ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണം: രുദ്രാക്ഷമാല മാറ്റിവെച്ചതെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്
കോട്ടയം: ഏറ്റുമാനൂര്‍ അമ്പലത്തിലെ തിരുവാഭരണത്തിലെ മാല കാണാതായ സംഭവത്തില്‍ മാല മാറ്റിവച്ചതെന്ന് റിപ്പോര്‍ട്ട്. ദേവസ്വം വിജിലന്‍സിന്റെയാണ് റിപ്പോര്‍ട്ട്. എന്നാല്‍ മാലകളുടെ സ്വര്‍ണത്തില്‍ വ്യത്യാസമില്ലെന്ന് ദേവസ്വം വിജിലന്‍സ് ദേവസ്വം ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കി.
സംഭവം ദേവസ്വത്തിനെ അറിയിക്കുന്നതില്‍ ക്ഷേത്ര ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ദേവസ്വം വിജിലന്‍സിന്റെ ഈ കണ്ടെത്തല്‍ തിരുവാഭരണം കമ്മീഷണറുടെ റിപ്പോര്‍ട്ടിന് വിരുദ്ധമാണ് മാത്രമല്ല മുന്‍ മേല്‍ശാന്തിക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
വിഗ്രഹത്തില്‍ നിത്യവും ചാര്‍ത്തുന്ന രുദ്രാക്ഷ മാലയിലെ ഒമ്പത് മുത്തുകളാണ് കാണാതായത്. സ്വര്‍ണ്ണംകെട്ടിയ 81 രുദ്രാക്ഷ മുത്തുകളുള്ള മാലയാണ് 2006ല്‍ ദേവസ്വം ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥനായ ഭക്തന്‍ സമര്‍പ്പിച്ചത്. എന്നാല്‍ നിലവില്‍ ദേവസ്വം വിജിലന്‍സിന്റെ കണക്കെടുപ്പില്‍ കണ്ടത് 72 രുദ്രാക്ഷ മുത്തുകളോട് കൂടിയ മാലയാണ്.
ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തി പത്മനാഭന്‍ സന്തോഷ് ചുമതല ഏറ്റെടുത്തപ്പോഴാണ് മാല നഷ്ടപ്പെട്ടതായി അറിഞ്ഞത്. ചുമതലയേറ്റ ഉടന്‍ പൂജാകാര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളും ദേവസ്വം അധികൃതരുടെ സാന്നിധ്യത്തില്‍ സാക്ഷ്യപ്പെടുത്തി നല്‍കണമെന്നു മേല്‍ശാന്തി ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ പരിശോധിച്ചപ്പോഴാണ് മാല നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."