HOME
DETAILS
MAL
30,000 കടന്ന് കൊവിഡ് ടി.പി.ആര് 19.03
backup
August 26 2021 | 03:08 AM
മരണം 215
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇന്നലെ 31,445 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 19.03 ആയി ഉയരുകയും ചെയ്തു.
1,65,273 സാംപിളുകളാണ് പരിശോധിച്ചത്. എറണാകുളത്താണ് ഏറ്റവും കൂടുതല്‍പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് (4,048). തൃശൂര്‍- 3,865, കോഴിക്കോട്- 3,680, മലപ്പുറം- 3,502, പാലക്കാട്- 2,562, കൊല്ലം- 2,479, കോട്ടയം- 2,050, കണ്ണൂര്‍- 1,930, ആലപ്പുഴ- 1,874, തിരുവനന്തപുരം- 1,700, ഇടുക്കി- 1,166, പത്തനംതിട്ട- 1,008, വയനാട്- 962, കാസര്‍കോട്- 619 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്. 215 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,972 ആയി. 123 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. അതിനിടെ, രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,271 പേര് രോഗമുക്തി നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."