മഥുരയില്‍ ഇറച്ചി, മദ്യം വില്‍പന നിരോധിച്ച് യോഗി
ലക്‌നൗ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി സ്ഥലപ്പേരുകളടക്കം മാറ്റുന്ന യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പുതിയ തീരുമാനവുമായി രംഗത്ത്. മഥുരയില്‍ ഇറച്ചിയുടെയും മദ്യത്തിന്റെയും വ്യാപാരം നിരോധിച്ചതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഇതോടെ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ പകരം പാല്‍ ഉല്‍പന്നങ്ങളുടെ കച്ചവടം നടത്തൂവെന്നാണ് യോഗിയുടെ നിര്‍ദേശം.ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ലക്‌നൗവില്‍ കൃഷ്‌ണോത്സവ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവേയായിരുന്നു യോഗി നിരോധനം പ്രഖ്യാപിച്ചത്.
ഇത് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും നിര്‍ദേശിച്ച അദ്ദേഹം, ഈ മേഖലകളില്‍ നിലവില്‍ ജോലി ചെയ്യുന്നവര്‍ മറ്റു മേഖലകളിലേക്കു മാറണമെന്നും ആവശ്യപ്പെടുന്നുണ്ട്. പാല്‍ കച്ചവടം നടത്തി മഥുരയുടെ പാരമ്പര്യം നിലനിര്‍ത്താനാണ് ആഹ്വാനം.കൃഷ്ണനെ ഉപാസിച്ചാല്‍ കൊവിഡ് വ്യാപനം കുറയുമെന്നും അവകാശപ്പെട്ട യോഗി, ചടങ്ങില്‍വച്ച് വൈറസ് ഇല്ലാതാകാന്‍ പ്രാര്‍ഥന നടത്തുകയും ചെയ്തു. കൃഷ്ണന്റെ ജന്മസ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന മഥുരയിലെ ബ്രിജ് ഭൂമിയുടെ വികസനത്തിന് എല്ലാം ചെയ്യുമെന്നും അതിന് ഫണ്ടിന്റെ അപര്യാപ്തത ഉണ്ടാകില്ലെന്നും യോഗി പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."