ഗേറ്റ് പഠനം സ്‌കോളര്‍ഷിപ്പോടെ
കേന്ദ്രസര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പോടെ വിവിധ മേഖലകളില്‍ ഉന്നത പഠനത്തിന് അവസരവും ഒട്ടേറെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിയും ലഭിക്കുന്ന ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ് (ഗേറ്റ്) 2022 പരീക്ഷയ്ക്ക് gate.iitkgp.ac.in വഴി ഈ മാസം 24വരെയും ലേറ്റ് ഫീസ് നല്‍കി ഒക്ടോബര്‍ ഒന്നുവരെയും അപേക്ഷിക്കാം.
ഖരഗ്പുര്‍ ഐ.ഐ.ടിയാണ് സംഘാടക സ്ഥാപനം. ഗേറ്റ് യോഗ്യത നേടുന്നവര്‍ക്ക് സാമ്പത്തിക സഹായത്തോടെ എന്‍ജിനീയറിങ് / ടെക്‌നോളജി/ ആര്‍ക്കിടെക്ചര്‍ മേഖലകളിലെ മാസ്റ്റേഴ്‌സ്, ഡയറക്ട് ഡോക്ടറല്‍ പ്രോഗ്രാമുകള്‍, ആര്‍ട്‌സ് /സയന്‍സ് മേഖലകളിലെ ഡോക്ടറല്‍ പ്രോഗ്രാമുകളില്‍ പ്രവേശനം നേടാം.
എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍, സയന്‍സ്, ആര്‍ട്‌സ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ബിരുദധാരികള്‍, ഈ കോഴ്‌സുകളുടെ നിശ്ചിതവര്‍ഷത്തില്‍ പഠിക്കുന്നവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ചില പ്രൊഫഷണല്‍ സമിതികളുടെ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല.
വിഷയങ്ങള്‍
29 വിഷയങ്ങളിലാണ് ഗേറ്റ് നടത്തുന്നത്. ജിയോമാറ്റിക്‌സ് എന്‍ജിനീയറിങ്, നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് മറൈന്‍ എന്‍ജിനീയറിങ് എന്നിവ കൂടാതെ എയ്‌റോസ്‌പേസ് എന്‍ജിനീയറിങ്, അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിങ്, ബയോമെഡിക്കല്‍ എന്‍ജിനീയറിങ്, ബയോടെക്‌നോളജി, സിവില്‍ എന്‍ജിനീയറിങ്, കെമിക്കല്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കെമിസ്ട്രി, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഇക്കോളജി ആന്‍ഡ് ഇവൊല്യൂഷന്‍, ജിയോളജി ആന്‍ഡ് ജിയോഫിസിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്, മാത്തമാറ്റിക്‌സ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, മൈനിങ് എന്‍ജിനിയറിങ്, മെറ്റല്ലര്‍ജിക്കല്‍ എന്‍ജിനീയറിങ്, പെട്രോളിയം എന്‍ജിനീയറിങ്, ഫിസിക്‌സ്, പ്രൊഡക്ഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്, സ്റ്റാറ്റിസ്റ്റിക്‌സ്, ടെക്സ്റ്റയില്‍ എന്‍ജിനീയറിങ് ആന്‍ഡ് ഫൈബര്‍ സയന്‍സ്, എന്‍ജിനീയറിങ് സയന്‍സ്, ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്, ലൈഫ് സയന്‍സസ്.
പരീക്ഷ
2022 ഫെബ്രുവരി അഞ്ച്, ആറ്, 12,13 തീയതികളില്‍ കംപ്യൂട്ടര്‍ അധിഷ്ഠിതരീതിയില്‍ പരീക്ഷ. ഓരോ ദിവസവും രണ്ടു സെഷനുകള്‍. ഒരാള്‍ക്ക് രണ്ടുപേപ്പര്‍ വരെ അഭിമുഖീകരിക്കാം. പരീക്ഷാ ദൈര്‍ഘ്യം മൂന്ന് മണിക്കൂര്‍. പരമാവധി 100 മാര്‍ക്ക്. പരീക്ഷാഘടന gate.iitkgp.ac.in ല്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."