ജോലി, കുട്ടികളെ പരിചരിക്കല്‍; ശമ്പളം, 83 ലക്ഷം; ആയമാരെ തേടി ഇന്ത്യന്‍ വംശജന്‍ നല്‍കിയ വൈറല്‍ പരസ്യം
ജോലി, കുട്ടികളെ പരിചരിക്കല്‍; ശമ്പളം, 83 ലക്ഷം; ആയമാരെ തേടി ഇന്ത്യന്‍ വംശജന്‍ നല്‍കിയ വൈറല്‍ പരസ്യം
കുട്ടികളെ നോക്കാന്‍ ആയയെ തേടി അമേരിക്കയിലെ ഇന്ത്യന്‍ വംശജന്‍ നല്‍കിയ വിചിത്രമായ പരസ്യം കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ജോലിയുള്ള മാതാപിതാക്കള്‍ക്ക് തങ്ങളുടെ മക്കളെ നോക്കുകയെന്ന ശ്രമകരമായ പണിയാണ്. അതുകൊണ്ട് തന്നെ കുട്ടികളെ പരിചരിക്കാനായി ആയമാരെ വീട്ടില്‍ നിര്‍ത്തുന്നത് പലയിടത്തും സര്‍വ്വസാധാരണമായാണ് പരിഗണിക്കുന്നത്. കുഞ്ഞുങ്ങളെ നോക്കുന്നത് ശ്രമകരമായ പണിയായതിനാല്‍ അത്യാവശ്യം ഉയര്‍ന്ന ശമ്പളമാണ് ആയമാര്‍ക്ക് മാര്‍ക്കറ്റില്‍ കിട്ടുന്നതും.
എന്നാല്‍ തന്റെ കുട്ടികളെ നോക്കാന്‍ 83 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഞെട്ടിച്ചിരിക്കുകയാണ് ഒരു ശതകോടീശ്വരന്‍. അമേരിക്കയിലെ റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റായ Estatejobs.com ലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയും വ്യവസായിയും ഇന്ത്യന്‍ വംശജനുമായ വിവേക് രാമസ്വാമിയാണ് പരസ്യം നല്‍കിയത്. ആര്‍ക്ക് വേണ്ടിയാണ് പരസ്യം നല്‍കിയതെന്ന് കൃത്യമായി അറിയില്ലെങ്കിലും വിവേകിന്റെ കുടുംബത്തിലേക്കാണ് ആയയെ നോക്കുന്നതെന്നാണ് നെറ്റിസണ്‍സിന്റെ അനുമാനം.
എന്നാല്‍ ചുമ്മാതങ്ങ് കയറി ചെന്നാല്‍ ജോലി കിട്ടുമെന്ന് വിചാരിക്കല്ലേ. 83 ലക്ഷമല്ലേ ശമ്പളം കിട്ടുന്നത്. അതുകൊണ്ട് തന്നെ ചില നിബന്ധനകളും പരസ്യത്തിലുണ്ട്. ആഴ്ച്ചയില്‍ 84 മുതല്‍ 96 മണിക്കൂര്‍ വരെയാണ് ജോലി സമയം പറഞ്ഞിരിക്കുന്നത്. തുടര്‍ന്ന് പിന്നീടുള്ള ഒരാഴ്ച്ച മുഴുവന്‍ അവധി കിട്ടും. കുട്ടികളെ നോക്കുന്നതിന് പുറമെ വീട്ടിലെ ഷെഫ്, ഹൗസ് കീപ്പര്‍, സെക്യൂരിറ്റി എന്നിവരുമായും സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടി വരും. ഭക്ഷണം പാകം ചെയ്യാന്‍ അറിയുന്നവരാണ് ജോലിക്ക് അപേക്ഷിക്കേണ്ടത്. അതില്‍ തന്നെ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ പാകം ചെയ്യാന്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കുമെന്നും പരസ്യത്തിലുണ്ട്.
തീര്‍ന്നില്ല, കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ കാര്യമായ സംഭാവന ചെയ്യാന്‍ കഴിയുന്നവരായിരിക്കണം ആയമാരെന്ന് നിര്‍ബന്ധമുണ്ട്. കുട്ടികളുടെ കളിസ്ഥലങ്ങള്‍, കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ നന്നായി അടുക്കി വെക്കണം, പ്രൈവറ്റ് ജെറ്റില്‍ യാത്ര ചെയ്യാന്‍ താല്‍പര്യമുള്ളവരായിരിക്കണം എന്നിങ്ങനെ പോവുന്നു നിബന്ധനങ്ങള്‍.
21 വയസ് പൂര്‍ത്തിയാക്കിയ ആര്‍ക്ക് വേണമെങ്കിലും ജോലിക്ക് അപേക്ഷിക്കാവുന്നതാണ്. യോഗ്യരെന്ന് ഉറപ്പിച്ചതിന് മാത്രമേ നിയമനം ലഭിക്കൂ. ശമ്പളത്തിന പുറമെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമെന്നും പരസ്യത്തില്‍ പറയുന്നു.
ഇതിനോടകം വൈറലായ പരസ്യത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പാലക്കാട് വേരുകളുള്ള വിവേക് സമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനും കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."