ഷാരോണ്‍ വധക്കേസ്: തമിഴ്നാട് പൊലിസിന് കൈമാറണമെന്ന് എജിയുടെ നിയമോപദേശം
തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോണ്വധക്കേസ് അന്വേഷണം തമിഴ്നാട് പൊലിസിന് കൈമാറണമെന്ന് എജിയുടെ നിയമോപദേശം. ഡിജിപി ഓഫിസിന്റെ അഭിപ്രായം തേടിയശേഷമായിരുന്നു നിയമോപദേശം. കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാല്‍ അന്വേഷണം കേരളത്തില്‍ നടത്തിയാല്‍ കുറ്റപത്രം നല്കിക്കഴിയുമ്പോള് പ്രതിഭാഗം സാങ്കേതിക പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം.
ഷാരോണ്‍ മരിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണെങ്കിലും കുറ്റ കൃത്യവും ബന്ധപ്പെട്ട കാര്യങ്ങളും ഏറെ നടന്നത് തമിഴ്നാട്ടിലാണ്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഡി.ജി.പി എ.ജിയുടെ നിയമോപദേശം തേടിയിരുന്നു.
ഷാരോണ്‍ കേസ് കേരളമോ തമിഴ്നാടോ അന്വേഷിക്കുന്നതിനു നിയമതടസ്സമില്ലെന്ന് ഗവ. പ്ലീഡര്‍ നല്കിയ നിയമോപദേശം നല്‍കിയിരുന്നു. എന്നാ ല്‍ കേസ് തമിഴ്നാട്ടിലേക്ക് മാറ്റരുതെന്നാവശ്യപ്പെട്ട് ഷാരോണിന്റെ കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. കേസ് മാറ്റില്ലെന്ന് ഉറപ്പ് ലഭിച്ചതായും ഷാരോണിന്റെ പിതാവ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."