ആനാവൂരിന്റെ മൊഴിയെടുത്തത് ഫോണിലൂടെ: കത്ത് വിവാദത്തില്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് വി.ഡി സതീശന്‍
കൊച്ചി: കത്ത് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ആനാവൂര്‍ നാഗപ്പന്റെ മൊഴി എടുത്തത് ഫോണിലൂടെയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ ആരെങ്കിലും ആരോപണവിധേയരാകുന്ന കേസില്‍ ഫോണില്‍ മൊഴിയെടുക്കാന്‍ പൊലീസ് തയാറാകുമോ? ഈ അടിമ പണി കേരളത്തിലെ പൊലിസ് എന്ന് തുടങ്ങി. ഇത്രയും അധപതിച്ചോ കേരളത്തിലെ പൊലിസെന്നും അദ്ദേഹം ചോദിച്ചു.
സി.പി.എമ്മുകാര്‍ക്ക് ഒരു നീതിയും മറ്റുള്ളവര്‍ക്ക് മറ്റൊരു നീതിയുമെന്ന് അവസ്ഥയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്.
പാര്‍ട്ടി തന്നെ പൊലീസ് സ്റ്റേഷനും കോടതിയും ആയതിന് പിന്നാലെ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചും കൂടി തുടങ്ങിയിരിക്കുകയാണ്. ഭരണത്തിന് കീഴില്‍ എന്തും നടക്കുമെന്ന ഭാവമാണ്. കേരളത്തിലെ ചെറുപ്പക്കാരുടെ മനസില്‍ മുറിവേറ്റിരിക്കുകയാണ്. സര്‍ക്കാര്‍ ജോലി ലഭിക്കുമെന്ന പ്രതീക്ഷ അവര്‍ക്ക് ഇല്ലാതായി. സ്വന്തക്കാരായ താല്‍ക്കാലിക ജീവനക്കാരെ സംരക്ഷിക്കാന്‍ പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പോലും ജോലി നല്‍കുന്നില്ല. ഇതിനെതിരായ സമരങ്ങളെ അടിച്ചമര്‍ത്താമെന്നു കരുതേണ്ട. സര്‍ക്കാരിന്റെ ഈ നിലപാടുകള്‍ക്കെതിരെ കേരളത്തില്‍ ശക്തമായ സമരമുണ്ടാകും. സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."