HOME
DETAILS

ദക്ഷിണ കന്നട, ഉഡുപ്പി ജില്ലക്കാരായ 12000 പേര്‍ ഇസ്‌റാഈലിലുണ്ടെന്ന്; കണ്‍ട്രോള്‍ റൂം തുറന്നു

  
backup
October 09 2023 | 15:10 PM

leonard-fernandez-who-has-lived-in-israel-for-14-year

ദക്ഷിണ കന്നട, ഉഡുപ്പി ജില്ലക്കാരായ 12000 പേര്‍ ഇസ്‌റാഈലിലുണ്ടെന്ന്; കണ്‍ട്രോള്‍ റൂം തുറന്നു

മംഗളൂരു: ദക്ഷിണ കന്നട, ഉഡുപ്പി ജില്ലക്കാരായ 12000 പേര്‍ ഇസ്‌റാഈലില്‍ ഭീതിയില്‍ കഴിയുന്നതായി വിവരം. 8000ത്തോളം പേര്‍ ദക്ഷിണ കന്നടക്കാരാണ്. മംഗളൂരു സ്വദേശിയായ ലിയോനാര്‍ഡ് ഫെര്‍ണാണ്ടസ് ബന്ധുക്കള്‍ക്ക് നല്‍കിയ വിവരങ്ങള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. അതിനുള്ള ശ്രമങ്ങള്‍ ജില്ല ഭരണകൂടങ്ങള്‍ ആരംഭിച്ചു. പകുതി പേരും പരിചാരക വൃത്തി ചെയ്യുന്ന ക്രിസ്ത്യന്‍ സ്ത്രീകളാണ്. കുറച്ച് ഹിന്ദുക്കളുമുണ്ട്.

ഇസ്‌റാഈല്‍ 14 വര്‍ഷമായി കഴിയുന്ന താന്‍ റോക്കറ്റ് ആക്രമണങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യം വ്യത്യസ്തമാണെന്ന് ലിയോനാര്‍ഡ് ഫെര്‍ണാണ്ടസ് അറിയിച്ചു. മംഗളൂരുവില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ തിങ്കളാഴ്ച പുറപ്പെടേണ്ട തന്റെ യാത്ര വിമാനങ്ങള്‍ റദ്ദാക്കിയതിനാല്‍ മുടങ്ങിയിരിക്കയാണ്. ഇതുപോലെ ആയിരങ്ങള്‍ ഉണ്ടെന്ന് ലിയോനാര്‍ഡ് അറിയിച്ചു. പ്രാദേശിക തലങ്ങളില്‍ ഇസ്രായേലില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉഡുപ്പി ജില്ല ഭരണകൂടം നടപടി ആരംഭിച്ചു. ഇതിനായി പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. 08202574802 / 22340676 / 22253707 എന്നീ നമ്പറുകളിലേക്കോ 1077ലോ വിളിക്കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

അതേ സമയം ഇസ്‌റാഈലിന്റെ പ്രത്യാക്രമണത്തില്‍ തകര്‍ന്നടിഞ്ഞ് ഗാസ. അഞ്ഞൂറിലേറെപ്പേര്‍ മരിച്ചു. മേഖലയിലേക്കുള്ള വെള്ളവും വൈദ്യുതിയും ഇസ്‌റാഈല്‍ തടഞ്ഞു. കരയുദ്ധത്തിനും ഒരുക്കംതുടങ്ങി. ജെറുസലേമിലും സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ടുണ്ട്. ഹമാസ് കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിന് ശക്തമായി തിരിച്ചടിക്കുകയാണ് ഇസ്‌റാഈല്‍. മിസൈല്‍ ആക്രമണം ഇന്നും തുടര്‍ന്നു. ഗാസയെ പൂര്‍ണമായി ഒറ്റപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായി ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി പ്രദേശത്തേക്കുള്ള ജലവിതരണം നിര്‍ത്തി.

വൈദ്യുതി, ഇന്ധന, ഭക്ഷ്യ വ്‌സതുക്കളുടെ വിതരണം കഴിഞ്ഞ ദിവസങ്ങളില്‍ നിര്‍ത്തിയിരുന്നു. ഈജിപ്റ്റും അതിര്‍ത്തി അടച്ചതോടെ ഗാസ പൂര്‍ണമായി ഒറ്റപ്പെട്ടു. അവശ്യവസ്തുക്കളുടെ ക്ഷാമവും അതിരൂക്ഷമാണ്. ഒന്നരലക്ഷത്തോളം പേര്‍ക്ക് വീടും കിടപ്പാടവും നഷ്ടപ്പെട്ടു. ഇസ്‌റാഈല്‍ സൈന്യം വൈകാതെ കരമാര്‍ഗം ഗാസയിലേക്ക് പ്രവേശിക്കുമെന്നാണ് സൂചന. മൂന്നുലക്ഷത്തോളം റിസര്‍വ് സൈനികരോട് ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് വയോധികന്‍ മരിച്ചു

Kerala
  •  a month ago
No Image

'ഹൂ ഈസ് ദാറ്റ്?'; മേഴ്‌സിക്കുട്ടിയമ്മയ്ക്ക് പരിഹാസം; ജയതിലകിനെതിരെ വീണ്ടും അധിക്ഷേപവുമായി പ്രശാന്ത്

Kerala
  •  a month ago
No Image

സമഗ്രമായ അന്വേഷണം വേണം; നവീന്‍ ബാബുവിനെതിരായ കൈക്കൂലി ആരോപണം പൂര്‍ണമായും തള്ളാതെ എ.വി ജയരാജന്‍

Kerala
  •  a month ago
No Image

യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ പ്രഖ്യാപനവുമായി ട്രംപ്; കൂട്ടക്കുടിയേറ്റത്തിനെതിരെ കനത്ത ജാഗ്രതയുമായി കാനഡ

International
  •  a month ago
No Image

'എന്‍ പ്രശാന്ത് ഐ.എ.എസ് വഞ്ചനയുടെ പര്യായം': രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

Kerala
  •  a month ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണവീഡിയോ സി.പി.എം പേജില്‍; വ്യാജ അക്കൗണ്ടെന്ന് ജില്ലാ സെക്രട്ടറി

Kerala
  •  a month ago
No Image

'ബുള്‍ഡോസര്‍ രാജ് അംഗീകരിക്കാനാവില്ല,  ഇത്തരം പ്രവൃത്തികളിലൂടെ ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാവില്ല' രൂക്ഷ പരാമര്‍ശങ്ങളുമായി ചന്ദ്രചൂഢിന്റെ അവസാന വിധി

National
  •  a month ago
No Image

പ്രചാരണത്തിനെത്തിയ മന്ത്രിയും നേതാക്കളും പുഴയിലെ ചങ്ങാടത്തില്‍ കുടുങ്ങി; തണ്ടര്‍ബോള്‍ട്ടും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി

Kerala
  •  a month ago
No Image

ഗവർണർ പിന്നോട്ടില്ല; വി.സി നിയമനം വൈകും

Kerala
  •  a month ago
No Image

ഏറ്റുമാനൂരില്‍ കാണാതായ കോളജ് വിദ്യാര്‍ഥിയുടെ മൃതദേഹം മീനച്ചിലാറ്റില്‍

Kerala
  •  a month ago