HOME
DETAILS
MAL
ദുബൈ കെ.എം.സി.സി കിഡ്നി സൊസൈറ്റിക്ക് ഫണ്ട് കൈമാറി
backup
August 26 2016 | 22:08 PM
മലപ്പുറം: ദുബൈ കെ.എം.സി.സി ജില്ലാ കമ്മിറ്റി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കിഡ്നി പേഷ്യന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റിക്ക് 50,000- രൂപ സംഭാവന നല്കി. ജില്ലാ പ്രസിഡന്റ് ചെമ്മുക്കന്‍ യാഹു മോന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് തുക കൈമാറി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, കിഡ്നി പേഷ്യന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറി ഉമ്മര്‍ അറക്കല്‍, ജില്ലാ പഞ്ചായത്ത് അംഗം സലീം കുരുവമ്പലം, കെ.എം.സി.സി നേതാക്കളായ അന്‍വര്‍ നഹ, പി.വി നാസര്‍, ഇ.ആര് അലി, കരീം കാലടി, കുഞ്ഞിമോന് എര മംഗലം, വിടിഎം വില്ലൂര്‍, ഇബ്രാഹീം കുട്ടി വട്ടംകുളം, എം.പി ഷരീഫ്, ഒ.വി ഹംസക്കുട്ടി, ബീരാന് ബാഖവി, സൈനുദ്ദീന്‍ പൊന്നാനി, ഇ. സാദിഖലി എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."