HOME
DETAILS

ക്ഷേമപെന്‍ഷനുകള്‍ വീടുകളിലെത്തിച്ചു തുടങ്ങി

  
backup
August 26 2016 | 22:08 PM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%ae%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a8%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81%e0%b4%95



നിലമ്പൂര്‍: ക്ഷേമപെന്‍ഷന്‍ വീടുകളിലെത്തിക്കുന്ന പദ്ധതിക്ക് നിലമ്പൂര്‍ നഗരസഭയില്‍ തുടക്കമായി. ആശുപത്രിക്കുന്നിലെ മാടത്തൊടി മാധവിക്കുട്ടിയമ്മക്ക് വാര്‍ധക്യ പെന്‍ഷന്‍ കൈമാറി പി.വി അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് അധ്യക്ഷയായി. നിലമ്പൂര്‍ സര്‍വീസ് സഹകരണബാങ്ക് വഴിയാണ് പെന്‍ഷന്‍ വീടുകളിലെത്തുക.
5,346 പേര്‍ക്കാണ് നഗരസഭാ പരിധിയില്‍ പെന്‍ഷന്‍ ലഭിക്കുക. ഇതില്‍ 2,299 പേര്‍ക്ക് വിതരണം ചെയ്യാനുള്ള തുകയാണ് ബാങ്കിലെത്തിയിട്ടുള്ളത്. കുടിശ്ശിക ഉള്‍പ്പെടെയുള്ള തുകയാണ് വിതരണം ചെയ്യുന്നത്. ബാങ്ക് പ്രസിഡന്റ് അഡ്വ. ബാബു മോഹനകുറുപ്പ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ പി.വി ഹംസ, സ്റ്റാന്‍ഡ് കമ്മറ്റി ചെയര്‍മാന്‍മാരായ എ ഗോപിനാഥ്, പാലോളി മെഹബൂബ്, ഷേര്‍ളി മോള്‍, പ്രതിപക്ഷ നേതാവ് എന്‍ വേലുക്കുട്ടി, കൗണ്‍സിലര്‍മാരായ ഗിരീഷ് മോളൂര്‍ മഠത്തില്‍ കൗണ്‍സിലര്‍മാരായ അരുമ ജയകൃഷ്ണന്‍, മുസ്തഫ കളത്തുംപടിക്കല്‍, സമീറ അസീസ്, സി.ഡി.എസ് പ്രസിഡന്റ് ആമിന, സി.പി.എം ഏരിയ സെക്രട്ടറി ഇ പത്മാക്ഷന്‍ പങ്കെടുത്തു. കുടിശ്ശികയടക്കം 4,500 രൂപയാണ് മാധവിക്കുട്ടിയമ്മക്ക് ലഭിച്ചത്.
വാര്‍ധക്യകാല പെന്‍ഷന്‍, വിധവാപെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ എന്നിവയാണ് വീടുകളിലെത്തിച്ച് നല്‍കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അര്‍ജുനായി ഡ്രഡ്ജര്‍ ഉപയോഗിച്ച് തെരച്ചില്‍; പുഴയില്‍ നിന്ന് അക്കേഷ്യ തടിക്കഷ്ണങ്ങള്‍ കണ്ടെത്തി ഈശ്വര്‍ മല്‍പെയും സംഘവും

Kerala
  •  3 months ago
No Image

എ.ഡി.ജി.പി അജിത് കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി; തത്കാലം മാറ്റില്ല, തീരുമാനം അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം

Kerala
  •  3 months ago
No Image

മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സ് അന്തരിച്ചു

Kerala
  •  3 months ago
No Image

ഇതൊരു ചീഞ്ഞ കേസായി പോയി; പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് വേറെ അജണ്ടയുണ്ടോ എന്ന് പരിശോധിക്കണം: പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'വയനാട്ടിലെ കണക്കില്‍ വ്യാജ വാര്‍ത്ത, പിന്നില്‍ അജണ്ട; അസത്യം പറക്കുമ്പോള്‍ സത്യം അതിന്റെ പിന്നാലെ മുടന്തുകയാണ് ചെയ്യുക'

Kerala
  •  3 months ago
No Image

മകളുമായി അടുപ്പം; 19 കാരനെ വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തി പിതാവ്

Kerala
  •  3 months ago
No Image

സോളാര്‍ കേസ് അട്ടിമറിച്ച പണം കൊണ്ട് അജിത് കുമാര്‍ ഫ്‌ലാറ്റ് വാങ്ങി മറിച്ചുവിറ്റു; 33 ലക്ഷത്തിന് വാങ്ങിയ ഫ്‌ലാറ്റ് മറിച്ചുവിറ്റത് 65 ലക്ഷം രൂപയ്ക്ക്: വീണ്ടും ആരോപണവുമായി പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

സ്വർണവില സർവകാല റെക്കോർഡിൽ; പൊന്ന് തൊട്ടാൽ പൊള്ളും

Economy
  •  3 months ago
No Image

മൈനാഗപ്പള്ളി അപകടം: കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ശ്രീക്കുട്ടി, അജ്മൽ മദ്യം കഴിപ്പിച്ചെന്നും മൊഴി

Kerala
  •  3 months ago
No Image

കാഫിർ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തയാളെ വീണ്ടും ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്ത് സിപിഎം

Kerala
  •  3 months ago