HOME
DETAILS

'കൊല്ലപ്പെട്ടവര്‍ 2867, പരുക്കേറ്റവര്‍ 12,050' വെറും അക്കങ്ങളല്ല ഫലസ്തീനികള്‍

  
backup
October 17 2023 | 06:10 AM

they-are-not-numbers-gaza-news123

'കൊല്ലപ്പെട്ടവര്‍ 2867, പരുക്കേറ്റവര്‍ 12,050' വെറും അക്കങ്ങളല്ല ഫലസ്തീനികള്‍

കൊല്ലപ്പെട്ടവര്‍ 2867
ഗസ്സ 2808, വെസ്റ്റ് ബാങ്ക്: 59
കുട്ടികള്‍ 937
സ്ത്രീകള്‍ 870
മാധ്യമപ്രവര്‍ത്തകര്‍ 13
ആരോഗ്യപ്രവര്‍ത്തകര്‍ 37
അധ്യാപകര്‍ 127

പരുക്കേറ്റവര്‍ 12,050
പിഴുതെറിഞ്ഞ കുടുംബങ്ങള്‍ 371
നശിപ്പിച്ച സ്‌കൂളുകള്‍ 18

തകര്‍ത്ത ഹൗസിങ് യൂനിറ്റുകള്‍ 17600 ഏറ്റവുമൊടുവില്‍ ഫലസ്തീനില്‍ നിന്ന് പുറത്തു വന്ന കണക്കുകളാണിത്. കാലം കുറേയായി ചാനലുകളിലും പത്രങ്ങളിലുമൊക്കെയായി നാം ഗസ്സയില്‍ നിന്നുള്ള ഇത്തരം അക്കങ്ങള്‍ കേള്‍ക്കാനും കാണാനും തുടങ്ങിയിട്ട്. ഓരോ തവണയും ഈ അക്കങ്ങളെ നാം നാം തോട്ടു മുന്‍പിലെയോ അതിനും മുന്‍പിലെയോ വര്‍ഷങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യും. ഓരോ വര്‍ഷങ്ങളിലും ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണങ്ങളുടെ രൂക്ഷത അധികരിക്കുന്നുവെന്ന് നാം വേവലാതിപ്പെടും. കുറേയേറെ അപലപനീയം തലക്കെട്ടുകളില്‍ വന്നു പോവും. വളരെ തുച്ഛം പേപ്പര്‍ മുന്നറിയിപ്പുകളും.

എന്നാല്‍ ഈ സ്ഥിതിവിവരക്കണക്കുകളും റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിച്ചതിന് ശേഷം എന്താണവിടെ സംഭവിക്കുന്നത്? ശിക്ഷവിധിക്കലോ തള്ളിപ്പറയലോ? അടുത്തതായി എന്താണ് വരുന്നത്? അതിനുശേഷം രക്തസാക്ഷികള്‍ക്ക് എന്ത് സംഭവിക്കും?.

ആരെങ്കിലും ഓര്‍ക്കാറുണ്ടോ ഈ നമ്പറുകള്‍ വെറുമൊരു നമ്പര്‍ മാത്രമല്ലെന്ന്. ഈ ഭൂമുഖത്ത് ജീവിച്ചിരുന്നവരാണവര്‍. ഏറെയേറെ കിനാക്കള്‍ കണ്ടിരുന്നവര്‍. സ്വാതന്ത്ര്യത്തിന്റെ ഒരു പൊന്‍പുലരിയിലേക്ക് ഉണര്‍ന്നെണീക്കാന്‍ കൊതിച്ചിരുന്നവര്‍. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഫലസ്തീനില് ഇസാറാഈല്‍ നരാധമന്‍മാര്‍ ആഴിച്ചു വിട്ട ആക്രമണങ്ങളില്‍ ജീവന്‍ വെടിഞ്ഞ ആയിരക്കണക്കായവരില്‍ ഓരോരുത്തര്‍ക്കും പേരുണ്ട്. അവര്‍ക്കൊരു മുഖമുണ്ട്. അവരുടെ വേര്‍പാടില്‍ ജീവന്‍ പറിച്ചെടുക്കുന്ന നോവറിഞ്ഞ അവരുടെ പ്രിയപ്പെട്ടവരുണ്ട്.

എന്നാല്‍ ലോകത്തിന് ഗസ്സയിലെ മനുഷ്യരുടെ മരണങ്ങള്‍ വെറും അക്കങ്ങള്‍ മാത്രമാണ്. ഒരു പക്ഷേ അതു പോലുമല്ല. അവരുടെ ജീവനും ജീവിതവും ലോകത്തെ ബാധിക്കുന്നേയില്ല. അവരുടെ ദാഹവും വിശപ്പും മാനവരാശിക്ക് വിഷയമല്ല. ആശുപത്രിയും മരുന്നുമൊന്നുമില്ലാതെ വേദന തിന്ന് മരിക്കുന്ന അനേകായിരം മനുഷ്യരുടെ കഥ ലോകത്തിന് അറിയുകയേ വേണ്ട. അവരുടെ വിലാപങ്ങള്‍ കേള്‍പിക്കാന്‍ ഒരു ലോക വേദിയുമില്ല. വെള്ളവും വെളിച്ചവുമില്ലാതെ ഭക്ഷണവും മരുന്നുമില്ലാതെ പിറന്ന നാട്ടില്‍ സ്വാതന്ത്ര്യം എന്ന വാക്കിന്റെ അര്‍ത്ഥ പോലുമറിയാതെ എത്രയോ ആയിരം മനുഷ്യന്‍ ജനിച്ചു മരിച്ച മണ്ണാണത്. ഒരോ ദിവസവും അവര്‍ അക്രമിക്കപ്പെടുന്നു. വിനോദമെന്നോണം അവരുടെ കുഞ്ഞുങ്ങളെയും സ്ത്രീകളേയും വെടിവെച്ചു കൊല്ലുന്നു ഇസാറാഈല്‍ പട.

എന്നാലും പിന്നേയും പിന്നേയും ലോകത്തിനു മുന്നില്‍ ലോക കോടതിക്കു മുന്നില്‍ 'ലോക നീതി'യുടെ കാവല്‍ക്കാരായ യു.എന്നിനു മുന്നില്‍ ഫലസ്തീനികള്‍ വെറും അക്കങ്ങളായി ശേഷിക്കുന്നു. സ്ഥാനം മാറിയാന്‍ വില മാറുന്ന വെറും അക്കങ്ങളായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  2 days ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  2 days ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  2 days ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 days ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 days ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 days ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 days ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 days ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 days ago