HOME
DETAILS

ലാത്തിയിലും തോല്‍ക്കാത്ത കൊവിഡ്

  
backup
September 03 2021 | 19:09 PM

97077865253-2

ടി.കെ ജോഷി


കേരളത്തില്‍ കുതിച്ചുയരുന്ന കൊവിഡ് കണക്കിന് സമാധാനം പറയേണ്ടത് ആരാണ് സാധാരണഗതിയില്‍ രോഗികളുടെ എണ്ണം കൂടുകയോ മരണനിരക്കുയരുകയോ ചെയ്താല്‍ ജനം പ്രതിസ്ഥാനത്തു നിര്‍ത്തുക ആരോഗ്യവകുപ്പിനെയായിരിക്കും. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന കെ.കെ ഷൈലജ ഒന്നാംതരംഗത്തിന്റെ ചില്ലറ വീഴ്ചകളുടെ പേരില്‍ പ്രതിപക്ഷ വിമര്‍ശനം നേരിട്ടതുമായി താരതമ്യം ചെയ്താല്‍ കൈവിട്ട രണ്ടാംതരംഗത്തിലും പുതിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കാര്യമായി 'പരുക്കേല്‍ക്കാതെ' രക്ഷപ്പെടുന്നുണ്ട്. രണ്ടാംതരംഗമെന്ന നിയന്ത്രിക്കാനാകാത്ത ഇപ്പോഴത്തെ വീഴ്ചയ്ക്ക് ആരോഗ്യവകുപ്പ് അല്ലെങ്കില്‍ മറ്റാരാണുത്തരവാദി.
കൊവിഡ് നിയന്ത്രിക്കാന്‍ മറ്റ് എല്ലാ സംസ്ഥാനങ്ങളിലുമുണ്ടായിരുന്നതുപോലെ വിദഗ്ധ സമിതിയും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളുമെല്ലാം നമുക്കുമുണ്ടായിരുന്നു. ആശാവര്‍ക്കര്‍മാരില്‍ തുടങ്ങി ആരോഗ്യ വകുപ്പു സെക്രട്ടറിയില്‍ എത്തി നില്‍ക്കുന്ന ആരോഗ്യശൃംഖല ഒരു വശത്ത്. വില്ലേജ് ഓഫിസര്‍മാര്‍ മുതല്‍ ചീഫ് സെക്രട്ടറിവരെ മറുവശത്ത്. അധ്യാപകര്‍, മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍, തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍. ഇതെല്ലാം ഉണ്ടായിട്ടും മുഖ്യമന്ത്രിയും സര്‍ക്കാരും രണ്ടാംതരംഗത്തിലെ കൊവിഡിനെ പിടിച്ചുകെട്ടാന്‍ 'കയറൂരി' വിട്ടത് പൊലിസിനെയായിരുന്നു. നിരത്തുകളിലെ പരിശോധനയിലൂടെ കൊവിഡിനെ തുരത്താമെന്ന് മുഖ്യമന്ത്രിയെ ഉപദേശിച്ചിടത്താണ് പ്രതിരോധത്തിലെ ആദ്യവീഴ്ച. അതിനാല്‍ തന്നെ എന്തുകൊണ്ട് സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നില്ല എന്ന ചോദ്യത്തിന് വിശ്വസനീയമായ ഉത്തരം നല്‍കേണ്ട ബാധ്യത പൊലിസിനാണെന്ന് ഉറച്ചുവിശ്വസിക്കുന്നവരാണ് പൊതുജനത്തില്‍ ഏറെയും.


കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിലെ മുന്നണി പോരാളികളുടെ പട്ടികയില്‍ ആരോഗ്യ പ്രവര്‍ത്തകരേക്കാള്‍ മുന്‍നിരയില്‍ പൊലിസിനെയായിരുന്നു സര്‍ക്കാര്‍ പ്രതിഷ്ഠിച്ചത്. ആശുപത്രിയിലേക്ക് പോകുന്ന ഡോക്ടര്‍മാരെ വരെ തടഞ്ഞു നിര്‍ത്തി വാഹന പരിശോധനയുടെ പേരില്‍ സമയം പോകുന്ന കാഴ്ചയും ലോക്ക്ഡൗണ്‍ സീസണുകളില്‍ പതിവ് കാഴ്ചയായിരുന്നു. രോഗികള്‍ക്ക് പോലും അശുപത്രിയില്‍ സമയത്തിനെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇങ്ങനെയൊക്കെ നമ്മുടെ പൊലിസ് ചെയ്തിട്ടും ഇപ്പോഴും ദേശീയ തലത്തില്‍ കൊവിഡ് കണക്കില്‍ കൊച്ചു കേരളം ഒന്നാമതായി തന്നെ നില്‍ക്കുമ്പോള്‍ ആ ഉത്തരവാദിത്വംകൂടി പൊലിസ് ഏറ്റെടുക്കുകയാണ് വേണ്ടത്.
ആരോഗ്യമേഖലയിലെ വിദഗ്ധര്‍, ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എ എന്നു വേണ്ട ഈ മേഖലയുമായി ബന്ധപ്പെട്ടവരുടെയൊന്നും ഉപദേശമോ നിര്‍ദേശമോ കണക്കിലെടുക്കാതെയാണ് സര്‍ക്കാര്‍ മുന്നോട്ടു പോയത്. അടച്ചിടലിലെ അശാസ്ത്രീയത ചൂണ്ടിക്കാണിച്ചപ്പോഴും മുഖവിലയ്‌ക്കെടുത്തില്ല. അശാസ്ത്രീയ നടപടികളെന്ന് പ്രതിപക്ഷം ഇടയ്ക്കിടെ മുറവിളികൂട്ടിയെങ്കിലും 'മഹാമാരിക്കെതിരേ ഒന്നിക്കല്‍' എന്ന അജന്‍ഡയില്‍ കുറെയൊക്കെ ആരും ശ്രദ്ധിക്കാതെ പോയി. എന്നാല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അശാസ്ത്രീയതയുണ്ടെന്ന് പിന്നീട് തെളിഞ്ഞു.


കൊവിഡ് പ്രതിരോധത്തില്‍ ഒന്നാം പിണറായി സര്‍ക്കാരിന്റേയും രണ്ടാം പിണറായി സര്‍ക്കാരിന്റേയും ഇടപെടല്‍ എന്ന താരതമ്യത്തിന് വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. വിഷയം അവിടല്ല. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പും പിന്‍പും രണ്ടു സര്‍ക്കാരുകളും അവയ്ക്ക് നേതൃത്വം നല്‍കിയ മുന്നണിയും നടത്തിയ കൊവിഡ് പ്രതിരോധങ്ങളെ താരതമ്യം ചെയ്യുന്നതാവും നന്നാവുക. അപ്പോഴാണ് കൊവിഡ് എന്ന രാഷ്ട്രീയ സാധ്യതയും ചര്‍ച്ചയാകുക. തെരഞ്ഞടുപ്പ് രാഷ്ട്രീയത്തില്‍ കൊവിഡും വന്നപ്പോള്‍ കരുതലുണ്ടായി, മരുന്നുണ്ടായി, പട്ടിണി മാറി, മരണം കുറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം വന്ന രണ്ടാം തരംഗത്തില്‍ കരുതലും പ്രതിരോധവുമെല്ലാം പേരിനായപ്പോള്‍ ആശുപത്രികള്‍ നിറഞ്ഞു, മരണ നിരക്കും ഉയര്‍ന്നു.


രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഉള്ള സംസ്ഥാനമായി കേരളം തുടരുന്നത് രണ്ടാം തരംഗത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംഭവിച്ച ഗുരുതരമായ വീഴ്ചകള്‍ കാരണമാണെന്ന വിലയിരുത്തലാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. ഹോം ഐസൊലേഷന്‍ നടപ്പാക്കുന്നതിലും സി.എഫ്.എല്‍.ടി.സി കളുടെ പ്രവര്‍ത്തനത്തിനും വീഴ്ചകള്‍ സംഭവിച്ചു.


രണ്ടാം തരംഗത്തില്‍ പൊലിസിന് ശ്രദ്ധ നിരത്തുകളിലെ നിയന്ത്രണങ്ങളില്‍ മാത്രമായിരുന്നു. പൊലിസ് മുന്നണി പോരാളികളായയോടെ തദ്ദേശസ്ഥാപനങ്ങളും പിന്‍വലിഞ്ഞു. ആരോഗ്യവകുപ്പ് വാക്‌സിനേഷനില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ സമ്പര്‍ക്ക രോഗികളുടെ എണ്ണംകൂടി.


