കാബൂള്‍ സ്ഫോടനം താലിബാന് പരാമര്‍ശം ഒഴിവാക്കി യു.എന്‍ രക്ഷാസമിതി പ്രസ്താവന
ന്യൂയോര്‍ക്ക്: കാബൂള്‍ വിമാനത്താവളത്തിനു പുറത്ത് നടന്ന ഭീകരാക്രമണത്തെ കുറിച്ചുള്ള പ്രസ്താവനയില്‍ നിന്ന് താലിബാന്റെ പേര് നീക്കംചെയ്ത് യു.എന്‍ രക്ഷാസമിതി. താലിബാന് കാബൂള്‍ പിടിച്ചടക്കിയതിനു പിന്നാലെ ഈമാസം 16ന് യു.എന്‍ രക്ഷാസമിതി നടത്തിയ പ്രസ്താവനയില്‍ താലിബാന്റെ പേരുണ്ടായിരുന്നു. മറ്റു രാജ്യങ്ങളെ ആക്രമിക്കാന്‍ ശ്രമിക്കുന്ന ഭീകരര്‍ക്ക് അഫ്ഗാനില്‍ നിന്നുള്ള താലിബാനോ മറ്റേതെങ്കിലും അഫ്ഗാന് സംഘടനയോ പിന്തുണ നല്‍കരുതെന്നായിരുന്നു പ്രസ്താവന. ഈ മാസത്തെ രക്ഷാസമിതി അധ്യക്ഷനെന്ന നിലയില്‍ ഇന്ത്യയുടെ യു.എന്നിലെ സ്ഥിരംപ്രതിനിധി ടി.എസ് തിരുമൂര്‍ത്തി ഒപ്പുവച്ച ഈ പ്രസ്താവനയില്‍ നിന്നാണ് താലിബാന് എന്ന പദം എടുത്തുമാറ്റിയത്. ഇത് താലിബാന് സര്‍ക്കാരിനെ ഔദ്യോഗികമായി യു.എന്‍ അംഗീകരിക്കാന്‍ പോകുന്നതിന്റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.
നയതന്ത്രരംഗത്ത് രണ്ടാഴ്ചയെന്നത് നീണ്ട കാലമാണെന്നും ടി (താലിബാന്) എന്ന പദം ഒഴിവാക്കിയതില്‍ ആശങ്കയുണ്ടെന്നും ഇന്ത്യയുടെ യു.എന്നിലെ മുന്‍ സ്ഥിരംപ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ ട്വീറ്റ് ചെയ്തു. രക്ഷാസമിതിയുടെ ഓഗസ്റ്റ് 16ലെയും 27ലെയും പ്രസ്താവനകള്‍ താരതമ്യം ചെയ്യാനും ട്വീറ്റില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."