HOME
DETAILS

പിറന്ന മണ്ണ് തടവറയാക്കപ്പെട്ടവര്‍

  
backup
October 12 2023 | 05:10 AM

palestine-isreal-news124123

പിറന്ന മണ്ണ് തടവറയാക്കപ്പെട്ടവര്‍

ഗസ്സ: സമാനതകളില്ലാത്ത ക്രൂരതകളാണ് ഗസ്സയില്‍ സയണിസ്റ്റ് ഭീകരത അടിച്ചേല്‍പ്പിക്കുന്നത്. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ശനിയാഴ്ചയിലെ ഹമാസ് ആക്രമണത്തെ മാത്രം കേന്ദ്രീകരിച്ച് ഇസ്‌റാഈല്‍ നടത്തുന്ന കൊടിയ പാതകങ്ങളെ സാമാന്യവത്കരിക്കുന്നവര്‍ കഴിഞ്ഞ കാലങ്ങളില്‍ ഫലസ്തീന്‍ ജനത അനുഭവിച്ച യാതനകളുടെ നിലയ്ക്കാത്ത നിലവിളി കേള്‍ക്കാതിരിക്കുകയാണ്.

പിറന്ന മണ്ണില്‍ തലനിവര്‍ത്തി നടക്കാന്‍ പോലും അവകാശമില്ലാത്ത, മിണ്ടാനോ, കൂട്ടുകൂടാനോ, ആഘോഷങ്ങളും സങ്കടങ്ങളും പങ്കുവയ്ക്കാനോ അനുവാദമില്ലാത്ത, വീടും നാടും ജയില്‍സമാനമായി സഹിക്കേണ്ടിവന്ന ഒരു ജനതയുടെ ആത്മരോദനമല്ല, വംശവെറിയില്‍ സകല മര്യാദകളും കാറ്റില്‍പ്പറത്തി ഉന്മൂലനം നടത്തുന്ന സയണിസ്റ്റ് ഭീകരതയുടെ ആക്രോശങ്ങളാണ് പലപ്പോഴും മുഴങ്ങിക്കേട്ടത്. സ്വന്തം മണ്ണില്‍ അഭയാര്‍ഥികളാക്കപ്പെട്ട, അനേകായിരം മനുഷ്യരുടെ ജീവിക്കാനുള്ള യാചനയാണ് ഫലസ്തീനില്‍ നിന്നുയരുന്നത്. അരിഞ്ഞുതള്ളപ്പെട്ട സാധുമനുഷ്യരുടെ വിലാപങ്ങളാണ് ഇന്നും ഫലസ്തീനിലെ തെരുവുകളില്‍ നിറയുന്നത്.

2023 ജൂണ്‍ 19, സ്ഥലംജെനിന്‍ വെസ്റ്റ് ബാങ്ക്
മഞ്ഞ വെളിച്ചം വിതറിയ ഒരു സായാഹ്നം. നിസ്‌കാര പള്ളിയില്‍നിന്ന് ഇറങ്ങിവന്ന് വഴിയോരത്ത് കൂട്ടുകാരോടൊത്ത് സംസാരിക്കുകയായിരുന്നു ഖലീല്‍ യഹ്യ അനീസും (18) അനീസ് ജബാറായും (19). പൊടുന്നനെ സൈറണ്‍ മുഴക്കിയെത്തിയ ഇസ്‌റാഈല്‍ സൈനിക വാഹനത്തില്‍നിന്ന് മൂന്ന് പട്ടാളക്കാര്‍ ചാടിയിറങ്ങി. ചോദ്യമോ ഉത്തരമോ ഇല്ല. കൂടിനിന്ന ആറുപേരെയും വെടിവച്ചു കൊന്നു. എന്തിനാണ് തങ്ങളെ കൊന്നുതള്ളുന്നതെന്നു പോലും അറിയാതെ മരണം വരിക്കേണ്ടിവന്നവര്‍. അവരില്‍ നാല് വയസുകാരനുമുണ്ടായിരുന്നു. മൊഹമ്മദ് ഹൈത്തമം തമീമി (4). പള്ളിയില്‍ നിന്നിറങ്ങി, പലച്ചരക്കു കടയില്‍നിന്ന് അവന് മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് സക്കറിയാ സലീന്‍ സിനാന്‍ (17) അവനെ കൂടെ കൂട്ടിയത്.

നിമിഷ നേരം കൊണ്ട് ഉതിര്‍ന്നുവീണ വെടിയുണ്ടകള്‍ ആ പിഞ്ചു കുഞ്ഞിന്റെ നെഞ്ചുകീറി. അന്ന് അവിടെ അവര്‍ക്കൊപ്പം മരിച്ചുവീണത് അഹ്മദ് യൂസുഫ് സഖേറും (20) അഷ്‌റഫ് അനീസി(19)യുമാണ്. രക്തം തളംകെട്ടിക്കിടന്ന ജെനിന്‍ തെരുവില്‍ ആളുകള്‍ തടിച്ചു കൂടിയതോടെ കൂടുതല്‍ സൈനിക വാഹനങ്ങള്‍ ഇരമ്പിയെത്തി. പതിവുപോലെ തോക്കിന്‍ മുനയില്‍ ആറു മയ്യത്തുകളും ഖബറടക്കി. ഫലസ്തീനില്‍ ഇസ്‌റാഈല്‍ അധിനിവേശത്തിന്റെ അടയാളങ്ങളായി നൂറുകണക്കിന് ഖബറിടങ്ങള്‍ കാണാനാകും. അവിടെ, നിരപരാധികളായ, ജീവിച്ചു കൊതിതീര്‍ന്നിട്ടില്ലാത്ത അനേകായിരം സാധുമനുഷ്യരുടെ ജീവിത സ്വപ്നങ്ങള്‍ക്കു മേലെയാണ് സയണിസ്റ്റ് ഭീകരത മണ്ണിട്ടുമൂടുന്നത്.

