാബൂളില്‍

  
backup
August 16, 2021 | 4:03 AM

486564-2

കാബൂള്‍: അഫ്ഗാനിസ്താനിലെ 34 പ്രവിശ്യകളും നിയന്ത്രണത്തിലാക്കിയ താലിബാന്‍ സായുധസേന തലസ്ഥാനമായ കാബൂളിലും പ്രവേശിച്ചു. കാബൂളിന്റെ എല്ലാ അതിര്‍ത്തികളിലും നേരത്തെ നിലയുറപ്പിച്ച താലിബാര്‍ സമാധാനപരമായ അധികാര കൈമാറ്റത്തിനു വേണ്ടി അഫ്ഗാന്‍ സര്‍ക്കാരുമായി ചര്‍ച്ചയാരംഭിച്ചതിനിടെയാണ് നഗരത്തില്‍ കടന്നത്. പൊലിസുകാര്‍ പിന്മാറിയതിനാല്‍ കവര്‍ച്ച തടയുന്നതിനായിട്ടാണ് സേന കാബൂളില്‍ കടന്നതെന്ന് പാര്‍ട്ടി വക്താവ് സബീഹുല്ല മുജാഹിദ് അറിയിച്ചു.


ചര്‍ച്ച നടക്കുന്ന സാഹചര്യത്തില്‍ സൈനികശക്തിയുപയോഗിച്ച് അധികാരം പിടിച്ചെടുക്കുകയില്ലെന്ന് താലിബാന്‍ സര്‍ക്കാരിന് ഉറപ്പുനല്‍കിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമാധാനപരമായ അധികാര കൈമാറ്റത്തിന് സര്‍ക്കാരിന്റെ സഹകരണം പ്രതീക്ഷിക്കുന്നതായും സേന കാബൂളില്‍ നിന്ന് ഏതാനും കിലോമീറ്ററുകള്‍ അകലെയാണെന്നും താലിബാന്റെ അന്താരാഷ്ട്ര മാധ്യമ വക്താവ് സുഹൈല്‍ ഷഹീന്‍ അല്‍ജസീറയോടു വ്യക്തമാക്കിയിരുന്നു. എന്നാല്‍ അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങിയതോടെ നഗരസുരക്ഷയുടെ പേരിലാണ് താലിബാന്‍ കാബൂളില്‍ പ്രവേശിച്ചതെന്നാണ് റിപ്പോര്‍ട്ട്.


അക്രമപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും കാബൂള്‍ വിട്ടുപോകുന്നവര്‍ക്ക് സുഗമമായ യാത്രാ സൗകര്യമൊരുക്കാനും പോരാളികള്‍ക്ക് നിര്‍ദേശം നല്‍കിയതായി താലിബാന്‍ വക്താവ് അറിയിച്ചു. അതേസമയം അധികാരകൈമാറ്റം പൂര്‍ത്തിയാകുന്നതുവരെ തലസ്ഥാനത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. തലസ്ഥാനത്തെ ബാങ്കുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, സ്വകാര്യ സംരംഭകരുടെ സ്വത്തുക്കള്‍, പണം, സ്ഥാപനങ്ങള്‍ എന്നിവയെല്ലാം സുരക്ഷിതമായിരിക്കുമെന്ന് താലിബാന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ന്യൂഡൽഹി സ്ഫോടനം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  7 hours ago
No Image

ജോർജിയയിൽ തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നു വീണ് അപകടം; വിമാനത്തിലുണ്ടായിരുന്നത് 20 സൈനികർ; രക്ഷാപ്രവർത്തനം ആരംഭിച്ചു

International
  •  7 hours ago
No Image

രഹസ്യബന്ധമുണ്ടെന്ന് പരസ്‌പരം സംശയം; ബാങ്ക് മാനേജരായ ഭാര്യയെ ക്രിക്കറ്റ് ബാറ്റ്കൊണ്ട് തലയ്ക്കടിച്ച് കൊന്നു

crime
  •  7 hours ago
No Image

അവാർഡ് വിവാദം; ജൂറിയെ അംഗീകരിക്കണമെന്ന് റസൂൽ പൂക്കുട്ടി

uae
  •  7 hours ago
No Image

കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്; 40 പേർ കളത്തിൽ

Kerala
  •  7 hours ago
No Image

'ഡിജിറ്റൽ അറസ്റ്റ്' ഭീഷണി: ചെങ്ങന്നൂർ സ്വദേശിക്ക് 20,50,800 ലക്ഷം രൂപ നഷ്ടമായി; പ്രധാന പ്രതികളിൽ ഒരാൾ മൈസൂരിൽ അറസ്റ്റിൽ

crime
  •  8 hours ago
No Image

വിമാനത്താവളത്തിലെ ക്യൂ ഒഴിവാക്കാം; ഷാർജ എയർപോർട്ട് യാത്രക്കാർക്ക് ഇനി വീട്ടിലിരുന്ന് ചെക്ക്-ഇൻ ചെയ്യാം

uae
  •  8 hours ago
No Image

11 പന്തിൽ അർദ്ധസെഞ്ച്വറി; റെക്കോർഡ് ബുക്കുകൾ തിരുത്തിക്കുറിച്ച് ഇന്ത്യൻ ക്രിക്കറ്റിൽ പുതു താരോദയം

Cricket
  •  8 hours ago
No Image

ഡൽഹി സ്ഫോടനം; നാട്ടിലേക്കുള്ള യാത്രകൾ മാറ്റിവെച്ച് രാജ്യതലസ്ഥാനത്ത് നിന്നുള്ള യുഎഇ പ്രവാസികൾ 

uae
  •  8 hours ago
No Image

പത്തനംതിട്ടയിൽ സിപിഐഎമ്മിന് തിരിച്ചടി; വാർഡ് മെമ്പർ ഉൾപ്പെടെയുള്ളവർ കോൺഗ്രസിലേക്ക്; 'മാഫിയ ബന്ധം' ആരോപണം

Kerala
  •  8 hours ago