HOME
DETAILS

ഒടുക്കം 'താമരാക്ഷന്‍ പിള്ള'പെട്ടു; വഴി കാണാത്ത വിധം അലങ്കരിച്ച് കെ.എസ്.ആര്‍.ടി.സി ബസ് കല്യാണയാത്ര നടത്തിയ സംഭവത്തില്‍ കേസെടുത്തു

  
backup
November 07, 2022 | 4:20 AM

kerala-case-against-ksrtc-bus-thamarakshan-pillai-2022

കൊച്ചി: നിയമം കാറ്റില്‍ പറത്തി കെ.എസ്.ആര്‍.ടി.സി ബസ് കല്യാണയാത്ര നടത്തിയ സംഭവത്തില്‍ മോട്ടോര്‍വാഹന വകുപ്പ് കേസെടുത്തു. വഴികാണാത്തവിധം അലങ്കാരം നടത്തി യാത്ര നടത്തിയതിനാണ് കേസ്. ബസോടിച്ച കോതമംഗലം ഡിപ്പോയിലെ ഡ്രൈവര്‍ എന്‍ എം റഷീദിന് കാരണം കാണിക്കല്‍ നോട്ടിസും നല്‍കി.

കോതമംഗലത്തു നിന്ന് അടിമാലിയിലേക്ക് വാഹന നിയമങ്ങള്‍ ലംഘിച്ച് ബസ് യാത്ര നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.'ഈ പറക്കും തളിക' എന്ന സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ കാടും പടലും നിറയെ അലങ്കാരമെന്നോണം വച്ചുപിടിപ്പിച്ചായിരുന്നു ബസിന്റെ യാത്ര. മാത്രമല്ല ചിത്രത്തിലെ ബസിന്റെ പേരായ 'താമരാക്ഷന്‍ പിള്ള' എന്ന പേരും കെഎസ്ആര്‍ടിസിയെന്ന പേര് മായ്ച്ച് വലിയ അക്ഷരത്തില്‍ പതിപ്പിച്ചിരുന്നു. യാത്ര വിവാദമായതിന് പിന്നാലെ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹനവകുപ്പ് നടപടിയെടുത്തത്.

നിലവില്‍ ഞായറാഴ്ച ദിവസങ്ങളില്‍ കല്യാണ ഓട്ടങ്ങള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസ് വാടകയ്ക്ക് നല്‍കാറുണ്ട്. കെ.എസ്.ആര്‍.ടി.സിയില്‍ പരസ്യങ്ങള്‍ പോലും പാടില്ലെന്ന കര്‍ശന ഉത്തരവ് നില്‍ക്കെയാണ് നിയമം ലംഘിച്ച് കൊണ്ടുള്ള നടപടി. കോതമംഗലത്തു നിന്ന് യാത്ര തുടങ്ങിയ ബസ് പല സ്ഥലത്തും നിര്‍ത്തി ആളുകളെ ഇറക്കി കുറച്ച് സമയം ആഘോഷം നടത്തിയ ശേഷമാണ് യാത്ര തുടര്‍ന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  6 days ago
No Image

പ്രതിഷേധക്കാരെ അടിച്ചോടിച്ച് പൊലിസ്, സംഘര്‍ഷം; തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ച് സി.ജെ.പി മാര്‍ച്ച്

National
  •  6 days ago
No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  6 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  6 days ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  6 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  6 days ago
No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  6 days ago
No Image

മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നാല് മണിക്കൂറോളം അധിക്ഷേപിച്ചു

National
  •  6 days ago
No Image

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

Kerala
  •  6 days ago
No Image

കള്ളാടി ദുരന്തമേഖല: 171 കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കണം; കണക്കെടുപ്പ് പൂർത്തിയായി

Kerala
  •  6 days ago