ആരോഗ്യ കാരണങ്ങളാല്‍ ജാമ്യത്തിലിറങ്ങിയ ഗുജറാത്ത് കലാപക്കേസ് പ്രതി ബി.ജെ.പിക്കായി മത്സരിക്കുന്ന മകള്‍ക്കായി പ്രചാരണത്തില്‍ സജീവം
ഗാന്ധിനഗര്‍: ആരോഗ്യകാരണങ്ങള്‍ മുന്‍നിര്‍ത്തി ജാമ്യത്തിലിറങ്ങിയ കലാപക്കേസ് പ്രതി ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മകള്‍ക്കുവേണ്ടി തെരഞ്ഞെ
ടുപ്പ് പ്രചരണത്തില്‍. അടുത്ത മാസം നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനാണ് നരോദപാട്യ കൂട്ടക്കൊല കേസ് പ്രതിയായ മനോജ് കുക്രാനി ഇറങ്ങിയത്.
ആരോഗ്യ കാരണങ്ങളാല്‍ 2015 മുതല്‍ ജാമ്യത്തിലുള്ള മനോജ് ഇപ്പോള്‍ നരോദ മണ്ഡലത്തില്‍ മത്സരിക്കുന്ന പായല്‍ കുക്രാനിക്കായി സജീവ പ്രചാരണം നടത്തുകയാണ്. മനോജ് പ്രചാരണ രംഗത്ത് സജീവമായത് എന്‍ഡിടിവിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
97 മുസ്ലിംകള്‍ കൊല്ലപ്പെട്ട നരോദപാട്യ കേസിലെ 16 പ്രതികളില്‍ ഒരാളാണ് മനോജ്. 2002ലാണ് സംഭവം നടന്നത്. മനോജ് കുക്രാനിയുടെയും മറ്റ് 15 പേരുടെയും ശിക്ഷ ഗുജറാത്ത് ഹൈക്കോടതി 2018ല്‍ ശരിവച്ചിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുക്രാനി ഇപ്പോള്‍ ആരോഗ്യ കാരണങ്ങളാലാണ് ജാമ്യത്തിലുള്ളത്.
കേസില്‍ ശിക്ഷിക്കപ്പെട്ടെങ്കിലും ഇയാള്‍ മിക്കപ്പോഴും ജാമ്യത്തിലാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മനോജ് സജീവമായത് ചൂണ്ടിക്കാട്ടിയപ്പോള്‍ അച്ഛന് ശിക്ഷ വിധിച്ചതിനെതിരെ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് പായല്‍ മറുപടി നല്‍കിയത്.പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനാണെന്നും മാതാപിതാക്കളും ബി.ജെ.പി നേതാക്കളുമൊക്കെ തന്നെ പ്രചാരണത്തില്‍ സഹായിക്കുന്നുണ്ടെന്നും ബി.ജെ.പി സ്ഥാനാര്‍ഥി പറഞ്ഞു.
#ExclusiveScoop- #NarodaPatiya massacre life-term convict Manoj Kukrani, who's out on BAIL is helping his daughter Payal Kukrani, also a BJP CANDIDATE, with her campaign for #GujaratElections
— Tanushree Pandey (@TanushreePande) November 13, 2022
He was warmly greeted by sitting NARODA MLA & party workers during a BJP POLL campaign. https://t.co/ZPNUJk9Lyn pic.twitter.com/joCCIKhTzC
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."