HOME
DETAILS

സാമ്പത്തിക സംവരണം: കോൺഗ്രസ് പുനർവിചാരം സ്വാഗതാർഹം

  
backup
November 14 2022 | 21:11 PM

ews


മുന്നോക്ക ജാതിക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയതിനെ പിന്തുണച്ച കോൺഗ്രസ് നിലപാട് പുനഃപരിശോധിക്കാൻ തീരുമാനിച്ചത് സ്വാഗതാർഹമാണ്. മുന്നോക്കക്കാർക്ക് പത്ത് ശതമാനം സംവരണം ശരിവച്ച സുപ്രിംകോടതി വിധിയുടെ പ്രത്യാഘാതം പഠിക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മുതിർന്ന നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നിയമവിദഗ്ധരും സുപ്രിംകോടതി അഭിഭാഷകരുമായ പി. ചിദംബരം, അഭിഷേക് സിങ്‌വി എന്നിവരെയാണ് ഇതിനുവേണ്ടി ചുമതലപ്പെടുത്തിയത്.


സുപ്രിംകോടതി വിധി വന്ന ഉടനെ സ്വാഗതം ചെയ്തു കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രസ്താവന പുറപ്പെടുവിക്കുകയുണ്ടായി. മാത്രമല്ല, മുന്നോക്കക്കാരിലെ പത്ത് ശതമാനം സംവരണത്തിന്റ വിധാതാക്കൾ കോൺഗ്രസാണെന്ന് പറയുകയും ചെയ്തു. മൻമോഹൻ സർക്കാർ തുടക്കമിട്ട പദ്ധതിയുടെ പൂർത്തീകരണമാണ് സുപ്രിംകോടതി വിധിയെന്നുവരെ ജയറാം രമേശ് അവകാശപ്പെട്ടു. ഇത്തരമൊരു സന്ദർഭത്തിൽ മുന്നോക്കക്കാരിലെ പത്ത് ശതമാനം സംവരണത്തെക്കുറിച്ച് പുനരാലോചിക്കാൻ കോൺഗ്രസ് തയാറാകുന്നത് അഭിനന്ദനീയമാണ്. തമിഴ്‌നാട് പി.സി.സിയും യു.പി.എയിലെ പ്രമുഖ ഘടകകക്ഷിയായ ഡി.എം.കെയും സുപ്രിംകോടതി വിധിക്കെതിരേ അതിശക്തമായി രംഗത്തുവന്നിരുന്നു. പി. ചിദംബരവും കാർത്തി ചിദംബരവും അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കൊപ്പം പല ഭാഗങ്ങളിൽ നിന്നും പ്രതിഷേധ സ്വരങ്ങൾ ഉയരുകയുണ്ടായി. സാമ്പത്തിക സംവരണം തമിഴ്‌നാട്ടിൽ നടപ്പാക്കുകയില്ലെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു. ഹിന്ദി അടിച്ചേൽപിക്കാൻ കേന്ദ്ര സർക്കാർ നടത്തിയ നീക്കത്തെയും ഇതുപോലെ ചങ്കൂറ്റത്തോടെ എതിർത്ത ദക്ഷിണേന്ത്യയിലെ ഏക മുഖ്യമന്ത്രി കൂടിയാണ് എം.കെ സ്റ്റാലിൻ. നിലപാടുകളിൽ വെള്ളം ചേർക്കാത്ത, കേന്ദ്ര സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നിലപാടുകൾക്കെതിരേ അതിശക്തമായി രംഗത്തുവരികയും ചെയ്യുന്ന മുഖ്യമന്ത്രിയാണ് അദ്ദേഹം.


നവംബർ ഏഴാം തിയതിയാണ് സുപ്രിംകോടതിയിലെ അഞ്ചംഗ ബെഞ്ച് ഭരണഘടനാ ഭേദഗതിയിലൂടെ മുന്നോക്കക്കാർക്ക് തൊഴിലിലും വിദ്യാഭ്യാസത്തിലും പത്തു ശതമാനം സംവരണം ഏർപ്പെടുത്തിയ സർക്കാർ നടപടി ശരിവച്ചത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗങ്ങളിൽ പെട്ടവർക്കായിരുന്നു സുപ്രിംകോടതി വിധിയിലൂടെ സംവരണാവകാശം ലഭിച്ചത്. അഞ്ചംഗ ബെഞ്ചിലെ ചീഫ് ജസ്റ്റിസ് യു.യു ലളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടും വിധി പ്രസ്താവത്തിൽ വിയോജന കുറിപ്പെഴുതുകയുണ്ടായി. മുന്നോക്ക സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് 1993 നവംബർ 16ന് ഒമ്പതംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. ഒരു ബെഞ്ച് പ്രഖ്യാപിച്ച വിധി മറികടക്കണമെങ്കിൽ വീണ്ടും അതേ കേസ് പരിഗണിക്കുന്ന ബെഞ്ചിൽ മുമ്പത്തേതിനേക്കാൾ അംഗങ്ങൾ ഉണ്ടായിരിക്കണമെന്നാണ് കീഴ്‌വഴക്കം. ഇപ്പോഴത്തെ അഞ്ചംഗ ബെഞ്ച് ആ കീഴ്‌വഴക്കമാണ് ഇല്ലാതാക്കിയത്.