ഒരു രോഗിയുമായി സമ്പര്‍ക്കത്തില്‍ 25 പേരെങ്കിലും ഉണ്ടാകുമെന്ന കണക്കുകൂട്ടലിലായിരുന്നു ഒന്നാംതരംഗത്തില്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്‌തെങ്കില്‍ രണ്ടാം തരംഗത്തില്‍ അത് രണ്ട് പേരായി ചുരുക്കി. എന്നാല്‍ അപ്പോഴും ഒരു രോഗി രോഗം പടര്‍ത്തിയ 20 ലേറെ പേര്‍ സമൂഹത്തില്‍ രോഗവ്യാപകരായി ഉണ്ടായിരുന്നുവെന്ന് അറിയാമായിട്ടും അവഗണിച്ചു.
ഹോം ക്വാറന്റൈനിലുള്ളവരെ നിരീക്ഷിക്കുന്നതില്‍ വന്‍വീഴ്ച സംഭവിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നുണ്ട്. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതുകൊണ്ട് മരിച്ചവരാണ് 22.39 ശതമാനം പേര്‍ എന്ന കണക്ക് ഞെട്ടിക്കുന്നതാണ്.
കേരളത്തില്‍ രോഗം ബാധിക്കാത്തവര്‍ കൂടുതലാണെന്നും അതാണ് രണ്ടാംതരംഗത്തില്‍ രോഗികളുടെ എണ്ണം കൂടാന്‍ കാരണമെന്നുമാണ് സര്‍ക്കാര്‍ വാദം. ഇതൊന്നും പക്ഷെ വസ്തുതയ്ക്ക് നിരക്കുന്നതല്ല. മഹാരാഷ്ട്രയില്‍ ഇനിയും രോഗം വരാത്ത 4.8 കോടി പേര്‍ ഉള്ളപ്പോള്‍ കേരളത്തില്‍ 1.9 കോടി പേര്‍ക്ക് മാത്രമാണ് രോഗം വരാത്തത്. എന്നാല്‍ ഇപ്പോള്‍ മഹാരാഷ്ട്രയില്‍ പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞപ്പോള്‍ കേരളത്തില്‍ കുത്തനെ കൂടുകയാണ്. കേരളത്തില്‍ കൊവിഡ് ബാധിക്കാത്തവരുടെ എണ്ണത്തിന്റെ മൂന്നു ഇരട്ടി വരെയുണ്ട് കര്‍ണാടകയിലും തമിഴ്‌നാട്ടിലും കൊവിഡ് ഇനിയും ബാധിക്കാത്തവരുടെ എണ്ണം. എന്നിട്ടും ഇവിടങ്ങളില്‍ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞുനില്‍ക്കുന്നത് സര്‍ക്കാര്‍ നിരത്തുന്ന ന്യായീകരണങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. തിരിച്ചറിഞ്ഞ വീഴ്ചകള്‍ എങ്കിലും തിരുത്തി, ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തില്‍ കൃത്യമായ ആസൂത്രണം നടത്തിയാലേ ഇനിയും തീരാത്ത ഈ രണ്ടാംതരംഗത്തെ നമുക്ക് പിടിച്ചുനിര്‍ത്താവാകൂവെന്ന് ഇനിയെങ്കിലും സര്‍ക്കാര്‍ തിരിച്ചറിയണം.


ആഭ്യന്തര വകുപ്പു ആവശ്യപ്പെട്ടതു പോലെ കടുത്ത നിയന്ത്രണങ്ങള്‍ പാലിച്ചാണ് ജനം ഇത്രയും നാള്‍ ജീവിച്ചത്, ഇപ്പോഴും ജീവിക്കുന്നതും. കേരളമാതൃകയുടെ വിജയത്തെകുറിച്ചു ഒന്നാംതരംഗത്തിലും രണ്ടാംതരംഗത്തിന്റെ ആദ്യഘട്ടത്തിലും ആറുമണി വാര്‍ത്താസമ്മേളനത്തില്‍ മേനി പറഞ്ഞിരുന്ന മുഖ്യമന്ത്രി തല്‍ക്കാലത്തേക്ക് മറഞ്ഞിരുന്നാല്‍ തീരുന്നതല്ലിത്. ആരോഗ്യപ്രവര്‍ത്തകരെ അപ്രസക്തരാക്കി പൊലിസിനെ ഉപയോഗിച്ചു കൊവിഡ് വ്യാപനം കുറയ്ക്കാമെന്ന് കരുതിയ സര്‍ക്കാരിന്റെ വീഴ്ച തന്നെയാണ് ഇപ്പോഴും കുതിച്ചുയരുന്ന കൊവിഡ് രോഗികളുടെ എണ്ണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസംബർ അപകട മാസം: അപകടമേറെയും വൈകിട്ട് 6നും 9നുമിടയിൽ

Kerala
  •  10 days ago
No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  11 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  11 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  11 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  11 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  11 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  11 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  11 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  11 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  11 days ago