കെല്‍ട്രോണ്‍ ഫെറി റോഡില്‍ വാഹന തിരക്ക്
തുറവൂര്‍: അരൂര്‍ കെല്‍ട്രോണ്‍ കണ്ട്രോള് സ് റെയില്‍വേ സ്റ്റേഷന്, കുമ്പളങ്ങിക്കടവ് എന്നിവിടങ്ങളിലേക്കുളള ഏക റോഡായ കെല്ട്രോണ്ഫെറി റോഡില്‍ വാഹന തിരക്ക് വര്‍ധിച്ചിരിക്കുകയാണ്. ചെറുവാഹനങ്ങള്‍ മാത്രം കടന്നു പോകാന്‍ ലക്ഷ്യമിട്ടു നിര്‍മിച്ച റോഡില്‍ നിലവില്‍ കണ്ടെയ്നര്‍ ലോറി ഉള്‍പ്പെടെ നൂറുക്കണക്കിനു വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. ഇടൂങ്ങിയതും വളവു നിറഞ്ഞതുമായ റോഡിനു ഉള്‍ക്കൊളളാന്‍ പറ്റാത്തതിലധികം വാഹനങ്ങളാണ് ദിനം പ്രതി ഓടുന്നത്.റോഡ് വികസിപ്പിക്കാതെ മറ്റു മാര്ഗങ്ങളിലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒറ്റ നിരയില്‍ പോലും വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പറ്റാത്ത ഇടുങ്ങിയ റോഡില്‍ ദിനം പ്രതി ഗതാഗതക്കുരുക്ക് രൂക്ഷമാക്കുകയാണ്. ഇതൂ മൂലം അരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി തീവണ്ടിയില്‍ കയറിപ്പറ്റാന്‍ കഴിയാത്തവരും ഏറെയാണ്.ജനകീയാവശ്യം പരിഗണിച്ച് കെല്‍ട്രോണ്‍ റോഡിനു വീതി കൂട്ടാന്‍ ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."