HOME
DETAILS

റീ കൗണ്ടിങ്, അര്‍ധ രാത്രി വരെ നാടകീയ രംഗങ്ങള്‍; ഒടുവില്‍ കേരള വര്‍മ ചെയര്‍മാന്‍ സ്ഥാനം എസ്.എഫ്.ഐക്ക്

  
backup
November 02 2023 | 05:11 AM

kerala-varma-vollege-recounting-chairman-position-for-sfi

റീ കൗണ്ടിങ്, അര്‍ധ രാത്രി വരെ നാടകീയ രംഗങ്ങള്‍; ഒടുവില്‍ കേരള വര്‍മ ചെയര്‍മാന്‍ സ്ഥാനം എസ്.എഫ്.ഐക്ക്

തൃശൂര്‍: കേരളവര്‍മ കോളജില്‍ അര്‍ധരാത്രി വരെ നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ചെയര്‍മാന്‍ സ്ഥാനം എസ്.എഫ്.ഐക്ക്. വോട്ടെടുപ്പില്‍ കെ.എസ്.യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ വിജയിച്ചെന്നാണ് ആദ്യം പുറത്തുവന്നിരുന്ന വിവരം. എന്നാല്‍ റീ കൗണ്ടിങ്ങില്‍ എസ്.എഫ്.ഐ സ്ഥാനാര്‍ഥി കെ.എസ് അനിരുദ്ധന്‍ വിജയിക്കുകയായിരുന്നു.

കെ.എസ്.യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന് 896ഉം എസ്.എഫ്.ഐക്ക് 895ഉം വോട്ടുമാണ് ലഭിച്ചിരുന്നത്. എന്നാല്‍ റീകൗണ്ടിങ് നടത്തിയപ്പോള്‍ എസ്.എഫ്.ഐ ജയിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് അട്ടിമറിച്ചാണ് എസ്.എഫ്.ഐ ജയിച്ചതെന്ന് കെ.എസ്.യു ആരോപിച്ചു. റീകൗണ്ടിങ് നടത്തിയത് ഇടത് അനുകൂല അധ്യാപകരാണെന്നും തെരഞ്ഞെടുപ്പ് ഫലം അട്ടമറിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്നും കെ.എസ്.യു നേതാക്കൾ പറഞ്ഞു.

റീ കൗണ്ടിങ് നടത്തുന്നതിനിടെ രണ്ടു തവണ കോളജിൽ വൈദ്യുതി തടസ്സപ്പെട്ടിരുന്നു. ഇതോടെ വൈദ്യുതിയില്ലാത്ത സമയത്ത് റീ കൗണ്ടിങ് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീക്കുട്ടൻ അധ്യാപകർക്ക് മുന്നിലെത്തി. എസ്.എഫ്.ഐ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് കെ.എസ്.യുവും രംഗത്തെത്തിയതോടെ കോളജിൽ സംഘർഷാവസ്ഥയുണ്ടായി. അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ വൻ പൊലിസ് സംഘവും സ്ഥലത്തെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുളത്തില്‍ നിന്നും കിട്ടിയ ബാഗില്‍ 100 ഓളം വിതരണം ചെയ്യാത്ത വോട്ടര്‍ ഐഡി കാര്‍ഡുകള്‍;  തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് സംശയം സംശയം- സംഭവം മധ്യപ്രദേശില്‍ 

Kerala
  •  7 days ago
No Image

പ്ലാസ്റ്റിക് കുപ്പികള്‍ നീക്കം ചെയ്യാത്തതില്‍ നടപടി: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ബസ് ഓടിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു

Kerala
  •  7 days ago
No Image

ശബരിമല സ്വർണപ്പാളി വിഷയത്തിൽ 'ഉടക്കി' നിയമസഭ; ശക്തമായ പ്രതിപക്ഷ പ്രതിഷേധം, ചോദ്യോത്തര വേള റദ്ദ് ചെയ്ത് സ്പീക്കർ, മന്ത്രിമാർക്ക് കൂവൽ

Kerala
  •  7 days ago
No Image

കവര്‍ച്ചയ്ക്കിടെ സ്‌കൂളിലെ ശുചിമുറിക്കു സമീപം ഉറങ്ങിപ്പോയ കള്ളനെ തൊണ്ടി മുതല്‍ സഹിതം പിടികൂടി

Kerala
  •  7 days ago
No Image

ഗസ്സ സമാധാന ചർച്ചകളുടെ ആദ്യ ദിവസം 'പോസിറ്റീവ്' ആയി അവസാനിച്ചു;  ഈജിപ്തിൽ ചർച്ച തുടരും

International
  •  7 days ago
No Image

ഗസ്സയിലെ കൊടുംക്രൂരത: എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധത്തെരുവ് ഇന്ന്

Kerala
  •  7 days ago
No Image

ഫോണ്‍ കിട്ടാതാവുമ്പോള്‍ കുട്ടികള്‍ അമിത ദേഷ്യം കാണിക്കാറുണ്ടോ..? ഉടന്‍ 'ഡി ഡാഡി'ലേക്ക് വിളിക്കൂ- പദ്ധതിയുമായി കേരള പൊലീസ് കൂടെയുണ്ട്

Kerala
  •  7 days ago
No Image

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനം; സമവായത്തിന് തയാറായി സര്‍ക്കാര്‍

Kerala
  •  7 days ago
No Image

തടവുകാരെ 'നിലയ്ക്ക് നിർത്തിയാൽ' ജീവനക്കാർക്ക് ബാഡ്ജ് ഓഫ് ഓണർ നൽകാൻ ജയിൽ വകുപ്പ്

Kerala
  •  7 days ago
No Image

പാലക്കാട് സ്വദേശിയായ യുവാവ് ബഹ്‌റൈനില്‍ മരിച്ച നിലയില്‍ 

bahrain
  •  7 days ago