ADVERTISEMENT
HOME
DETAILS

യു.കെയില്‍ ജോലി നേടാം; കേരള സര്‍ക്കാരിന് കീഴില്‍ വമ്പന്‍ അവസരം; നോര്‍ക്കയുടെ യു.കെ കരിയര്‍ ഫെയര്‍ കൊച്ചിയില്‍

ADVERTISEMENT
  
backup
October 20 2023 | 06:10 AM

get-a-job-in-the-uk-huge-opportunity-under-kerala-government-norcas-uk-career-fair-in-kochi

യു.കെയില്‍ ജോലി നേടാം; കേരള സര്‍ക്കാരിന് കീഴില്‍ വമ്പന്‍ അവസരം; നോര്‍ക്കയുടെ യു.കെ കരിയര്‍ ഫെയര്‍ കൊച്ചിയില്‍

കേരള സര്‍ക്കാരിന് കീഴില്‍ യു.കെ, ജര്‍മ്മനി എന്നീ രാജ്യങ്ങളിലെ ആരോഗ്യ മേഖലയില്‍ ജോലി നേടിയ മലയാളികള്‍ നിരവധിയാണ്. ഡോക്ടര്‍മാര്‍, നഴ്‌സ്, അറ്റന്റണ്ടര്‍ എന്നീ തസ്തികകളിലേക്ക് നോര്‍ക്ക റൂട്ട്‌സിന് കീഴിലാണ് നിയമനങ്ങള്‍ നടന്നത്. ഇതിനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ച് ജോബ് ഫെയറുകള്‍ സംഘടിപ്പിക്കുകയുണ്ടായി.

ഇപ്പോഴിതാ യു.കെയിലെ ആരോഗ്യ മേഖലയില്‍ ജോലി തേടുന്നവര്‍ക്കായുള്ള നോര്‍ക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന യു.കെ കരിയര്‍ ഫെയറിന്റെ മൂന്നാം എഡിഷന്‍ നടക്കാന്‍ പോവുകയാണ്. നവംബര്‍ 6 മുതല്‍10 വരെ കൊച്ചിയില്‍ വെച്ചാണ് അഭിമുഖങ്ങള്‍ നടക്കുക. കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യു.കെയിലെ വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലേക്കാണ് നിയമനം. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സോണോഗ്രാഫര്‍മാര്‍ എന്നിവര്‍ക്കാണ് അവസരമുള്ളത്. ഇതിനോടകം നൂറ് കണക്കിന് ആരോഗ്യ പ്രവര്‍ത്തകരുടെ വിദേശ സ്വപ്‌നം സാക്ഷാത്കരിച്ച ജോബ് ഫെയറിലേക്ക് പുതുതായി അപേക്ഷിക്കാനുള്ള അവസരമാണ് യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് കൈവന്നിരിക്കുന്നത്. ഈ സേവനം പൂര്‍ണ്ണമായും സൗജന്യമാണ്.

നിയമനം
യു.കെയ്ക്ക് കീഴിലുള്ള ഇംഗ്ലണ്ട്, വെയ്ല്‍സ് എന്നീ സ്ഥലങ്ങളിലെ വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലേക്കാണ് നിയമനം.

ഇംഗ്ലണ്ട്

ഡോക്ടര്‍മാര്‍

റേഡിയോളജി, സൈക്രാട്രി, ജനറല്‍ മെഡിസിന്‍, എമര്‍ജന്‍സി വിഭാഗങ്ങളിലാണ് ഇംഗ്ലണ്ടില്‍ ഡോക്ടര്‍മാര്‍ക്ക് അവസരം. സ്‌പെഷ്യാലിറ്റികളില്‍ ബിരുദാനന്തര ബിരുദത്തിനു ശേഷം നാലുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. ഇതില്‍ രണ്ടു വര്‍ഷക്കാലം അധ്യാപന പരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. Professional and Linguistic Assessments Board (PLAB) യോഗ്യത ആവശ്യമില്ല. അഭിമുഖസമയത്ത് OET/IELTS (UKSCORE) നിര്‍ബന്ധമില്ല. നിയമനം ലഭിച്ചാല്‍ നിശ്ചിതസമയ പരിധിക്കുളളില്‍ പ്രസ്തുതഭാഷാ യോഗ്യത നേടേണ്ടതാണ്.

