HOME
DETAILS
MAL
ഐ.എസ്.ആര്.ഒ ചാരക്കേസില്‍ ഗൂഢാലോചന കണ്ടെത്താന്‍ കഴിഞ്ഞില്ല: കോടതി
backup
August 25 2021 | 04:08 AM
സി.ബി.ഐക്ക്
തിരിച്ചടി
തിരുവനന്തപുരം: ഐ.എസ്.ആര്.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ സി.ബി.ഐക്ക് തിരിച്ചടി.
ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞില്ലെന്ന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി വിലയിരുത്തി.
ഗൂഢാലോചനാ കേസില്‍ നാലാംപ്രതിയായ മുന്‍ ഡി.ജി.പി സിബി മാത്യൂസിന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. കേസില്‍ സിബി മാത്യൂസിന് കോടതി 60 ദിവസത്തേക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
ശാസ്ത്രജ്ഞര്‍ അടക്കമുള്ളവരെ അന്നത്തെ അന്വേഷണസംഘം തട്ടിക്കൊണ്ടുപോയെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
ജെയിന് കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ണായക നിരീക്ഷണങ്ങള്‍ സി.ബി.ഐ പരിശോധിക്കണം. മാലി വനിതകള്‍ നിരന്തരം ശാസ്ത്രജ്ഞരെ സന്ദര്‍ശിച്ചതിന്റെ കാരണം കണ്ടെത്തണം.
കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യല്‍ ഗൂഢാലോചനാ കേസില്‍ ആവര്‍ത്തിക്കേണ്ടതില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
അറസ്റ്റിലേക്ക് സി.ബി.ഐ കടക്കുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് സിബി മാത്യൂസ് ഉള്‍പ്പെടെയുള്ള പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് അനുമതിതേടിയത്.
നമ്പിനാരായണനെ ഇന്റലിജന്‍സ് ബ്യൂറോയുടെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ് ചെയ്തതെന്നും ചാരക്കേസ് ആദ്യം അന്വേഷിച്ച സി.ബി.ഐ സംഘമാണ് അട്ടിമറി നടത്തിയതെന്നുമായിരുന്നു സിബി മാത്യൂസിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചത്.
നമ്പി നാരായണനെ അറസ്റ്റ് ചെയ്തയുടന്‍ കേസ് സി.ബി.ഐ എറ്റെടുത്തു. നമ്പി നാരായണനെ താന്‍ ചോദ്യം ചെയ്തിട്ടില്ലെന്നും സിബി മാത്യൂസ് കോടതിയെ അറിയിച്ചു.
സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് നമ്പിനാരായണനും മറിയം റഷീദയും ഹരജി നല്‍കിയിരുന്നു. കേസിലെ പ്രതികള്‍ ഉന്നത ബന്ധമുള്ളവരായതിനാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നായിരുന്നു സി.ബി.ഐ നിലപാട്.
നേരത്തെ ഈ കേസിലെ ഒന്നാംപ്രതി എസ്. വിജയന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."