ശാസ്ത്ര രഹസ്യങ്ങള്‍
രക്തത്തിന്റെ ചുവപ്പുനിറം
ചുവന്ന രക്താണുക്കളുടെ സ്വാഭാവിക നിറം ചുവപ്പാണ്.
ചുവന്ന രക്താണുക്കളിലുള്ള ഹീമോഗ്ലോബിനാണ് ഇതിനുകാരണം.ഇരുമ്പിന്റെ തന്മാത്രയായ ഹീം,ഗ്ലോബിന്‍ എന്ന പ്രോട്ടീനുമായി കൂടിച്ചേര്‍ന്നാണ് ഹീമോഗ്ലോബിന്‍ രൂപപ്പെടുന്നത്.
മൃതദേഹം വെള്ളത്തില്‍
പൊങ്ങിക്കിടക്കുന്നത്
ഒരു വസ്തുവിന്റെ ആപേക്ഷിക ഘനത്വത്തെ അടിസ്ഥാനമാക്കിയാണ് ഒരു വസ്തു ജലത്തില്‍ മുങ്ങിക്കിടക്കുന്നതും പൊങ്ങിക്കിടക്കുന്നതും.
വെള്ളത്തില്‍വച്ച് മരിക്കുന്ന ഒരാളുടെ ശരീരം ആദ്യഘട്ടങ്ങളില്‍ ജലത്തിനടിയിലായിരിക്കുമെങ്കിലും പിന്നീട് ജൈവരാസ വിഘടനം മൂലം ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വാതകങ്ങള്‍ ശരീരത്തിന്റെ കോശഭാഗങ്ങളില്‍ നിറയുകയും ജലത്തെ പുറംതള്ളുകയും ചെയ്യും.
ഇതിന്റെ ഫലമായാണ് മൃതദേഹം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത്.
നഖം മുറിച്ചാല്‍
വേദനയില്ല
നഖത്തില്‍ നാഡി കോശങ്ങളില്ലാത്തത് കൊണ്ടാണ് നഖം മുറിച്ചാല്‍ വേദന തോന്നാത്തത്.
നഖത്തിന്റെ ഒരറ്റം മാംസവുമായി ബന്ധപ്പെട്ടു നില്‍ക്കുകയും വളരുന്നതിനനുസരിച്ച് പുറത്തേക്കു വരികയുമാണ് ചെയ്യുന്നത്.
എന്നാല്‍ നഖം പിടിച്ചു വലിച്ചാലോ ക്ഷതമുണ്ടായാലോ മാംസ ഭാഗങ്ങളില്‍ തട്ടുന്നത് മൂലം വേദന വരികയും ചെയ്യും.
മറുകുണ്ടാകുന്നത്
മെലനോസെറ്റ് കോശങ്ങളാണ് മറുകിന് കാരണമാകുന്നത്. ചില മെലനോസെറ്റ് കോശങ്ങള്‍ വളര്‍ച്ചാഘട്ടങ്ങള്‍ക്കിടയില്‍ ചര്‍മത്തിനുള്ളിലോ അതിന്റെ അടിയിലോ കുടുങ്ങിപ്പോകുന്നതുകൊണ്ടാണ് മറുകുണ്ടാകുന്നത്.
നന്നായി തണുക്കുമ്പോള്‍
ശരീരം വിറയ്ക്കുന്നത്
ശരീരം ഇങ്ങനെ വിറക്കുമ്പോള്‍ അല്‍പ്പം താപമുണ്ടാകും. അതുവഴി ശരീരത്തെ ചൂടാക്കാനുള്ള സൂത്രമാണിത്. നന്നായി ചൂടാകുമ്പോള്‍ വിയര്‍ക്കുന്നത് ശരീരത്തെ തണുപ്പിക്കാനാണ്.
മേഘങ്ങള്‍ വെളുപ്പും കറുപ്പും
ജലകണികകള്‍ അടങ്ങിയിട്ടുള്ള മേഘങ്ങളില്‍ പതിക്കുന്ന പ്രകാശത്തിന് പ്രകീര്‍ണനം സംഭവിക്കുന്നതു മൂലമാണ് ചില മേഘങ്ങള്‍ വെളുത്തതായി നമുക്ക് തോന്നുന്നത്. ജലകണികകളുടെ വലിപ്പം പ്രകാശ രശ്മികളുടെ തരംഗ ദൈര്‍ഘ്യത്തിന് തുല്യമാകുന്നതു വഴിയാണ് ഇങ്ങനെ എല്ലാ ഘടകങ്ങളും ചിതറാന്‍ സാഹചര്യമൊരുക്കുന്നത്.
താരതമ്യേന വലിപ്പം കുറഞ്ഞ മേഘങ്ങളാണ് ഇങ്ങനെ വെളുത്തുപോകുന്നത്. എന്നാല്‍ വലിപ്പം കൂടിയ മേഘങ്ങളില്‍ പ്രകാശത്തിന് പൂര്‍ണമായി കടന്നെത്താന്‍ സാധിക്കാറില്ല. ഇതിനാല്‍ തന്നെ പൂര്‍ണമായ പ്രകീര്‍ണനവും സംഭവിക്കുന്നില്ല.
ഇത്തരം മേഘത്തെ ഭൂമിയില്‍നിന്ന് വീക്ഷിക്കുന്ന ഒരാള്‍ക്ക് ആ മേഘം കറുത്തതായി തോന്നുന്നു.
മന്തുരോഗ നിര്‍ണയം
രാത്രിയില്‍
ഫൈലേറിയന്‍ വിരകള്‍ പകല്‍ സമയത്ത് ആന്തരാവയവങ്ങളില്‍ ഒളിഞ്ഞിരിക്കുകയും രാത്രി കാലങ്ങളില്‍ തൊലിക്കടിയിലുള്ള സൂക്ഷ്മരക്തക്കുഴലുകളിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നതിനാലാണ് മന്തു രോഗ നിര്‍ണയത്തിനാവശ്യമായ രക്തം രാത്രി കാലങ്ങളില്‍ എടുക്കുന്നത്.
തേനീച്ച മൂളുന്നത്
ഈ ചോദ്യത്തില്‍ തന്നെ വലിയ അബദ്ധമുണ്ട്. കാരണം തേനീച്ചയും കൊതുകുമൊക്കെ യഥാര്‍ഥത്തില്‍ മൂളുന്നില്ല.
അതി വേഗത്തിലുള്ള അവയുടെ ചിറകടി നമുക്ക് മൂളലായി തോന്നുന്നെന്ന് മാത്രം. തേനീച്ച സെക്കന്റില്‍ 400 തവണ ചിറക് വിറപ്പിക്കുന്നുണ്ടെന്നാണ് കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."