അള്‍ട്രാസോണോഗ്രാഫര്‍

റേഡിയോഗ്രഫിയിലോ, ഇമേജിങ്‌ടെക്‌നോളജിയിലോ ഡിപ്ലോമയോ, ബിരുദമോ അധികയോഗ്യതയോ ഉളളവര്‍ക്ക് അപേക്ഷിക്കാം. അള്‍ട്രാസൗണ്ട് ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പരിചയവും അനിവാര്യമാണ്.പ്രസ്തുത ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുളള പ്രാവീണ്യം തെളിയിക്കേണ്ടതാണ്. അഭിമുഖസമയത്ത് ഒഇജഇ റജിസ്‌ട്രേഷന്‍ നിര്‍ബന്ധമില്ല.

വെയ്ല്‍സ്
ഡോക്ടര്‍മാര്‍

ജനറല്‍ മെഡിസിന്‍, ഓങ്കോളജി വിഭാഗങ്ങളിലാണ് വെയില്‍സില്‍ ഡോക്ടര്‍മാര്‍ക്ക് അവസരം. യോഗ്യതയനുസരിച്ച് ജൂനിയര്‍ ക്ലിനിക്കല്‍ ഫെല്ലോ, സീനിയര്‍ ക്ലിനിക്കല്‍ ഫെല്ലോ തസ്തികകളിലേയ്ക്കാണ് നിയമനം.

ജൂനിയര്‍ ക്ലിനിക്കല്‍ ഫെല്ലോ
യു.കെ ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവരും, യു.കെ യില്‍ പ്രാക്ടീസ് ചെയ്യാന്‍ ലൈസന്‍സ് നേടിയവരുമായ മെഡിക്കല്‍ ബിരുദദാരികള്‍ ( MBBS).

സീനിയര്‍ ക്ലിനിക്കല്‍ ഫെല്ലോ
ജനറല്‍ മെഡിസിനിലോ, ഓങ്കോളജിയിലോ ബിരുദാനന്തര ബിരുദം. മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം. PLAB നിര്‍ബന്ധമില്ല. സ്‌പോണ്‍സര്‍ഷിപ്പിലൂടെ യു.കെ യില്‍ റജിസ്‌ട്രേഷന്‍ നേടാന്‍ അവസരം. അഭിമുഖഘട്ടത്തില്‍ IELTS/OET (UK SCORE) യോഗ്യത അനിവാര്യമല്ല. തിരഞ്ഞെടുക്കപ്പെട്ടാല്‍ പ്രസ്തുത യോഗ്യത നേടേണ്ടതാണ്. നിയമനം ലഭിക്കുന്നവര്‍ക്ക് IELTS/OET ഫീസ് റീഫണ്ട്, യു.കെ യിലേയ്ക്കുളള വീസ, ഫ്‌ലൈറ്റ് ടിക്കറ്റ്, ഒരു മാസത്തെ താമസം എന്നിവയ്ക്കും അര്‍ഹതയുണ്ട്. ജൂനിയര്‍ ക്ലിനിക്കല്‍ ഫെല്ലോ തസ്തികയില്‍ 37,737-49,925 പൗണ്ടും, സീനിയര്‍ ക്ലിനിക്കല്‍ ഫെല്ലോ തസ്തികയില്‍ 37,737-59,336 പൗണ്ടുമാണ് കുറഞ്ഞ വാര്‍ഷിക ശമ്പളം.

