HOME
DETAILS

ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടികയ്‌ക്കെതിരെ പരസ്യ പ്രതിഷേധം: കരുതലോടെ നീങ്ങാന്‍ ഗ്രൂപ്പ് നേതാക്കള്‍

  
backup
August 30 2021 | 09:08 AM

897675418764531011-2

ഇ.പി മുഹമ്മദ്

 

കോഴിക്കോട്: ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടികയ്‌ക്കെതിരേ പരസ്യ പ്രതിഷേധവുമായി ചില നേതാക്കള്‍ രംഗത്തുവരുമ്പോള്‍ കരുതലോടെ നീങ്ങാന്‍ ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം. പരസ്യ പ്രതികരണം കാര്യങ്ങള്‍ വഷളാക്കുമെന്നും വരാനിരിക്കുന്ന കെ.പി.സി.സി ഭാരവാഹിപ്പട്ടികയെയും ഇതു ബാധിക്കുമെന്നും ഗ്രൂപ്പ് മാനേജര്‍മാര്‍ കരുതുന്നു.
ആവശ്യത്തിന് ചര്‍ച്ച നടത്തിയില്ലെന്ന പോരായ്മ ചൂണ്ടിക്കാട്ടുന്നതിനപ്പുറം കടുത്ത വാക്കുകള്‍ ഉപയോഗിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തയാറാകുന്നില്ല. പരസ്യ പ്രസ്താവന നടത്തിയ കെ.പി അനില്‍കുമാറിനെയും കെ. ശിവദാസന്‍ നായരെയും അര മണിക്കൂറിനുള്ളില്‍ സസ്‌പെന്‍ഡ് ചെയ്തത് നേതാക്കളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടിയിലെ തര്‍ക്കം സംബന്ധിച്ച് ദൃശ്യമാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതും എല്ലാവരും പാലിച്ചു. പ്രതിഷേധമുയര്‍ത്തി സസ്‌പെന്‍ഷന്‍ നടപടി വാങ്ങിവയ്ക്കരുതെന്നാണ് ഗ്രൂപ്പ് നേതൃത്വം രണ്ടാംനിര നേതാക്കള്‍ക്കു നല്‍കിയ നിര്‍ദേശം. അച്ചടക്കത്തിന്റെ വാള്‍ കാട്ടി വിമതശബ്ദങ്ങളെ ഒതുക്കിനിര്‍ത്താനാണ് നേതൃത്വത്തിന്റെ ശ്രമം.
സംസ്ഥാന കോണ്‍ഗ്രസിലെ അധികാര സമവാക്യം മാറിയതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം. ഗ്രൂപ്പ് തര്‍ക്കമാണ് മുമ്പ് സംസ്ഥാനത്തെ കോണ്‍ഗ്രസിനെ കലുഷിതമാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ സ്ഥിതി മാറി. രണ്ടുപതിറ്റാണ്ടായി പാര്‍ട്ടിയെ നിയന്ത്രിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അവര്‍ നേതൃത്വം നല്‍കുന്ന ഗ്രൂപ്പുകളുടെയും സ്വാധീനശക്തി അവസാനിക്കുകയാണിപ്പോള്‍.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ മുഖ്യ റോളിലേക്ക് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി സതീശനുമെത്തിയതോടെ സാമ്പ്രദായിക രീതികളില്‍ മാറ്റത്തിന് ശ്രമമുണ്ടായി. എ.ഐ.സി.സിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും ഇവര്‍ക്കൊപ്പമുണ്ട്. ഒരുകാലത്ത് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തരായി അറിയപ്പെട്ടിരുന്ന പി.ടി തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ടി. സിദ്ദിഖ് തുടങ്ങിയവരും ഈ കൂട്ടുകെട്ടിനൊപ്പമുണ്ട്. പ്രചാരണ സമിതി അധ്യക്ഷന്‍ കെ. മുരളീധരനും തുറന്ന പിന്തുണ നല്‍കുന്നു. മുമ്പ് ഗ്രൂപ്പ് മാനേജര്‍മാരായിരുന്ന ചിലര്‍ പോലും ഇപ്പോള്‍ ഗ്രൂപ്പിനതീതരായി ഇവരോടൊപ്പം നില്‍ക്കുന്നു.
ഹൈക്കമാന്‍ഡിനോട് വിലപേശി കാര്യം നേടുന്നതായിരുന്നു കെ. കരുണാകരന്റെ കാലം മുതല്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ കണ്ടത്. നേതാക്കളുടെ അഭിപ്രായം മാനിക്കാതെ കേരളത്തില്‍ സംഘടനയെ മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രായോഗിക ബുദ്ധിമുട്ട് മനസ്സിലാക്കി അപ്പോഴൊക്കെ ഹൈക്കമാന്‍ഡ് വഴങ്ങുകയും ചെയ്തിരുന്നു. ആ രീതികളാണ് മാറുന്നത്.
എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധമുയര്‍ത്തണമെന്നാണ് ഗ്രൂപ്പുകളിലെ രണ്ടാംനിര നേതാക്കളുടെ അഭിപ്രായം. കെ.സി വേണുഗോപാല്‍ സംസ്ഥാനത്ത് നടത്തുന്ന ഇടപെടല്‍ തുറന്നുകാണിക്കാന്‍ സന്ദര്‍ഭം ഉപയോഗപ്പെടുത്തണമെന്നാണ് ഇവരുടെ നിലപാട്. വേണുഗോപാലിന്റെ കൂടി താല്‍പര്യം പരിഗണിച്ചാണ് ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക തയാറാക്കിയത്. അതുകൊണ്ടുതന്നെ പട്ടികയിലുള്ളവര്‍ക്കെതിരേയുള്ള പ്രതിഷേധം വേണുഗോപാലിനെതിരേയുള്ള പ്രതിഷേധമാക്കി മാറ്റാനും അണിയറയില്‍ നീക്കമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago