HOME
DETAILS
MAL
റദ്ദാക്കിയ വൈദ്യുതി കരാര്‍ പുന: സ്ഥാപിക്കണം; റഗുലേറ്ററി കമ്മിഷന് സര്‍ക്കാരിന്റെ കത്ത്
backup
October 11 2023 | 11:10 AM
റദ്ദാക്കിയ വൈദ്യുതി കരാര്‍ പുന: സ്ഥാപിക്കണം; റഗുലേറ്ററി കമ്മിഷന് സര്‍ക്കാരിന്റെ കത്ത്
തിരുവനന്തപുരം: റദ്ദാക്കിയ 465 മെഗാവാട്ടിന്റെ ദീര്‍ഘകാല വൈദ്യുതി കരാര്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് റഗുലേറ്ററി കമ്മീഷന് സര്‍ക്കാര്‍ കത്ത് നല്കി. വൈദ്യുതി നിയമത്തിലെ 108 ആം വകുപ്പ് പ്രകാരമാണ് നടപടി. പൊതുജനതാല്പര്യാര്ഥ്യം 465 മെഗാവാട്ട് വാങ്ങാനുള്ള ദീര്‍ഘകാല കരാര്‍ ഉടന്‍ പുന: സ്ഥാപിക്കണമെന്നാണ് വൈദ്യുതിനിയമം ചട്ടം 108 പ്രകാരം സര്‍ക്കാരിന്റെ നിര്‍ദ്ദേശം.
രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ മന്ത്രിസഭാ യോഗമായിരുന്നു യുഡിഎഫ് കാലത്തെ കരാര്‍ പുനസ്ഥാപിക്കാന്‍ തീരുമാനമെടുത്തത്. 25 വര്‍ഷത്തേക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കുന്ന കരാര്‍ ഇക്കഴിഞ്ഞ മെയിലായിരുന്നു റദ്ദാക്കിയത്. ടെന്‍ഡര്‍ നടപടികളിലെ വീഴ്ച്ചകളെക്കുറിച്ച് അന്വേഷണം കരാര്‍ പുന:സ്ഥാപിക്കാന്‍ തടസമില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."