നഴ്‌സുമാര്‍
നഴ്‌സിങ്ങില്‍ ബിരുദമോ (BSc) ഡിപ്ലോമയോ (GNM) വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം തെളിയിക്കുന്ന IELTS/ OET യു.കെ സ്‌കോറും ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വിവിധ സ്‌പെഷ്യാലിറ്റികളിലേയ്ക്ക് നഴ്‌സുമാര്‍ക്ക് അവസരമുണ്ട്. ഇംഗ്ലണ്ടിലേയ്ക്കുളള അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ പ്രവൃത്തിപരിചയം അനിവാര്യമല്ല. യു.കെ വെയില്‍സിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് മിനിമം ആറു മാസത്തെ പ്രവൃത്തി പരിചയവും അനിവാര്യമാണ്.

അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ www.nifl.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ അല്ലെങ്കില്‍ [email protected] എന്ന ഇ-മെയ്ല്‍ വിലാസത്തിലോ ബയോഡാറ്റ, OET/IELTS സ്‌കോര്‍ കാര്‍ഡ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.nifl.norkaroots.org സന്ദര്‍ശിക്കുക.

സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവൃത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറില്‍ 18004253939 ഇന്ത്യയില്‍ നിന്നും +91 8802012345 വിദേശത്തു നിന്നും മിസ്ഡ് കോള്‍ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.

വിദ്യാഭ്യാസ-കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JmpgqVyKkPb3UxjjPqq81b



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

പരിശോധനാ ഫലം വന്നു; ഗംഗാവലി പുഴയില്‍ കണ്ടെത്തിയ അസ്ഥി മനുഷ്യന്റേതല്ല 

latest
  •  16 days ago
No Image

തൃശ്ശൂര്‍ ഉപസമിതി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്ത അടിസ്ഥാനരഹിതം: കെ. സുധാകരന്‍

Kerala
  •  16 days ago
No Image

ലോറന്‍സിന്റെ മൃതദേഹം മാറ്റുന്നതിനിടെ നാടകീയ രംഗങ്ങള്‍; മൃതദേഹത്തില്‍ കിടന്ന മകളെ ബലം പ്രയോഗിച്ച് നീക്കി

Kerala
  •  16 days ago
No Image

തിരുവനന്തപുരത്തേക്ക് സൈനികരുമായി വന്ന തീവണ്ടിയുടെ പാതയില്‍ സ്ഫോടകവസ്തുക്കള്‍; ഒരാള്‍ അറസ്റ്റില്‍

National
  •  16 days ago
No Image

പാലക്കാട് വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന സ്‌കൂള്‍ ബസ്സിന്റെ പിന്‍ ചക്രം ഊരിത്തെറിച്ചു

Kerala
  •  16 days ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറരുതെന്ന ഹരജിയുമായി മകള്‍; പരിശോധിച്ച ശേഷം തീരുമാനം, മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി

Kerala
  •  16 days ago
No Image

ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  16 days ago
No Image

കെജ്‌രിവാളിന്റെ കസേര ഒഴിച്ചിട്ടു, അരികില്‍ മറ്റൊരു ഇരിപ്പിടമൊരുക്കി; അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു

National
  •  16 days ago
No Image

'മകന്റെ ഫീസ് അടക്കാന്‍ യാചിക്കേണ്ടി വന്നു; കെജ്‌രിവാളിനെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു;  ഞങ്ങളെ പിരിക്കാന്‍ ആര്‍ക്കും കഴിയില്ല' തുറന്നടിച്ച് സിസോദിയ 

National
  •  16 days ago
No Image

ദിവസേന മൂന്നു കോഫി  വരെ കുടിക്കാമെന്ന് പഠന റിപോര്‍ട്ട്; ഇത് പ്രമേഹവും ഹൃദയ സംബന്ധമായ രോഗങ്ങളും അകറ്റുമെന്ന്

justin
  •  16 days ago