ചിറ്റാരികൊവ്വലില്‍ പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതി ആറുമാസത്തിനകം കണ്ടല്‍കാടുകള്‍ സംരക്ഷിച്ചുകൊണ്ടുള്ള ടൂറിസം പദ്ധതി ലക്ഷ്യം
പയ്യന്നൂര്‍: പൈതൃക ടൂറിസം ഗ്രാമം പദ്ധതിയുടെ ഭാഗമായി പയ്യന്നൂരിലെയും പരിസരങ്ങളിലെയും ടൂറിസം സാധ്യതയുള്ള പ്രദേശങ്ങളെ കണ്ടെത്തി പരിശോധന ആരംഭിച്ചു. ഇതിന്റെ ഭാഗമായി പെരുമ്പ ചിറ്റാരികൊവ്വലില്‍ പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതി ആറുമാസത്തിനകം സാക്ഷാത്കരിക്കാന്‍ തീരുമാനിച്ചു. നിര്‍ദിഷ്ട ടൂറിസപ്രദേശം എം.എല്‍.എ സി കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. പെരുമ്പ പുഴയുടെ മനോഹരമായ കാഴ്ച സമ്മാനിക്കുന്ന ഈ ഭാഗത്ത് കണ്ടല്‍കാടുകള്‍ സംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം പദ്ധതിയാണ് ലക്ഷ്യമിടുന്നത്. നേരത്തെ പഴയങ്ങാടി വയലപ്രയില്‍ ഒരുക്കിയ ടൂറിസം പദ്ധതിയുടെ സമാനമായ രീതിയാണ് ഇവിടെയും ഉദ്ദേശിക്കുന്നത്. പയ്യന്നൂര്‍ മണ്ഡലം പരിധിയിലെ തദ്ദേശ ഭരണതലത്തില്‍ ആരംഭിക്കാന്‍ പോകുന്ന ടൂറിസം പദ്ധതികളെകുറിച്ച് സെപ്റ്റംബര്‍ 15നുള്ളില്‍ യോഗം ചേര്‍ന്ന് അന്തിമ റിപ്പോര്‍ട്ട് തയാറാക്കും. പയ്യന്നൂര്‍ മണ്ഡലത്തിലെ ടൂറിസ സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനും പൈതൃക ടൂറിസ ഗ്രാമമായി ഉയര്‍ത്തുന്നതിനുമായി സി കൃഷ്ണന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ റൂറല്‍ ബാങ്ക് ഹാളില്‍ ചര്‍ച്ച നടന്നു. പയ്യന്നൂര്‍ മുനിസിപ്പല്‍ ചെയര്മാന് ശശി വട്ടക്കൊവ്വല്‍, ഡി.ടി.പി.സി സെക്രട്ടറി സജി വര്‍ഗീസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."