HOME
DETAILS

കാബൂളില്‍ പാക് വിരുദ്ധ പ്രതിഷേധം

  
backup
September 08, 2021 | 4:07 AM

9563-5263-21

 

പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ആകാശത്തേക്കു വെടിവച്ച് താലിബാന്‍
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പാക് സര്‍ക്കാര്‍ ഇടപെടുന്നതിനെതിരേ കാബൂളില്‍ വന്‍ പ്രതിഷേധം. സ്ത്രീകളടക്കം നൂറോളം പേര്‍ പങ്കെടുത്ത പ്രകടനത്തില്‍ പാകിസ്താനെതിരേ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. പാകിസ്താന്‍ അഫ്ഗാന്‍ വിടുക, പാക് ഭരണകൂടത്തിന്റെ പാവസര്‍ക്കാര്‍ ഞങ്ങള്‍ക്കു വേണ്ട തുടങ്ങിയ മുദ്രാവാക്യങ്ങളും ഉയര്‍ന്നു. ഐ.എസ്.ഐ പുറത്തുപോവുക തുടങ്ങിയ പ്ലക്കാര്‍ഡുകളും സമരക്കാര്‍ ഉയര്‍ത്തി.
കാബൂളിലെ പാക് എംബസിക്കു പുറത്ത് പ്രതിഷേധിച്ചവരെ പിരിച്ചുവിടാന്‍ താലിബാന്‍ സേന ആകാശത്തേക്കു വെടിവച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഇതിന്റെ വീഡിയോ അഫ്ഗാനിലെ പ്രമുഖ മാധ്യമങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. താലിബാന്‍ സേന ആകാശത്തേക്ക് വെടിവച്ചതോടെ പ്രതിഷേധിച്ച സ്ത്രീകള്‍ പ്രാണരക്ഷാര്‍ഥം ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ താലിബാന്‍ സേന അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ടോളോ ന്യൂസ് കാമറമാന്‍ വഹീദ് അഹ്മദിയെയും അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് വിട്ടയക്കുകയും കാമറ തിരികെ നല്‍കുകയും ചെയ്തു.
അഫ്ഗാനില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനിരിക്കെ പാക് രഹസ്യാന്വേഷണ ഏജന്‍സി മേധാവി കാബൂളില്‍ താലിബാന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യക്കെതിരേ പാകിസ്താനിലെ ഭീകരസംഘടനകളെ പിന്തുണയ്ക്കുന്ന ഐ.എസ്.ഐ താലിബാനെ സഹായിക്കുന്നതായി നേരത്തേ ആരോപണമുയര്‍ന്നിരുന്നു.


പഞ്ചശിറില്‍ താലിബാന്‍ വിരുദ്ധ സേനയെ കീഴടക്കാന്‍ താലിബാനെ പാക് സേന സഹായിച്ചതായി ആരോപണമുണ്ട്. പഞ്ചശിറിലെ വിമതസേനാ കേന്ദ്രങ്ങളില്‍ പാക് വ്യോമസേന ഡ്രോണ്‍ ആക്രമണം നടത്തിയതായും സ്മാര്‍ട്ട് ബോംബുകള്‍ വര്‍ഷിച്ചതായും വടക്കന്‍ സഖ്യ നേതാവ് അഹ്മദ് മസ്ഊദ് കുറ്റപ്പെടുത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇലക്ട്രിക് വാഹന ഉടമകൾക്ക് ആശ്വാസം; അബൂദബി-ദുബൈ ഹൈവേയിൽ 60 ചാർജറുകളുമായി മെഗാ ഹബ്ബ്

uae
  •  2 days ago
No Image

കരൂർ ദുരന്തം: മൊഴിയെടുപ്പ് പൂർത്തിയായിട്ടില്ല; വിജയ് വീണ്ടും സിബിഐക്ക് മുന്നിലേക്ക്

National
  •  2 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്: പരാതിക്കാരിയെ അധിക്ഷേപിച്ചതിനും പേര് വെളിപ്പെടുത്തിയതിനും മൂന്ന് കേസുകൾ; വനിതാ നേതാവിനെതിരെയും പരാതി

Kerala
  •  2 days ago
No Image

കുവൈത്ത് വിമാനത്താവളത്തില്‍ മയക്കുമരുന്ന് കടത്ത്; ഇന്ത്യക്കാരനും ബെനിനുക്കാരിയും അറസ്റ്റില്‍

Kuwait
  •  2 days ago
No Image

ചരിത്രനേട്ടം തുടരും; വീണ്ടും 10 കോടി ക്ലബ്ബിൽ ഇടം നേടി കെ.എസ്.ആർ.ടി.സി

Kerala
  •  2 days ago
No Image

ലോകത്തെ ഏറ്റവും പവർഫുൾ പാസ്‌പോർട്ട് ഈ രാജ്യത്തിന്റെ; ഹെൻലി ഇൻഡക്സിൽ വിസ്മയിപ്പിച്ച് യുഎഇ

uae
  •  2 days ago
No Image

2026–27 അധ്യയന വർഷം; ബഹ്റൈൻ പോളിടെക്നിക്കിൽ അഡ്മിഷൻ ആരംഭിച്ചു

bahrain
  •  2 days ago
No Image

മകരവിളക്ക്: ഇടുക്കിയിലെ 5 പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  2 days ago
No Image

കാറ്റാടിക്കഴകൊണ്ട് കാലുകളടിച്ചൊടിച്ചു, പിന്നാലെ പെട്രോളൊഴിച്ച് തീ കൊളുത്തി; ഭാര്യയ്ക്ക് നേരെ ഭർത്താവിന്റെ ക്രൂരത

crime
  •  2 days ago
No Image

ശബരിമലയിൽ നെയ്യ് വിൽപ്പനയിൽ വൻ വെട്ടിപ്പ്: വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

Kerala
  •  2 days ago