2023 ജൂണ്‍ 24, സ്ഥലം ജബലിയ ഗാസ
പിതാവിനും സഹോദരിക്കുമൊപ്പം ജബലിയയിലെ ഹെറാ മസ്ജിദിനു സമീപത്തെ തുണിക്കടയില്‍നിന്ന് സ്‌കൂള്‍ യൂനിഫോം വാങ്ങി തിരികെ വരികയായിരുന്നു വസിം. റോഡരികില്‍ ഇസ്‌റാഈലി പട്ടാളക്കാരെ കണ്ടതും പിതാവ് മക്കളെ ചേര്‍ത്തുപിടിച്ചു. അധികം വൈകിയില്ല. സൈനികരില്‍ ഒരാള്‍ അവര്‍ക്കരികിലെത്തി. ചോദ്യമൊന്നുമില്ല. അയാള്‍ വസിമിന്റെ കൈയില്‍ പിടിച്ച് നടക്കാന്‍ പറഞ്ഞു. കുതറിമാറാന്‍ ആ പതിനാറുകാരന്‍ ശ്രമിച്ചെങ്കിലും സൈനികന്റെ ബലിഷ്ടമായ കരങ്ങള്‍ വിട്ടില്ല. അയാള്‍ അവനെ വാഹനത്തിലേക്ക് വലിച്ചുകയറ്റി.

എന്തിനാണ് എന്റെ മകനെ കൊണ്ടുപോകുന്നതെന്ന് പിതാവും സഹോദരിയും അലറിവിളിച്ച് ചോദിച്ചതൊന്നും അവര്‍ കേട്ടഭാവം നടിച്ചില്ല. മിനുട്ടുകള്‍ക്കൊണ്ട് ആ സൈനിക വാഹനം അവനെയും കൊണ്ടുപോയി. എന്തിനെന്നോ എങ്ങോട്ടെന്നോ അറിയാതെ പിതാവും സഹോദരിയും തലതല്ലിക്കരഞ്ഞു. ഇത് ഗാസയാണ് വസിം മാത്രമല്ല, നൂറുകണക്കിന് കുട്ടികളെ ഇസ്‌റാഈലി സൈന്യം പിടിച്ചു കൊണ്ടുപോയി തടവിലാക്കിയിട്ടുണ്ട്. പിടിച്ചുകൊണ്ടു പോയ എല്ലാവരും തടവിലുണ്ടോ എന്നു സ്ഥിരീകരണവുമില്ല. കാരണം വിമോചന പോരാളികളെന്ന മുദ്രകുത്തി അവരെ തോക്കില്‍ തീര്‍ക്കാനും മതി. മനുഷ്യാവകാശ സംഘടനകളുടെ കണക്കില്‍ ഓരോ വര്‍ഷവും ഫലസ്തീനില്‍ കാണാതാവുന്ന, അനധികൃതമായി തടവില്‍ പാര്‍പ്പിക്കപ്പെട്ട കുട്ടികളുടെ എണ്ണം ആയിരത്തിലേറെയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago
No Image

വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന്‍ കോടതി തടഞ്ഞു

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ്; അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala
  •  2 months ago
No Image

സ്വര്‍ണ്ണക്കടത്ത്: ഗവര്‍ണറെ തിരുത്തി പൊലിസ്, 'പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നതായി വെബ്‌സൈറ്റിലില്ല'

Kerala
  •  2 months ago
No Image

പൊതുതാല്‍പര്യമില്ല സ്വകാര്യ താല്‍പര്യം മാത്രം, മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹരജി തള്ളി ഹൈക്കോടതി 

Kerala
  •  2 months ago
No Image

വയനാട് കേന്ദ്ര സഹായം: കെ.വി തോമസ് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനുമായി ചര്‍ച്ച  നടത്തി

Kerala
  •  2 months ago
No Image

മട്ടാഞ്ചേരിയില്‍ മൂന്നരവയസുകാരന് ക്രൂരമര്‍ദ്ദനം; പ്ലേ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍

Kerala
  •  2 months ago
No Image

നാഷണല്‍ കോണ്‍ഫറന്‍സിന് നാല് സ്വതന്ത്രരുടെ പിന്തുണകൂടി; ഒമര്‍ അബ്ദുല്ല ജമ്മു കശ്മിര്‍ മുഖ്യമന്ത്രിയാകും

National
  •  2 months ago