തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ ഡല്‍ഹി വിടില്ല: കിസാന്‍ മഹാപഞ്ചായത്ത്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ലെന്ന് പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ വിളിച്ചുചേര്‍ത്ത കിസാന്‍ മഹാപഞ്ചായത്ത്.
വിജയം കാണാതെ സമരത്തില്‍നിന്നു പിന്മാറില്ലെന്ന് കര്‍ഷകര്‍ ഒറ്റക്കെട്ടായി സമ്മേളനത്തില്‍ പ്രതിജ്ഞയെടുത്തു.
സമരം നടത്തുന്നിടത്ത് ശ്മശാനം ഒരുക്കിയാല്‍ പോലും ഡല്‍ഹി വിടില്ലെന്നും വിജയം കാണാതെ സമരത്തില്‍ നിന്നു പിന്മാറില്ലെന്നും ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.
വളരേ കുറച്ചു കര്‍ഷകര്‍ മാത്രമാണ് പ്രതിഷേധവുമായി മുന്നോട്ടു പോകുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. എത്ര കര്‍ഷകര്‍ സമരരംഗത്തുണ്ടെന്ന് അവര്‍ക്ക് ഇവിടെ വന്നാല്‍ കാണാവുന്നതേയുള്ളൂ. പാര്‍ലമെന്റില്‍ ഇരിക്കുന്ന ജനപ്രതിനിധികളുെട ചെവികളില്‍ വരെ നമ്മുടെ ശബ്ദം മുഴങ്ങട്ടെ.
15 സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരുള്‍പ്പെടെ പതിനായിരങ്ങളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. പേമാരിയെയും പ്രതിസന്ധികളെയും അവഗണിച്ചാണ് കര്‍ഷകര്‍ കിസാന്‍ മഹാപഞ്ചായത്തിലേക്ക് എത്തിയത്.കര്‍ഷകര്‍ രാജ്യത്തിന്റെ ശബ്ദവും അഭിമാനവുമാണെന്നും അവര്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്നും കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."