HOME
DETAILS
MAL
സര്‍ ബോബി ചാള്‍ട്ടണ്‍ അന്തരിച്ചു
backup
October 21 2023 | 15:10 PM
ലണ്ടന്‍: ഫുട്‌ബോള്‍ ഇതിഹാസം മുന്‍ ഇംഗ്ലണ്ട്-മാഞ്ചസ്റ്റര്‍ താരം സര്‍ ബോബി ചാള്‍ട്ടണ്‍ (86) അന്തരിച്ചു. 1996ല്‍ ലോകകപ്പ് സ്വന്തമാക്കിയ ഇംഗ്ലീഷ് ടീമിലെ പ്രധാനതാരവും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എക്കാലത്തേയും ഇതിഹാസ താരവുമായിരുന്നു അദേഹം.
1937 ഒക്ടോബര്‍ 11 ആഷിങ്ടണിലാണ് ജനനം. 1957 മുതല്‍ 1973 വരെ ഇംഗ്ലണ്ടിന് വേണ്ടി 106 അന്താരാഷ്ട്ര മത്സരങ്ങള്‍ അദ്ദേഹം കളിച്ചു. അക്കാലത്തെ ദേശീയ റെക്കോര്‍ഡായിരുന്നു ഇത്. 1973ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും വിരമിച്ചു.
വിരമിച്ച ശേഷം ചാള്‍ട്ടണ്‍ പ്രെസ്റ്റണ്‍ നോര്‍ത്ത് എന്‍ഡ് ടീമിന്റെ (197375) പരിശീലകനായി. പിന്നീട് വിഗാന്‍ അത്‌ലറ്റിക് ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഡയറക്ടറായി. 1984ല്‍ ചാള്‍ട്ടണ്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായിരുന്നു.
Content Highlights:sir bobby charlton dies
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."