HOME
DETAILS
MAL
നെറ്റ്വര്‍ക്കിനായി മരത്തില്‍ കയറിയ വിദ്യാര്‍ഥി വീണ് പരുക്കേറ്റ സംഭവം മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു
backup
August 28 2021 | 03:08 AM
കണ്ണൂര്‍: നെറ്റ്വര്‍ക്ക് ലഭിക്കാനായി മൊബൈല്‍ ഫോണുമായി മരത്തില്‍ കയറിയ വിദ്യാര്‍ഥി വീണുപരുക്കേറ്റ സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്തു.
15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ജില്ലാകലക്ടറോട് നിര്‍ദേശിച്ചു. മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണു നടപടി.
കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പ് പന്നിയോട് കോളനിയിലെ ആദിവാസി വിദ്യാര്‍ഥി അനന്തു ബാബു (16) വിനാണ് വ്യാഴാഴ്ച ഉച്ചയോടെ വീണു പരുക്കേറ്റത്.
പ്ലസ്വണ് അലോട്ട്മെന്റ് പരിശോധിക്കാന്‍ പ്രദേശത്ത് മൊബൈല്‍ നെറ്റ്വര്‍ക്ക് ലഭ്യമല്ലാത്തതിനാല്‍ വനത്തിനകത്തെ മരത്തില്‍ കയറിയതായിരുന്നു.
ഇതിനിടെ പത്ത് മീറ്റര്‍ ഉയരത്തില്‍ നിന്നു താഴേക്കു വീഴുകയായിരുന്നു. നട്ടെല്ലിനു പരുക്കേറ്റ അനന്തു പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പ്രദേശത്ത് മൊബെല്‍ നെറ്റ്വര്‍ക്ക് ലഭിക്കുന്നില്ലെന്നു വ്യാപക പരാതി ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."