കൊവിഡ് അറസ്റ്റ്: തായ്ലന്റ് സ്വദേശികള്‍ ഉള്‍പ്പെടെയുള്ള തബ്ലീഗുകാരെ യു.പി കോടതി വെറുതെവിട്ടു
ബറേലി: കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഒമ്പത് തായ്ലന്റുകാര് ഉള്‍പ്പെടെ 12 തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ തെളിവില്ലെന്ന് കണ്ട് യു.പി കോടതി വെറുതെവിട്ടു. ഇവര്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു.
ഷാജഹാന്‍പൂരിലെ പള്ളിയില്‍ നിന്നാണ് ഇവരെ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് പൊലിസ് അറസ്റ്റ് ചെയ്തത്. തായ്ലന്റ് സ്വദേശികളെ കൂടാതെ രണ്ട് തമിഴ്നാട് സ്വദേശികളും ഒരു ഉത്തര്‍പ്രദേശ് സ്വദേശിയുമാണ് അറസ്റ്റിലായത്. ഷാജഹാന്‍പൂരിലെ സദര്‍ പൊലിസ് സ്റ്റേഷനിലാണ് ഇവര്‍ക്കെതിരേ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരുന്നത്.
ഇന്ത്യന്‍ ശിക്ഷാ നിയമം, പകര്‍ച്ചവ്യാധി നിയമം, ദുരന്തനിവാരണ നിയമം, വിദേശ നിയമം, പാസ്പോര്‍ട്ട് നിയമം തുടങ്ങിയവാണ് ഇവര്‍ക്കെതിരേ ചുമത്തിയിരുന്നത്. ബറേലി കോടതിയിലാണ് വാദം കേള്‍ക്കല്‍ നടന്നത്. നേരത്തെ ഡല്‍ഹിയിലെ നിസാമുദ്ദീന്‍ മര്‍കസില്‍ കഴിഞ്ഞ മാര്‍ച്ചില്‍ യോഗം ചേര്‍ന്ന സംഭവവുമായി ബന്ധപ്പെട്ടും സമാന രീതിയില്‍ തബ്ലീഗുകാര്‍ക്കെതിരേ കേസെടുത്തിരുന്നു. ഈ യോഗത്തിന് എത്തിയവര്ക്കെതിരേയാണ് യു.പിയില്‍ കേസെടുത്തതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."