' കൊന്ന മുറിച്ചാലും വിഷു മുടങ്ങില്ല' ശശി തരൂരിന്റെ പരിപാടികള്‍ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത് അന്വേഷിക്കണം: എം.കെ രാഘവന് എംപി
കോഴിക്കോട്: ശശി തരൂരിന്റെ പരിപാടികള്‍ ബഹിഷ്കരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചത് അന്വേഷിക്കണമെന്നു എം.കെ രാഘവന് എംപി. സംഘടന എന്തുകൊണ്ട് പിന്നോട്ടുപോയെന്ന് പരിശോധിക്കണം. അന്വേഷണക്കമ്മിഷനെ വയ്ക്കുന്നില്ലെങ്കില് പാര്‍ട്ടി വേദികളില്‍ പറയേണ്ടിവരും.
കൊന്ന മുറിച്ചാലും വിഷു മുടങ്ങില്ലെന്ന് എല്ലാവരും മനസിലാക്കണം. കോണ്‍ഗ്രസ് അധ്യക്ഷനും സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പരാതി നല്‍കും. കോണ്‍ഗ്രസ് തിരിച്ചുവരണമെങ്കില്‍ തരൂര്‍ നേതൃത്വത്തില്‍ വേണം. എം.കെ.രാഘവന്റെ ആവശ്യത്തെ പിന്തുണയ്ക്കുന്നുവെന്ന് ശശി തരൂരും തുടര്‍ന്നുള്ള പ്രസംഗത്തില്‍ പറഞ്ഞു.
എല്ലാവരോടും ചര്‍ച്ച ചെയ്ത് തന്നെയാണ് തരൂരിന്റെ പരിപാടി പ്ലാന്‍ ചെയ്തതെന്ന് എം.കെ രാഘവന് എംപി വ്യക്തമാക്കി. സംഭവിച്ചത് ഏറെ ഗൗരവകരമായ കാര്യമാണ്. ഈ വിഷയത്തില്‍ കെ. സുധാകരനും കെ. മുരളീധരനും സ്വീകരിച്ച നിലപാടുകള്‍ സ്വാഗതാര്‍ഹമാണ്.
ഇന്നുതന്നെ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പരാതി നല്‍കുമെന്നും എം.കെ രാഘവന് വ്യക്തമാക്കി. വിവാദങ്ങള്‍ക്കിടെ ശശി തരൂര്‍ നാലു ദിവസത്തെ മലബാര്‍ സന്ദര്‍ശനം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."