രാജസ്ഥാന് ; തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം
ജയ്പൂര്‍: രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരേ കോണ്‍ഗ്രസ് മുന്നേറ്റം. ഭരണകക്ഷിയായ കോണ്‍ഗ്രസ് 670 പഞ്ചായത്ത് സമിതി സീറ്റുകളില്‍ വിജയിച്ചു.
ബി.ജെ.പി 550 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ആറു ജില്ലകളില്‍ മൂന്നു ഘട്ടങ്ങളിലായി 1,564 സീറ്റുകളിലേക്കാണ് ഓഗസ്റ്റ് 26 തെരഞ്ഞെടുപ്പ് നടന്നത്.
ആര്.എല്‍.പി, സ്വതന്ത്രര്‍ ഉള്‍പ്പെടെയുള്ളവര്‍ 343 സീറ്റുനേടി. ആര്.എല്‍.പിക്ക് 39, ബി.എസ്.പി 10, എന്‍.സി.പി രണ്ട് സീറ്റുകള്‍ ലഭിച്ചു.
രാവിലെ 9 നാണ് ആറ് ജില്ലാ ആസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ തുടങ്ങിയത്. ജില്ലാ പഞ്ചായത്തിലേക്ക് 200 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
200 ജില്ലാ പഞ്ചായത്ത് സീറ്റില്‍ 17 സീറ്റില്‍ ബി.ജെ.പിയും 15 എണ്ണം കോണ്‍ഗ്രസും മൂന്നെണ്ണം മറ്റുള്ളവരും നേടി. സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ രൂക്ഷമായ ഭിന്നത മുതലെടുത്ത് നേട്ടം കൊയ്യാനുള്ള ബി.ജെ.പി ശ്രമം വിജയിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."