HOME
DETAILS

പിണറായിക്ക് സ്റ്റാലിന്റെ ഭാഷ: മുല്ലപ്പള്ളി

  
backup
August 26 2016 | 22:08 PM

%e0%b4%aa%e0%b4%bf%e0%b4%a3%e0%b4%b1%e0%b4%be%e0%b4%af%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1


തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയന് സ്റ്റാലിന്റെ ഭാഷയാണെന്നും സ്റ്റാലിനിസത്തിന്റെ റഷ്യയിലാണോ പിണറായി ജീവിക്കുന്നതെന്നും മുന്‍ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. തലശ്ശേരിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ സമരങ്ങള്‍ നടത്തുന്നവരുമായി ഒരുതരത്തിലും ചര്‍ച്ചയില്ലെന്ന് തറപ്പിച്ച് പറയുന്ന മുഖ്യമന്ത്രിയുടെ രീതി അംഗീകരിക്കാന്‍ സാധിക്കില്ല. ഇത് സ്റ്റാലിന്റെ ഭാഷയാണ്. വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ജനകീയ സമരങ്ങളും ഉടലെടുക്കും അതിനെ നയപരമായ രീതിയിലാണ് കൈകാര്യം ചെയ്യേണ്ടത്. നാലുവരി പാതയ്‌ക്കെതിരെയുള്ള സമരത്തില്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനായിരുന്നു മുന്‍പന്തിയില്‍. അതിവേഗ റെയില്‍പ്പാതക്കും ഭൂമിക്കടിയിലൂടെ പാചക വാതക കണക്ഷന്‍ നടപ്പാക്കാന്‍ നോക്കിയപ്പോഴും പിണറായിയും പാര്‍ട്ടിയും എതിര്‍ക്കുകയായിരുന്നു. ഇന്ന് മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന് മാറ്റം വന്നതായി കാണുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന രീതിയിലുള്ള വികസന പ്രവര്‍ത്തനം നടപ്പാക്കരുത്. വികസനത്തിന് യോജിച്ച തീരുമാനം കൈക്കൊള്ളുകയാണ് വേണ്ടത്. വരുന്ന അഞ്ച് വര്‍ഷക്കാലം ഭരണം തുടരണമെന്നുണ്ടെങ്കില്‍ ആദ്യം സ്വന്തം ജില്ലയായ കണ്ണൂരില്‍ സമാധാനമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് പിണറായി വേണ്ടതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  18 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago