കത്ത് വിവാദം: പ്രതിഷേധം തുടരുന്നു; നഗരസഭാ കെട്ടിടത്തിന് മുകളില്‍ കയറി ബിജെപി കൗണ്‍സിലര്‍മാര്‍, മേയറുടെ കാറില്‍ കരിങ്കൊടി കെട്ടി കോണ്‍ഗ്രസ്
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിഷേധം. ഇന്നും നഗരം സംഘര്‍ഷഭരിതമായിരുന്നു. കോണ്‍ഗ്രസും ബി.ജെ.പിയും പ്രതിഷേധവുമായെത്തി. കോര്‍പ്പറേഷനു മുമ്പില്‍ സമരക്കാരും പൊലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
നഗരസഭയിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് പ്രധാന കവാടത്തിന് മുന്നില്‍ പൊലിസ് തടഞ്ഞു. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ മേയറുടെ കാറില്‍ കരിങ്കൊടി കെട്ടി. നഗരസഭാ കെട്ടിടത്തിന് മുകളില്‍ കയറിയായിരുന്നു ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിഷേധം.
അതേസമയം നഗരസഭാ കത്ത് വിവാദത്തില്‍ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡി.ആര്‍ അനിലിന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. തന്റെ പേരില്‍ പുറത്തുവന്ന കത്ത് നശിപ്പിച്ചതായും മേയറുടെ കത്തിന്റെ സ്‌ക്രീന്‍ഷോട്ട് മാത്രമാണ് ലഭിച്ചതെന്നുമാണ് അനിലിന്റെ മൊഴി. നഗരസഭയിലെ കൂടുതല്‍ ജീവനക്കാരുടെ മൊഴിയെടുക്കാനാണ് വിജിലന്‍സ് തീരുമാനം.
മേയര്‍ ആര്യാ രാജേന്ദ്രന്റേതായി പുറത്തുവന്ന കത്ത് വ്യാജമെന്ന് കണ്ടെത്തുമ്പോഴും കത്തിന്റെ ഹാര്‍ഡ് കോപ്പി കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. കത്തിന്റെ സ്‌ക്രീന്‍ഷോട്ട് മാത്രമാണ് ഇതുവരെ പുറത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."