HOME
DETAILS

'മനുഷ്യാവകാശ നിയമം ഹോട്ടല്‍ മെനുവല്ല, തോന്നിയ പോലെ പ്രയോഗിക്കാന്‍' ഇസ്‌റാഈലിനെതിരെ ആഞ്ഞടിച്ച് അന്റോണിയോ ഗുട്ടറസ്

  
backup
November 01 2023 | 05:11 AM

humanitarian-law-not-a-la-carte-menu-cannot-be-applied-selectively

'മനുഷ്യാവകാശ നിയമം ഹോട്ടല്‍ മെനുവല്ല, തോന്നിയ പോലെ പ്രയോഗിക്കാന്‍' ഇസ്‌റാഈലിനെതിരെ ആഞ്ഞടിച്ച് അന്റോണിയോ ഗുട്ടറസ്

കാഠ്മണ്ഡു: ഗസ്സയിലെ ജബലിയ അഭയാര്‍ഥി ക്യാംപിന് നേരെ നടത്തിയ രക്തരൂഷിത ആക്രമണത്തില്‍ ഇസ്‌റാഈലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. മനുഷ്യാവകാശ നിയമം ഹോട്ടല്‍ മെനുവല്ല, തോന്നിയ പോലെ ഉപയോഗിക്കാനെന്ന് ഗുട്ടറാസ് തുറന്നടിച്ചു. നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണെന്നും എല്ലാവരും അതനുസരിക്കേണ്ടവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം അവഗണിക്കാന്‍ കഴിയുന്നതല്ല. ഇതൊരു ഹോട്ടല്‍ മെനുവല്ല, തോന്നിയ പോലെ ഉപയോഗിക്കാന്‍. വ്യത്യസ്തത, ആനുപാതികത, മുന്‍കരുതല്‍ എന്നീ തത്വങ്ങള്‍ എല്ലാ കക്ഷികളും പാലിക്കണം. സംഘര്‍ഷം ഒഴിവാക്കാന്‍ എല്ലാ നേതാക്കളും പരമാവധി സംയമനം പാലിക്കണമെന്നും ഗുട്ടറാസ് ആവശ്യപ്പെട്ടു.

ഗസ്സയിലെ ദുരന്തം സൃഷ്ടിച്ച അടിയന്തിര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി, ഉടനടി മാനുഷിക വെടിനിര്‍ത്തലിന് വേണ്ടിയുള്ള തന്റെ ആഹ്വാനം യുഎന്‍ മേധാവി ആവര്‍ത്തിച്ചു.ഇനിയും ദുരന്തം അധഝികരിക്കുന്നതിനെ കുറിച്ചുള്ള ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. സംഘര്‍ഷങ്ങള്‍ ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സംഘര്‍ഷത്തിന്റെ ആഘാതം തുടക്കം മുതല്‍ ജനങ്ങള്‍ ഏറ്റുവാങ്ങുന്നു. ഇരുവശത്തുമുള്ള സിവിലിയന്‍മാരുടെ സംരക്ഷണം പരമപ്രധാനവും എല്ലായ്‌പ്പോഴും ബഹുമാനിക്കപ്പെടേണ്ടതുമാണ്. ഇസ്‌റാഈല്‍ ഹമാസ് സംഘര്‍ഷം രൂക്ഷമാകുന്നതില്‍ ആശങ്കയുണ്ട്, ഇതില്‍ ഇസ്‌റാഈല്‍ കരയാക്രമണം വ്യാപിപ്പിക്കുന്നതും വ്യോമാക്രമണം ശക്തിപ്പെടുത്തുന്നതും ഇസ്‌റാഈലിന് നേരെയുള്ള റോക്കറ്റ് ആക്രമണവും ഉള്‍പ്പെടുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി.

സാധാരണക്കാരായ ബന്ദികളെ ഹമാസ് നിരുപാധികം മോചിപ്പിക്കണം. ഗസ്സയില്‍ സിവിലിയന്മാരെ കൊലപ്പെടുന്നതിനെ ശക്തമായി അപലപിച്ച ഗുട്ടറാസ്, കൊല്ലപ്പെട്ടവരില്‍ മൂന്നില്‍ രണ്ട് സ്ത്രീകളും കുട്ടികളുമാണെന്ന റിപ്പോര്‍ട്ടില്‍ നിരാശനാണെന്നും ഗുട്ടറാസ് കൂട്ടിച്ചേര്‍ത്തു.

14 ലക്ഷത്തിലധികം ആളുകളാണ് ഗസ്സയില്‍ കുടിയൊഴിപ്പിക്കപ്പെട്ടിരിക്കുന്നത്. ഏകദേശം 672,000 പേര്‍ പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള 150 യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി (UNRWA) യുടെ ക്യാംപുകളില്‍ അഭയം പ്രാപിച്ചിട്ടുണ്ട്. ഇവിടെ ഒരു ഷെല്‍ട്ടറില്‍ കുടിയിറക്കപ്പെട്ടവരുടെ ശരാശരി എണ്ണം ഇഅവിടെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിന്റെ മൂന്നിരട്ടിയിലധികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.പി ദിവ്യയുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

Kerala
  •  a month ago
No Image

തെരഞ്ഞെടുപ്പിന് ബി.ജെ.പി എത്തിച്ചത് 41 കോടി' കൊടകര കുഴല്‍പ്പണക്കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പൊലിസ് നല്‍കിയ കത്ത് പുറത്ത്

Kerala
  •  a month ago
No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago