ടി.പി വധക്കേസുമായി ബന്ധപ്പെട്ട പരാമര്‍ശം: കെ സുധാകരനെതിരെ നിയമ നടപടിക്കൊരുങ്ങി സി.കെ ശ്രീധരന്‍
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിക്കിടെ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ നടത്തിയ പ്രസ്താവനയില്‍ നിയമ നടപടിക്കൊരുങ്ങി അഡ്വ. സി.കെ ശ്രീധരന്‍. സുധാകരനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാനാണ് നീക്കം. ടി.പി വധക്കേസുമായി ബന്ധപ്പെട്ടായിരുന്നു പരാമര്‍ശം.
പി. മോഹനന്‍ കേസില്‍ ഒഴിവാക്കപ്പെട്ടത് സി.കെയുടെ സി.പി.എം ബന്ധത്തിന്റെ പേരിലെന്നായിരുന്നു സുധാകരന്റെ ആരോപണം. മാനനഷ്ടക്കേസിന് ടി.പി കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നു ശ്രീധരന്‍.
പ്രവര്‍ത്തന പരിചയമുള്ള അഭിഭാഷകനാണ് താന്‍. സത്യവിരുദ്ധമായ ഇത്തരമൊരു പ്രസ്താവന ഒരു പൊതുയോഗത്തില്‍ വെച്ചു നടത്തി എന്നതുകൊണ്ടു തന്നെ താന്‍ ഇതിനെ ഗൗരവകരമായി കാണുന്നു. ഈ അപകീര്‍ത്തികരമായ പ്രസ്താവനക്കെതിരെ നിയമപരമായ നടപടി കൈക്കൊണ്ടും. സിവില്‍, ക്രിമിനല്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് നടപടികളിലേക്ക് പോകുമെന്നും ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന അഡ്വ. സികെ ശ്രീധരന്‍ രാജിവെച്ച് ഔദ്യോഗികമായി സിപിഎമില്‍ ചേര്‍ന്നിരുന്നു. കാഞ്ഞങ്ങാട്ട് നടന്ന പൊതുസമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ ചുവന്ന ഷോളും രക്തഹാരവും അണിയിച്ചാണ് ശ്രീധരനെ സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."