HOME
DETAILS

കൊച്ചി ലഹരിമരുന്ന് കേസില്‍ അട്ടിമറി നടന്നതായി ആരോപണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും

  
backup
August 25, 2021 | 5:51 AM

kochi-drug-case-latest-news

കൊച്ചി: കൊച്ചിയില്‍ 11 കോടിയുടെ ലഹരിമരുന്ന് പിടിച്ച കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും. ലഹരിമരുന്ന് കേസില്‍ അട്ടിമറി നടന്നെന്ന് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് എക്‌സൈസ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. അട്ടിമറിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സാധ്യത. കമ്മിഷണര്‍ ഡപ്യൂട്ടി കമ്മിഷണറോട് റിപ്പോര്‍ട്ട് തേടി. വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്ന് എക്‌സൈസ് മന്ത്രി നിര്‍ദേശം നല്‍കി.

രണ്ടു യുവതികള്‍ എംഡിഎംഎ ഒളിപ്പിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നിട്ടും ഇതിലെ ഒരു യുവതിയെ പ്രതിയാക്കാതെ ഒഴിവാക്കിയെന്നാണ് ആരോപണം. പ്രതികളെ പിടിച്ച ഉടന്‍ കസ്റ്റംസ് എടുത്ത ഫോട്ടോയില്‍ ഏഴ് പ്രതികളാണ് ഉള്ളത്. കസ്റ്റംസിന്റെ വാര്‍ത്താകുറിപ്പിലും 7 പ്രതികളാണ് ഉള്ളത്. എന്നാല്‍ എക്‌സൈസ് കേസില്‍ പ്രതികളുടെ എണ്ണം അഞ്ചായി. രണ്ട് പേരെ ഒഴിവാക്കിയിട്ടുണ്ട്. പ്രതികളില്‍ നിന്ന് മാന്‍ കൊമ്പും പിടിച്ചിട്ടുണ്ട്. എന്നാല്‍ ഇത് രേഖപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ 19 -ാം തിയതി പുലര്‍ച്ചെയാണ് മാരകലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയടക്കമുള്ള പ്രതികള്‍ പിടിയിലായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓര്‍ഡിനറി സിറ്റി ഫാറ്റ് ആക്കിയിട്ടില്ല, പണം നല്‍കണമെന്നുള്ളവര്‍ ഓര്‍ഡിനറിയില്‍ കയറേണ്ട; മന്ത്രി സി.പി. ജോണ്‍

Kerala
  •  6 days ago
No Image

നെടുമങ്ങാട്ട് ഒന്നര വയസ്സുകാരന്റെ കൊലപാതകം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Kerala
  •  6 days ago
No Image

നീറ്റ് യുജി 2026 പുനഃപരീക്ഷ; താല്‍ക്കാലിക വിലക്കിനെതിരേ ടെലഗ്രാം ഡല്‍ഹി ഹൈക്കോടതിയില്‍

National
  •  6 days ago
No Image

'ഐ ലവ് യു മമ്മി-പാപ്പ' നീറ്റിൽ വീണ്ടും ആത്മഹത്യ, മരിച്ചത് 12ാം ക്ലാസിൽ 97 ശതമാനം മാർക്ക് നേടിയ വിദ്യാർഥിനി 

National
  •  6 days ago
No Image

നിയമസഭയിലെ 'മാഷും കുട്ട്യോളും'- രമേശ് പിഷാരടിയും ബിനിമോനും വീണ്ടും 'റോണി സാറി'ന്റെ ക്ലാസ്സിൽ...

Kerala
  •  6 days ago
No Image

പി.എം ശ്രീ പദ്ധതി: നിലപാട് നിശ്ചയിക്കാന്‍ നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു

Kerala
  •  6 days ago
No Image

'50 കോടി രൂപ, സ്വകാര്യ ജെറ്റുകള്‍' എം.പിമാര്‍ക്ക് കളംമാറാന്‍ വന്‍വാഗ്ദാനങ്ങളെന്ന് സഞ്ജയ് റാവത്ത്; മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വീണ്ടും കൂറുമാറ്റ വിവാദം

National
  •  6 days ago
No Image

ആഭിചാരക്രിയയുടെ മറവില്‍ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: മുന്‍ ബി.ജെ.പി നേതാവ് പിടിയില്‍

Kerala
  •  6 days ago
No Image

കായിക സെക്രട്ടറിമാരുടെ തെരഞ്ഞെടുപ്പ് അവതാളത്തിൽ; മേളകളുടെ നടത്തിപ്പിനെയും ബാധിക്കും

Kerala
  •  6 days ago
No Image

'ഹിന്ദുക്കളെ ഒതുക്കുന്നു, ഭരണത്തില്‍ വര്‍ഗീയമായി പ്രവര്‍ത്തിക്കുന്നു, മുസ്‌ലിം ലീഗ് മതേതര കുപ്പായമിട്ട ലക്ഷണമൊത്ത വര്‍ഗീയ സംഘടന' വിഷം ചീറ്റി വീണ്ടും വെള്ളാപ്പള്ളി

Kerala
  •  6 days ago