HOME
DETAILS

കൊവിഡ് മറവില്‍ വിദൂരവിദ്യാഭ്യാസ വിദ്യാര്‍ഥികളെ സര്‍വകലാശാലകള്‍ വട്ടംകറക്കുന്നു

  
backup
August 30 2021 | 18:08 PM

786456543-2

 

കോഴിക്കോട്: കൊവിഡിന്റെ മറവില്‍ വിദൂര വിദ്യാഭ്യാസം വിദ്യാര്‍ഥികളെ വട്ടംകറക്കി സര്‍വകലാശാലകളും പഠനകേന്ദ്രങ്ങളും.
കൊവിഡ് നിയന്ത്രണത്തില്‍ സാധാരണ ക്ലാസുകള്‍ നടത്താന്‍ കഴിയില്ലെന്നതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുമെന്നും സ്റ്റഡി മെറ്റീയരുകള്‍ അയച്ചു കൊടുക്കുമെന്നുമാണ് അധികൃതര്‍ വിദ്യാര്‍ഥികളെ അറിയിച്ചത്. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ കൃത്യമായി ലഭിക്കുന്നില്ലെന്നു മാത്രമല്ല ഭൂരിഭാഗം പഠന കേന്ദ്രങ്ങളും ഫീസിനത്തില്‍ യാതൊരു തരത്തിലുള്ള ഇളവുകളും കുട്ടികള്‍ക്കു നല്‍കുന്നുമില്ല.കാലിക്കറ്റ് സര്‍വകലാശാലയ്ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള സര്‍വകലാശാലകളുടെ പഠനകേന്ദ്രങ്ങള്‍ക്കുമെതിരേ ഇത്തരത്തിലുള്ള ആരോപണം ശക്തമാണ്.
കൊവിഡ് വ്യാപനം തുടങ്ങിയതിനുശേഷം സര്‍വകലാശാലകള്‍ വിദൂരവിദ്യാഭ്യാസം വിദ്യാര്‍ഥികള്‍ക്ക് കോണ്‍ടാക്റ്റ് ക്ലാസുകള്‍ നല്‍കുന്നില്ല. പകരം വിഡിയോ ക്ലാസുകള്‍ നല്‍കുകയാണ് ചെയ്യുന്നത്. കാലിക്കറ്റ് സര്‍വകലാശാലയുടെ ഇത്തരംക്ലാസുകളെല്ലാം അപൂര്‍ണമാണെന്നു വിദ്യാര്‍ഥികള്‍ പറയുന്നു. പി.ജി പരീക്ഷകള്‍ക്കടക്കം ഹാള്‍ടിക്കറ്റ് ലഭിക്കുന്നത് തലേദിവസമായിരുന്നു. ചില വിഷയങ്ങളില്‍ സിലബസ് പുതുക്കിയിട്ടും പഴയ സിലബസ് പ്രകാരമുള്ള ചോദ്യപേപ്പറാണ് പരീക്ഷാര്‍ഥികള്‍ക്ക് ലഭിച്ചതെന്നും പരാതിയുണ്ട്. സ്റ്റഡി മെറ്റീരിയല്‍ വളരെ വൈകി മാത്രമാണ് വിതരണം ചെയ്യുന്നത്. അതിനാല്‍ പഠിക്കാന്‍ അവസരം ലഭിക്കുന്നുമില്ല.


കൊവിഡില്‍ മുടങ്ങിയ സെമസ്റ്റര്‍ പരീക്ഷകള്‍ ചുരുങ്ങിയ ദിവസങ്ങളുടെ ഇടവേളകളിലാണ് നടത്തുന്നത്. മറ്റുസംസ്ഥാനങ്ങളിലെ യൂനിവേഴ്‌സിറ്റികളുടെ പഠന കേന്ദ്രങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. എന്‍ജിനീയറിങ് ഡിപ്ലോമ പോലുള്ള പ്രഫഷനല്‍ കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ ട്രെയിനിങ്, ലാബ് സൗകര്യങ്ങളൊന്നും വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നില്ല. പേരിനു മാത്രം നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസിനാവട്ടെ മുഴുവന്‍ഫീസും നല്‍കണം. അരുണാചല്‍ യുനിവേഴ്‌സിറ്റി എന്‍ജിനീയറിങ് ട്രെയിനിങ് സെന്ററുകള്‍ അടക്കമുള്ള പല കേന്ദ്രങ്ങളും ഫൈനല്‍ പരീക്ഷ എഴുതണമെങ്കില്‍ ഫീസ് മുഴുവന്‍ അടയ്ക്കണമെന്ന നിബന്ധനയാണ് വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ വയ്ക്കുന്നത്.
ഓണ്‍ലൈന്‍ ക്ലാസുപോലും നല്‍കാതെയാണ് ഇവര്‍ ഫീസ് ഈടാക്കുന്നത്. ആറുമാസംകൊണ്ട് തീര്‍ക്കേണ്ട പാഠഭാഗങ്ങള്‍ ഒന്നോ രണ്ടോ മാസം കൊണ്ട് തീര്‍ക്കുകയും ചെയ്യുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  a day ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  a day ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  a day ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  a day ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a day ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  a day ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  a day ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  a day ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  a day ago
No Image

ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം

Kerala
  •  a day ago