HOME
DETAILS

മലപ്പുറം നഗരസഭയിൽനിന്ന് ഡൽഹി യൂനിവേഴ്‌സിറ്റിയിലേക്ക് 31 പേർക്ക് പ്രവേശനം; വിജയം കണ്ട് 'മിഷൻ 1000'; അഭിമാനമായി നഗരസഭയുടെ വിദ്യാഭ്യാസ വിപ്ലവം

  
backup
November 17 2022 | 04:11 AM

malappuram-municipalitys-unique-higher-education-program-mission-2022

 

മലപ്പുറം: വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ച് കേരളത്തിലെ തന്നെ അഭിമാനമായി മാറി മലപ്പുറം നഗരസഭയ്ക്ക് കീഴിലുള്ള 'മിഷൻ 1000' പദ്ധതി. അഞ്ചുവർഷം കൊണ്ട് നഗരസഭ പരിധിയിലെ 1000 പേരെയെങ്കിലും ഐ.ഐ.ടി, ഐ.ഐ.എം ഉൾപ്പടെ രാജ്യാന്തരനിലവാരമുള്ള സ്ഥാപനങ്ങൾ, കേന്ദ്ര സർവകലാശലകൾ എന്നിവിടങ്ങളിൽ എത്തിക്കുക ലക്ഷ്യത്തോടെയാണ് മുസ്ലിം ലീഗ് ഭരിക്കുന്ന നഗരസഭ ഉന്നത വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയായ 'മിഷൻ 1000' ന് തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ നഗരസഭയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർഥികളുടെ സംഗമം 2021 ഓഗസ്റ്റ് 14 ന് നടത്തിയിരുന്നു. ഇതിലൂടെ കുട്ടികൾക്ക് മുൻനിര സ്ഥാപനങ്ങളിലെ കോഴ്‌സുകൾ, പ്രവേശന നടപടികൾ, പ്രവേശന പരീക്ഷക്കുള്ള തയാറെടുപ്പുകൾ, അപേക്ഷാ സമയം എന്നിവ സംബന്ധിച്ച് പരിചയപ്പെടുത്തി. കൂടാതെ ഇത്തരം സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളുമായി സംവദിക്കാനും അവസരമൊരുക്കി. വിദ്യാർഥികളുടെ സഹായത്തിനായി പ്രത്യേകം ടാസ്‌ക്‌ഫോഴ്‌സുകളും രൂപീകരിച്ചിരുന്നു.

ഡൽഹി സർവകലാശാലയുടെ കീഴിലുള്ള കോളജുകളിൽ കഴിഞ്ഞവർഷം ബിരുദപ്രവേശനം നേടിയത് കേരള സിലബസ് പഠിച്ച 1672 പേരായിരുന്നു. എന്നാൽ ഈ വർഷം 342 പേരായി ചുരുങ്ങി. ഇത്രയും ഭീമമായ കുറവ് വരാനുള്ള കാരണം ഇത്തവണ പ്ലസ് ടു മാർക്കിന് പകരം സി.യു ഇ.ടി.യു.ജി വഴി പ്രവേശനം ആയതുകൊണ്ടാണ്. ഈ പ്രശ്‌നം മുന്നിൽക്കണ്ടുള്ള പരിശീലനമാണ് നഗരസഭ നൽകിയത്. നഗരസഭയുടെ കീഴിൽ 120പേർ പരീക്ഷയെഴുതി. ഇതിൽ ഡൽഹി സർവ്വകലാശാലയിൽ പ്രവേശനം നേടിയത് 31 പേരാണ്. ഇക്കാര്യത്തിൽ സംസ്ഥാന ശരാശരിയേക്കാൾ ഏറെ മുന്നിൽ.

പദ്ധതിയിലൂടെ കഴിഞ്ഞ വർഷം 47 വിദ്യാർഥികൾ വിവിധ കേന്ദ്ര സർവകലാശാലകളിൽ ചേർന്നിരുന്നു. ഇത്തവണ ഡൽഹിയടക്കമുള്ള കേന്ദ്ര സർവകലാശാലകളിലായി മൊത്തം 64 പേരും എത്തി. ഐഐടി, ഐസർ, എയിംസ്, എൻഐടി തുടങ്ങിയ സ്ഥാപനങ്ങളിലായി മറ്റ് 21 പേരും. പ്രതിവർഷം ഈ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്ന് ചുരുക്കം. നഗരസഭാ പരിധിയിലെ 5 സ്‌കൂളുകളിൽനിന്നു മാത്രമുള്ളവരാണ് ഈ പദ്ധതിയിൽ അംഗങ്ങളാകുന്നത് എന്നുകൂടി ഓർക്കുമ്പോഴാണ് പദ്ധതിയുടെ വിജയം മനസ്സിലാവുക.

കോവിഡ് കാലത്ത് സംസ്ഥാനത്തിനു പുറത്തു പഠിക്കുന്ന വിദ്യാർഥികൾക്കായി മലപ്പുറം നഗരസഭ പ്രത്യേക വാക്‌സിനേഷൻ ക്യാംപ് സംഘടിപ്പിച്ചിരുന്നു. ഈ ക്യാമ്പിൽ മുന്നൂറോളം പേരാണി പങ്കെടുത്തത്. അതിൽത്തന്നെ 50 പേർ രാജ്യത്തെ മുൻനിര സ്ഥാപനങ്ങളിൽ പഠിക്കുന്നവരായിരുന്നു എന്ന തിരിച്ചറിവായിരുന്നു ഈ പദ്ധതിയുടെ തുടക്കം.

 

malappuram municipalitys unique higher education program mission 1000 to find admission for 1000 students in national universities and institute



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  an hour ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  2 hours ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  3 hours ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  3 hours ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  3 hours ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  3 hours ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  4 hours ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  5 hours ago
No Image

ട്രെയിന്‍ റാഞ്ചല്‍: മുഴുവന്‍ ബന്ദികളേയും മോചിപ്പിച്ചെന്ന് പാക് സൈന്യം

International
  •  5 hours ago