HOME
DETAILS
MAL
കേരള ബാങ്ക് എ.ടി.എം തട്ടിപ്പ്: ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പും പ്രതികള്‍ നടത്തി
backup
August 24 2021 | 03:08 AM
കാസര്‍കോട്: കേരള ബാങ്ക് എ.ടി.എം തട്ടിപ്പില്‍ അറസ്റ്റിലായ പ്രതികള്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പും നടത്തിയതായി പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തി. വിദേശ രാജ്യങ്ങളിലുള്ളവരുടെ പേരില്‍ വ്യാജ ക്രെഡിറ്റ് കാര്‍ഡുകളുണ്ടാക്കി പണം തട്ടിയെന്നാണ് സൈബര്‍ വിഭാഗം അന്വേഷണസംഘം കണ്ടെത്തിയത്. അതിനിടെ പ്രതികളെ ചോദ്യം ചെയ്യുന്നതിന് വേണ്ടി ഇതര സംസ്ഥാനങ്ങളിലെ പൊലിസും കേരള പൊലിസിനെ സമീപിച്ചതായി വിവരമുണ്ട്.
കേരള ബാങ്ക് എ.ടി.എം തട്ടിപ്പ് കേസില്‍ അറസ്റ്റിലായ അബ്ദുല്‍ സമദാനി, മുഹമ്മദ് നജീബ്, മുഹമ്മദ് ന്യൂമാന്‍ എന്നിവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തതോടെയാണ് ഇവരില്‍ നിന്നും തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചത്.
വ്യാജ എ.ടി.എം കാര്‍ഡിന് പുറമെ വ്യാജ ക്രഡിറ്റ് കാര്ഡുകളുണ്ടാക്കിയും സംഘം ലക്ഷങ്ങള്‍ തട്ടിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസില്‍ പ്രതിയായ ഒളിവില്‍ കഴിയുന്ന ഡല്‍ഹി സ്വദേശിയായ സൈബര്‍ വിദഗ്ധന്റെ സഹായത്തോടെയാണ് തട്ടിപ്പുസംഘം വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ സംഘടിപ്പിച്ചതെന്നാണ് സൂചന. വിദേശത്തുള്ളവരുടെ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിദഗ്ധമായി ചോര്‍ത്തി എടുത്തായിരുന്നു സംഘം തട്ടിപ്പ് നടത്തിയതെന്നാണ് വിവരം.
രഹസ്യ പിന്‍നമ്പര്‍ ഇല്ലാതെ തന്നെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാമെന്ന പഴുത് മനസിലാക്കിയാണ് തട്ടിപ്പ് നടത്തിയതെന്ന് പ്രതികള്‍ പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. കേരള ബാങ്ക് എ.ടി.എം തട്ടിപ്പിന് സമാനമായി ഇതര സംസ്ഥാനങ്ങളില്‍ നിന്നും സംഘം പണം തട്ടിയെടുത്തതായും സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബിഹാര്‍, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പൊലിസ് കേരള പൊലിസുമായി ബന്ധപ്പെട്ടിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാനാണ് ഇവരുടെയും നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."