HOME
DETAILS

താലിബാനെ ഒറ്റപ്പെടുത്തുന്ന സമീപനം വിജയിക്കില്ല; യാത്രാ നിരോധനം നീക്കണമെന്ന് യു.എന്‍ രക്ഷാസമിതിയോട് അഫ്ഗാന്‍

  
backup
November 26 2022 | 05:11 AM

isolating-approach-would-not-work-taliban-2022

കാബൂള്‍: താലിബാനെ ഒറ്റപ്പെടുത്തുന്ന സമീപനം വിജയിക്കില്ലെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മറ്റും ഏര്‍പ്പെടുത്തിയ യാത്രാ നിരോധനം നീക്കണമെന്നും ഐക്യരാഷ്ട്ര സഭാ രക്ഷാസമിതി (യു.എന്‍.എസ്.സി) യോട് താലിബാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ സമീപനം അഫ്ഗാനിസ്താനും അവിടുത്തെ ജനങ്ങള്‍ക്കും ഒരു ഗുണവും ചെയ്യില്ലെന്ന് താലിബാന്‍ ഡെപ്യൂട്ടി വക്താവ് ബിലാല്‍ കരിമി പറഞ്ഞു.

മൂന്ന് മാസത്തിലേറെയായിട്ടും താലിബാന്‍ നേതാക്കളുടെ യാത്രാ വിലക്ക് നീക്കാന്‍ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ തയ്യാറായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ ഉപരോധങ്ങളും നീക്കണമെന്നും അഫ്ഗാനും ലോകവും തമ്മിലുള്ള വിടവ് കുറയ്ക്കണമെന്നും ബിലാല്‍ കരിമി അഭ്യര്‍ത്ഥിച്ചു. ഒറ്റപ്പെടുത്തല്‍ നയങ്ങള്‍ വിടവുകള്‍ സൃഷ്ടിക്കുകയും പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്നതല്ലാതെ ഒരു ഫലവും ഉണ്ടാക്കിയിട്ടില്ലെന്നതാണ് ചരിത്രമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

അഫ്ഗാനില്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും താലിബാന്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നതായി ആരോപിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ യാത്രാ വിലക്ക് തുടരണമെന്ന് സെപ്റ്റംബറില്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് യു.എന്‍.എസ്.സിയോട് ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യങ്ങള്‍ അഭിസംബോധന ചെയ്യുന്നതില്‍ താലിബാന്‍ പരാജയപ്പെട്ടുന്നാണ് വിമര്‍ശനം. ദോഹ ഉടമ്പടി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടത് താലിബാന്‍ ഉദ്യോഗസ്ഥര്‍ക്കുള്ള യാത്രാ വിലക്ക് തുടരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫീസടക്കാത്തതിന്റെ പേരിൽ പത്താം ക്ലാസുകാരനെ നിലത്തിരുത്തി പരീക്ഷ എഴുതിച്ചു; അധ്യാപകർക്കെതിരെ കേസ്

National
  •  4 days ago
No Image

വാള് വീശി ജെയ്‌സ്വാൾ; ആദ്യ ദിവസം 150 കടത്തി പറന്നത് വമ്പൻ ലിസ്റ്റിലേക്ക്

Cricket
  •  4 days ago
No Image

ഫുജൈറയിൽ കനത്ത മഴയിൽ വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടു; ജാഗ്രതാ നിർദേശവുമായി അധികൃതർ

uae
  •  4 days ago
No Image

വിധവയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്; വ്യാജ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി പൊലിസ്; ബോട്ടുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ

National
  •  4 days ago
No Image

ഇന്ത്യാ സഖ്യത്തിന്റെ വഴി മുടക്കാന്‍ ഉവൈസി; ബീഹാറില്‍ 100 സീറ്റില്‍ മത്സരിക്കാൻ ഒരുങ്ങി എഐഎംഐഎം

National
  •  4 days ago
No Image

മർവാൻ ബർഗൂത്തിയെ മോചിപ്പിക്കാൻ വിസമ്മതിച്ച് ഇസ്‌റാഈൽ; ആരാണ് സയണിസ്റ്റുകൾ ഭയപ്പെടുന്ന 'ഫലസ്തീന്റെ നെൽസൺ മണ്ടേല'?

International
  •  4 days ago
No Image

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ 10 പ്രതികൾ; കേസെടുത്ത് ക്രൈംബ്രാഞ്ച് 

Kerala
  •  4 days ago
No Image

ഗില്ലാട്ടത്തിൽ തകർന്നത് സച്ചിന്റെ 28 വർഷത്തെ റെക്കോർഡ്; ചരിത്രമെഴുതി ഇന്ത്യൻ നായകൻ

Cricket
  •  4 days ago
No Image

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടിയ സംഭവം: ഡോക്ടർ ആശുപത്രി വിട്ടു; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്

Kerala
  •  4 days ago
No Image

ഒരിക്കൽ ഫോൺ മോഷ്ടിച്ച കടയിൽ തന്നെ വീണ്ടും മോഷ്ടിക്കാൻ കയറി; കള്ളനെ കൈയോടെ പിടികൂടി ജീവനക്കാർ; പ്രതിയെ നാടുകടത്താൻ ഉത്തരവിട്ട് കോടതി

uae
  •  4 days ago