HOME
DETAILS
MAL
സി.എച്ച്.സെന്ററിന് സഹായം കൈമാറി
backup
August 26 2016 | 23:08 PM
തൃക്കരിപ്പൂര്‍: നിര്‍ധന വൃക്കരോഗികളുടെ ആശ്രയമായ തൃക്കരിപ്പൂര്‍ സി.എച്ച് സെന്ററിനുള്ള റിയാദ് കെ.എം.സി.സിയുടെ ധനസഹായം കൈമാറി.
ഡയാലിസിസ് രോഗികളുടെ ചികില്‍സക്കും സി.എച്ച് സെന്ററിന്റെ തുടര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കുമാണ് നാലു ലക്ഷം രൂപയുടെ ധനസഹായം കൈമാറിയത്. കെ.എം.സി.സി വൈസ് ചെയര്മാന് വി.പി.പി അബ്ദുല്‍ സലാം സി.എച്ച് സെന്റര്‍ ചെയര്മാന് എം.എ.സി കുഞ്ഞബ്ദുല്ല ഹാജിക്ക് തുക കൈമാറി. വി.കെ ബാവ, എസ് കുഞ്ഞഹമ്മദ്, വി.ടിശാഹുല് ഹമീദ്, ഒ.ടി അഹമ്മദ് ഹാജി, എം യൂസഫ്, വി.പി.പി ശുഹൈബ്, വി.പി.എം ശംസുദ്ദീന്‍, സുബൈര്‍ പള്ളത്തില്‍, വി.പി ജമാലുദ്ദീന്‍, എം.ടി.പി സക്കരിയ്യ, വി.പി.പി അബ്ദുല്‍ ഹക്കീം, മഹമൂദ് മടക്കര, വി.പി.പി നാസര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."