HOME
DETAILS

ടാ​ക്സി ഓ​ടി​ക്കു​ന്ന​വ​ർ​ക്ക്​ പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളുമായി ഒമാൻ

  
backup
October 15 2023 | 16:10 PM

new-guidelines-issued-for-taxi-drivers-in-oma

മസ്കത്ത്: ഒമാനിൽ ​ഗതാ​ഗത രം​ഗത്ത് പുത്തൻ പരിഷ്കരണം, ഒമാനിൽ ടാക്സി വാഹനങ്ങൾ ഓടിക്കുന്നവർക്ക് പുതിയ മാർഗ നിർദേശങ്ങളുമായി ബാധകമാവുക. ഗതാഗത, വാർത്തവിനിമയ, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം. പുതിയ നിയമ പ്രകാരം ഡ്രൈവിങ് ലൈസൻസ്കിട്ടി മൂന്ന് വർഷം പൂർത്തിയായ ശേഷം മാത്രമേ ടാക്സി ഓടിക്കാൻ കഴിയുകയുള്ളു. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന 600 റിയാലിൽ താഴെ മാസ വരുമാനമുള്ളവർക്ക് മാത്രമാണ് പാർട്ട് ടൈമായി ടാക്സി ഓടിക്കാൻ കഴിയുക. ടാക്സി ഓടിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 21 വയസ്സും കൂടിയ പ്രായം 60ഉം ആണ്.​ഗവൺമെന്റ് അം​ഗീകൃത മെഡിക്കൽ സ്ഥാപനങ്ങളിൽനിന്ന് ടാക്സി ഓടിക്കാൻ ആരോഗ്യം അനുവദിക്കുമെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് 60 വയസ്സിന് ശേഷം ഒരു വർഷം കൂടി അധികം ജോലി ചെയ്യാം. വിമാനത്താവളം, തുറമുഖം, ഹോട്ടലുകൾ എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന ടാക്സി വാഹനങ്ങളുടെ കാലപ്പഴക്കം 7 വർഷത്തേക്കാൾ കൂടാൻ പാടില്ല. പൊതു സ്ഥലങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും സർവീസ് നടത്തുന്ന ടാക്സികളുടെ കാലപ്പഴക്കം 10 വർഷത്തിൽ കൂടാനും പാടില്ല. എല്ലാ ടാക്സി ഓടിക്കുന്നവരും അടുത്ത വർഷം സെപ്റ്റംബർ ഒന്നിനുമുമ്പ് മേൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കിയിരിക്കണം.

പൊതു ഗതാഗത സമ്പ്രദായം നടപ്പാക്കുന്നതിന്റെ ഭാഗമായി ഒന്നാം ഘട്ടമെന്ന നിലയിൽ വിമാനത്താവള ത്തിൽ സർവീസ് നടത്തുന്ന ടാക്സികൾക്ക് ആപ്പുകൾ നടപ്പാക്കിയിരുന്നു. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി
അടുത്ത മാസം ഒന്നുമുതൽ ടൂറിസ്റ്റ് കോംപ്ലക്സുകളിലും ഹോട്ടലുകളിലും തുറമുഖങ്ങളിലും കൊമേഴ്സ്യൽ സെന്ററുകളിലും സർവിസ് നടത്തുന്ന ടാക്സികൾക്ക് കൂടി ആപ്പുകൾ നടപ്പാക്കും.മൂന്നാം ഘട്ടമായി അടുത്ത വർഷം ആദ്യം മുതൽ എല്ലാ വെള്ള, ഓറഞ്ച് ടാക്സികളെയും ആപ്പിൽ ഉൾപ്പെടുത്തും. നിലവിൽ ആബർ എന്ന മൊബൈൽ മീറ്റർ വഴിയാണ് ഇവ സർവീസ് നടത്തുന്നത്. ടാക്സികളുടെ സുരക്ഷ ഉറപ്പാക്കുന്ന സുപ്രധാന നടപടികളാണിത്. നിയമം നടപ്പാവുന്നതോടെ കുറഞ്ഞ പ്രായക്കാർ, പ്രായം കൂടിയവർ, അടുത്തിടെ ലൈസൻസ് എടുത്തവർ എന്നിവർക്ക് ടാക്സി ഓടിക്കാൻ കഴിയില്ല.21 വയസ്സിൽ താഴെയുള്ളവരെ ടാക്സി ഓടിക്കാൻ അനുവദിക്കാത്തത് അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ഡ്രൈവിങ് ലൈസൻസ് എടുത്ത ശേഷം മൂന്ന് വർഷത്തിനുശേഷം മാത്രമേ ടാക്സി ഓടിക്കാൻ അനുവദിക്കുകയുള്ളൂ എന്ന നിയമവും ഏറെ സുപ്രധാനമാണ്. അടുത്ത വർഷത്തോടെ ഒമാനിലെ എല്ലാ ടാക്സികളും ആപ്പിന് കീഴിൽ വരും.ഇതോടെ ടാക്സി നിരക്കുകൾക്ക് ഏകീകൃത രൂപംവരുകയും ഡ്രൈവർമാർക്ക് യഥേഷ്ടം നിരക്കുകൾ ഈ ടാക്കാനുള്ള അവസരം ഇല്ലാത്താവുകയും ചെയ്യും. ഇതോടെ നിരക്ക് വിഷയത്തിലുള്ള തർക്കങ്ങളും വില പേശലും,അവസാനിക്കുകയും ചെയ്യും.

Content Highlights: new guidelines issued for taxi drivers in oman

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  a month ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago