HOME
DETAILS
MAL
ലക്ഷ്യമിട്ടത് യു.എസ് സൈനികരെയും സഹകാരികളെയും: ഐ.എസ്
backup
August 28 2021 | 03:08 AM
കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിലെ യു.എസ് സൈനികരെയും അവരെ സഹായിക്കുന്ന അഫ്ഗാനികളെയുമാണ് ലക്ഷ്യമിട്ടതെന്ന് ചാവേര്‍ ബോംബാക്രമണത്തിനു നേതൃത്വം നല്കിയ ഐ.എസ്-കെ അറിയിച്ചു. പ്രസ്താവനയോടൊപ്പം ആക്രമണം നടത്തിയ ചാവേറിന്റെ ഫോട്ടോയും അവര്‍ പുറത്തുവിട്ടു.
കണ്ണുകള്‍ മാത്രം പുറത്തുകാട്ടി ഐ.എസിന്റെ കറുത്ത പതാക കൊണ്ട് മുഖംമറച്ച ഭീകരന് സ്ഫോടകവസ്തു കെട്ടിയ ബെല്‍റ്റണിഞ്ഞ് നില്‍ക്കുന്നതാണ് ഫോട്ടോയിലുള്ളത്.
സ്ഫോടകവസ്തു പൊട്ടിത്തെറിക്കുന്നതിനുമുമ്പ് യു.എസ് സൈനികരും സഹകാരികളും നില്‍ക്കുന്നതിന്റെ അഞ്ചു മീറ്ററിനുള്ളില്‍ താലിബാന്റെ സുരക്ഷാ ചെക്ക്പോസ്റ്റുകള്‍ മറികടന്ന് പോകാന്‍ ചാവേറിന് കഴിഞ്ഞതായും ഐ.എസ് പ്രസ്താവനയില്‍ പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ താലിബാനികളുമുള്ളതായും അവര്‍ വ്യക്തമാക്കി.
യു.എസുമായി സമാധാന കരാറിനു സമ്മതിച്ച താലിബാന് ദേശദ്രോഹികളാണ്. തങ്ങളെ സഹായിച്ചവരെ കൊണ്ടുപോകുന്നതിനായി യു.എസ് സൈന്യം കടലാസുജോലികള്‍ ചെയ്യുന്ന സ്ഥലമാണ് ചാവേര്‍ ലക്ഷ്യമിട്ടതെന്നും പ്രസ്താവന പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."