2019 മെയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് നരേന്ദ്ര മോദി സർക്കാർ 103ാം ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു പാസാക്കിയത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ ഉന്നമനത്തിനുവേണ്ടി പ്രത്യേക വ്യവസ്ഥ കൊണ്ടുവരുന്നതിന് തടസമില്ലെന്ന ആറാം അനുഛേദം ഭേദഗതിയിലൂടെ കൂട്ടിച്ചേർക്കുകയായിരുന്നു. അങ്ങനെയാണ് മുന്നോക്കക്കാർക്ക് പത്ത് ശതമാനം സംവരണം ഭരണഘടനാ ഭേദഗതിയിലൂടെ ലഭ്യമായത്.


സംവരണംകൊണ്ട് ഉദ്ദേശിക്കുന്നത് അതൊരു സാമ്പത്തിക പദ്ധതിയല്ലെന്ന നിലപാടിൽ ഊന്നിയാണ്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നവരെ മറ്റുള്ളവർക്കൊപ്പം ഉയർത്തിക്കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ളതാണ് സംവരണം. 103ാം ഭരണഘടനാ ഭേദഗതിയിലൂടെ ആ തത്വത്തെയാണ് നരേന്ദ്ര മോദി സർക്കാർ അട്ടിമറിച്ചത്. ഇപ്പോഴത്തെ വിധി പ്രസ്താവത്തിൽ വിയോജനക്കുറിപ്പെഴുതിയ ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് ഈ വസ്തുത എടുത്തുദ്ധരിക്കുന്നുണ്ട്. 'മുന്നോക്ക സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കും സാമൂഹിക നീതിക്കും എതിരാണെന്നും ഭരണഘടന വിലക്കിയ വിവേചനം ഭരണഘടനാ ഭേദഗതിയിലൂടെ നടക്കുകയാണെന്നും സാമൂഹിക വിവേചനങ്ങൾ കാരണം അസമത്വം അനുഭവിച്ച സമുദായങ്ങൾക്ക് സമത്വം സാധ്യമാക്കുന്നതിനുള്ള നഷ്ടപരിഹാര മാർഗമാണ് അവർക്കുള്ള സംവരണമെന്നുമായിരുന്നു വിധിന്യായത്തിൽ ജസ്റ്റിസ് ഭട്ട് എഴുതിയത്.
പ്രസിദ്ധമായ ഇന്ദ്ര സാഹ്നി കേസിലെ വിധി പ്രസ്താവത്തിന് വിരുദ്ധവുമാണ് ഇപ്പോഴത്തെ വിധി. മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി നരസിംഹ റാവു സർക്കാർ മുന്നോക്ക വിഭാഗങ്ങൾക്കുകൂടി പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയതിനെതിരേയുള്ള ഹരജി അനുവദിച്ചുകൊണ്ട് ഒമ്പതംഗ ബെഞ്ച് റദ്ദാക്കിയതാണ് ഇന്ദ്ര സാഹ്നി കേസ് വിധി. ആ വിധിയെ അപ്രസക്തമാക്കുന്നതാണ് മുന്നോക്കക്കാർക്ക് പത്ത് ശതമാനം സംവരണം നൽകിക്കൊണ്ടുള്ള പ്രഖ്യാപനം.


ഭരണഘടന അനുശാസിക്കുന്ന സംവരണം സാമൂഹികമായും വിഭ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നവർക്ക് മാത്രമേ ബാധകമാവുകയുള്ളൂവെന്നും സാമ്പത്തികം അതിന് ബാധകമാകില്ലെന്നും വ്യക്തമായുള്ളതാണ് ഇന്ദ്ര സാഹ്നി കേസിലെ വിധി. ജനങ്ങളുടെ സാമ്പത്തിക പിന്നോക്കാവസ്ഥ പരിഗണിക്കാനുള്ള മാനദണ്ഡം ജാതി മാത്രമാണെന്നും സംവരണം 50 ശതമാനത്തിൽ അധികമാകാൻ പാടില്ലെന്നും ഇന്ദ്ര സാഹ്നി കേസിൽ സുപ്രിംകോടതിയിലെ ഒമ്പതംഗ ബെഞ്ച് അന്ന് വിധി പറഞ്ഞതാണ്. പുതിയ വിധിയിലൂടെ അതെല്ലാം അപ്രസക്തമായ പശ്ചാത്തലത്തിൽ വിവിധ സംഘടനകൾ വിധി പുനഃപരിശോധിക്കണമെന്ന ഹരജിയുമായാണ് സുപ്രിംകോടതിയെ സമീപിക്കുന്നത്.
സവർണ താൽപര്യങ്ങൾക്കൊപ്പമാണ് രാഷ്ട്രീയ പാർട്ടികളെല്ലാമെന്ന ധാരണയെ ഉറപ്പിക്കുന്നതായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശിന്റെ പ്രതികരണം. സാമ്പത്തിക സംവരണത്തിന്റെ ക്രെഡിറ്റ് മൻമോഹൻ സിങ്ങിൻ്റെ നേതൃത്വത്തിലുണ്ടായിരുന്ന സർക്കാരിന് അദ്ദേഹം ചാർത്തിക്കൊടുക്കുകയും ചെയ്തു. രാജ്യത്തെ അവസ്ഥ തിരിച്ചറിഞ്ഞ് ഒരു വീണ്ടുവിചാരത്തിന് കോൺഗ്രസ് തയാറാകുന്നു എന്നത് ശുഭകരമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  a month ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago