HOME
DETAILS

വിഴിഞ്ഞം സമരത്തെ അടിച്ചൊതുക്കാനാണ് സർക്കാറും അദാനിയും ശ്രമിക്കുന്നത്- ഫാ.യൂജിൻ പെരേര

  
backup
November 27, 2022 | 3:55 AM

kerala-father-yugin-perera-in-vizhinjam-strike123-2022

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തെ അടിച്ചൊതുക്കാനാണ് സർക്കാറും അദാനിയും ശ്രമിക്കുന്നതെന്ന് ഫാ. യൂജിൻ പെരേര. നഷ്ടം ഈടാക്കുമെന്ന സർക്കാർ നിലപാടിൽ അതിശയമില്ലെന്നും സർക്കാറിന്റെ ഒത്താശയോടെയാണ് ഇന്നലെ നടന്ന സംഭവമെന്നും പെരേര കുറ്റപ്പെടുത്തി. നാട്ടുകാരുമായി പ്രശ്‌നങ്ങളില്ലെന്നു പറഞ്ഞ പെരേര സംഘർഷത്തിന് സർക്കാർ ഒത്താശ ചെയ്യുകയാണെന്നും കൂട്ടിച്ചേർത്തു. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നും പെരേര പറഞ്ഞു.

വിഴിഞ്ഞം സമരക്കാർക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് സർക്കാർ. നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കണമെന്നാണ് സർക്കാറിന്റെ നിലപാട്. നിലപാട് ഹൈക്കോടതിയെ അറിയിക്കും. ഇതോടെ സമരക്കാരിൽ നിന്ന് ഈടാക്കാമെന്ന നിർമാണ കമ്പനി വിസിലിന്റെ ആവശ്യം സർക്കാർ അംഗീകരിച്ചു.

വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം തുടരുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ലത്തീൻ അതിരൂപതയും. ഇന്ന് പള്ളികളിൽ സർക്കുലർ വായിക്കുകയും തുടർ സമരപരിപാടികൾ പ്രഖ്യാപിക്കുകയും ചെയ്യും. വീട് നഷ്ടപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാനുള്ള സർക്കാർ നീക്കം തിരിച്ചറിയണമെന്നും സമരസമിതി പറഞ്ഞു.

വിഴിഞ്ഞത് ഇന്നലെയും സംഘർഷാവസ്ഥയുണ്ടായി. തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമം തീരവാസികൾ തടഞ്ഞതോടെ വിഴിഞ്ഞം യുദ്ധക്കളമായി മാറുകയായിരുന്നു. പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ശക്തമായ കല്ലേറും ഉണ്ടായി. നിർമ്മാണ സാമഗ്രികളുമായെത്തിയ ലോറി തടഞ്ഞ പ്രതിഷേധക്കാർ വാഹനത്തിന് മുന്നിൽ കിടന്നും പ്രതിഷേധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ ജ്വല്ലറി വിപണി കീഴടക്കാൻ 14 കാരറ്റ് സ്വർണ്ണം: കുറഞ്ഞ വില, ഉയർന്ന സാധ്യത; ലക്ഷ്യം വജ്രാഭരണ പ്രിയർ

uae
  •  5 days ago
No Image

ഉയര്‍ച്ചയും തളര്‍ച്ചയും ഒരു ദിവസം; 2024 ഡിസംബര്‍ 4 ന് എം.എല്‍.എയായി, കൃത്യം ഒരു വര്‍ഷത്തിന് ശേഷം രാഹുല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത്

Kerala
  •  5 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  5 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം: ഷാർജയിൽ 106 വാഹനങ്ങളും 9 ബൈക്കുകളും പിടിച്ചെടുത്തു

uae
  •  5 days ago
No Image

കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത് ധീരമായ നടപടിയെന്ന് കെ.സി വേണുഗോപാല്‍; എം.എല്‍.എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കേണ്ടത്

Kerala
  •  5 days ago
No Image

എസ്.ഐ.ആര്‍ ജോലികള്‍ക്കായി കൂടുതല്‍ ജീവനക്കാരെ വിന്യസിക്കണം- സുപ്രിം കോടതി 

National
  •  5 days ago
No Image

2025 ലെ വായു ഗുണനിലവാര സൂചിക: ഒമാൻ രണ്ടാം സ്ഥാനത്ത്

oman
  •  5 days ago
No Image

കൈവിട്ട് പാര്‍ട്ടിയും; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കി

Kerala
  •  5 days ago
No Image

ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  5 days ago
No Image

സ്റ്റോപ്പ് സൈൻ പാലിച്ചില്ല: കാർ ട്രക്കുമായി കൂട്ടിയിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന്റെ നില അതീവ ഗുരുതരം

latest
  •  5 days ago