രണ്ടു മക്കളെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നു
ന്യൂഡല്‍ഹി: രണ്ടു മക്കളെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ സ്ഥല വിട്ടു. ഭക്ഷണവും വെള്ളവുമില്ലാതെ നാലു ദിവസം കഴിച്ചുകൂട്ടിയ കുഞ്ഞുങ്ങളെ പൊലിസ് രക്ഷപ്പെടുത്തി. ഔട്ടര്‍ ഡല്‍ഹിയിലെ സമയ്പൂരിലാണ് സംഭവം.
ഒരേ കട്ടിലില്‍ കൈകോര്‍ത്ത് അവശരായി കിടക്കുന്ന രണ്ട് കുട്ടികളെയാണ് പൊലിസ് കണ്ടെത്തിയത്. മൂന്നു വയസുകാരിയായ ജ്യോതിയെയും എട്ട് വയസുള്ള അല്ക്കയെയുമാണ് മാതാപിതാക്കള്‍ ഉപേക്ഷിച്ചു പോയത്.
കുറച്ചുകാലം മുമ്പ് കുട്ടികളുടെ അമ്മയായ റോസി സഹോദരനൊപ്പം പോയി. പിന്നാലെ മദ്യപാനിയായ അച്ഛന് ബാബ്ലുവും കുട്ടികളെ ഉപേക്ഷിച്ചു. ദിവസങ്ങളായി പട്ടിണിയായതിനാല്‍ മിണ്ടാന്‍പോലും കഴിയാതെ അവശരായിരുന്നു കുട്ടികള്‍. ഒരു കുഞ്ഞിന്റെ തലയിലെ മുറിവില്‍ നിന്ന് പുഴുക്കള്‍ അരിക്കുന്നുണ്ട്.
വീട്ടില്‍നിന്നും ദുര്‍ഗന്ധം വമിച്ചതോടെ അയല്‍ക്കാര്‍ പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു. ദാരിദ്ര്യം മൂലമാണ് മാതാപിതാക്കള്‍ വീടുപേക്ഷിച്ച് പോയതെന്ന് പൊലിസ് പറയുന്നു.
ബാബാ സാഹിബ് അംബേദ്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികള്‍ സുഖം പ്രാപിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."