'മുസ്ലിം ബിരിയാണി വേറെ ലെവല്‍ താന്‍ സര്..അവങ്ക കൈ അവങ്ക കൈ താന്‍ സര്' വൈറലായി തമിഴ് ബാലന്റെ പ്രതികരണം video
ചെന്നൈ: വൈറല്‍ വീഡിയോകളുടെ കാലമാണല്ലോ ഇത്. വലിയ കൗതുകമോ പ്രത്യേകതയോ ഒന്നും ഇല്ലേലും അങ്ങ് ഏറ്റെടുത്തു കളയും സോഷ്യല്‍ മീഡിയ. ഇത്തിരി സന്തോഷം വിദ്വേഷ കാലത്ത് ഇത്തിരി സ്നേഹം മതവും ജാതിയും മതില്‍കെട്ട് തീര്‍ക്കാത്ത ഇഷ്ടങ്ങള്‍ നിറഞ്ഞ ചിരികള്‍ അങ്ങിനെ എന്തേലും മതി അവര്‍ക്ക്. ഇവിടെയിതാ അത്തരത്തിലൊരു വീഡിയോ. ഒരു തമിഴ് ചാനലില്‍ നടക്കുന്ന ചര്‍ച്ചയാണ് രംഗം.
എനിക്ക് എന്റെ കൂട്ടുകാരന് മുഹമ്മദ് അബിയാസിന്റെ ബിരിയാണി മിസ് ചെയ്യുന്നു സര് എന്ന് അവതാകനോട് പറയുന്നു ഹര്ഷന് എന്ന ബാലന്. അതെന്താ നിങ്ങളുടെ വീട്ടില്‍ ബിരിയാണി ഉണ്ടാക്കാറില്ലേ എന്നായി അവതാരകന്. ഉണ്ട്.എന്നാലും മുസ്ലിം ബിരിയാണ് വേറെ ലെവലാണ് സര്. അവരുടെ കൈകള്‍ വേറെ ലെവലാണ് സര്. അവരുടെ കൈകള്‍ അവരുടേതാണ്. അത് വേറെ ആര്‍ക്കും ഉണ്ടാക്കാന്‍ കഴിയില്ല- കേട്ടിരിക്കുന്നവരില്‍ ചിരി പടര്‍ത്തി കുട്ടി മറുപടി പറയുന്നു. കൈയടിയോടെയാണ് വേദിയിലിരിക്കുന്ന മറ്റുള്ളവര്‍ ബാലന്റെ പ്രതികരണം സ്വീകരിക്കുന്നത്.
[video width="426" height="204" mp4="https://suprabhaatham.com/wp-content/uploads/2022/11/tamil-biriyani.mp4"][/video]
ഒരു ചാനല്‍ ചര്‍ച്ചയുടെ ഭാഗമെന്ന് തോന്നിക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ. അത് എപ്പോഴുള്ളതാണെന്നോ ഏത് ചാനലില്‍ വന്നതാണെന്നോ വീഡിയോയില്‍ വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."