HOME
DETAILS

ഒ.​പി ടി​ക്ക​റ്റ്

  
backup
November 27, 2022 | 6:51 AM

%e0%b4%92-%e2%80%8b%e0%b4%aa%e0%b4%bf-%e0%b4%9f%e0%b4%bf%e2%80%8b%e0%b4%95%e0%b5%8d%e0%b4%95%e2%80%8b%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d

ക​വി​ത
റ​സാ​ഖ് ചെ​ത്ത്‌​ല​ത്ത്

എ​പ്പോ​ഴെ​ങ്കി​ലും
ക്ഷ​മ പ​രീ​ക്ഷ​ണ​ത്തി​നു
വി​ധേ​യ​രാ​യി​ട്ടു​ണ്ടോ ?
ക​ലി​പ്പു​ക​യ​റി ഞ​ര​മ്പു​വ​ലി​ഞ്ഞ്
മു​ഖം​ചു​വ​ന്ന നേ​ര​ങ്ങ​ളി​ലൂ​ടെ
സ​ഞ്ച​രി​ച്ചി​ട്ടു​ണ്ടോ?
അ​പ്പോ​ഴൊ​ക്കെ,
ഉ​ള്ളു​പു​ക​ഞ്ഞ്
പു​റ​ത്തേ​ക്കൊ​ഴു​കു​ന്ന
ദേ​ഷ്യ​ത്തി​ന്റെ കു​ത്തൊ​ഴു​ക്കി​നെ
അ​ണ​ക്കെ​ട്ടു​കെ​ട്ടി പി​ടി​ച്ചു
നി​ർ​ത്തി​യ​വ​രാ​കും​പ​ല​രും

അ​ത്,
എ​ത്തി​പ്പി​ടി​ക്കാ​ൻ പ​റ്റാ​ത്ത​ത്ര​ദൂ​രം
ആ​ന​മ​ല​കേ​റി കാ​ലി​ട​റി​യ​തി​ന​ല്ല.
ക്ലാ​സ്മു​റി​യി​ൽ,
ക​ണ​ക്കു​മാ​ഷി​ന്റെ
ചോ​ദ്യ​ത്തി​ന് ഒ​റ്റ​ക്കാ​ലി​ൽ
ഇ​രി​ത്തി​യ​തി​നു​മ​ല്ല.
മ​ണ്ണ​ണ്ണ​യും അ​രി​യും പ​റ്റാ​ൻ
ചു​രു​ട്ടി​യ ക​വ​ർ ക​ക്ഷ​ത്തു​വ​ച്ച്;
റേ​ഷ​ൻ​ക​ട​യ്ക്കു മു​ന്നി​ലെ
നീ​ണ്ട ക്യൂ​വി​നു പി​ന്നി​ലാ​യ​തി​നു​മ​ല്ല.

പി​ന്നെ?
ഡോ​ക്ട​റെ കാ​ണാ​ൻ
ഒ​രു ഒ.​പി ടി​ക്ക​റ്റെ​ടു​ത്ത നേ​ര​ത്ത്.
കാ​ത്തി​രു​ന്നു മു​ശി​യു​ന്ന നേ​ര​ത്തെ​ല്ലാം
ഓ​ൺ​ലൈ​നി​ലൊ​ന്ന് ക​യ​റി​യി​റ​ങ്ങും.
ക​സേ​ര വ​ള​ഞ്ഞു തു​ട​ങ്ങു​മ്പോ​ൾ
ന​ടു​വു​നി​വ​ർ​ത്തി കോ​ട്ടു​വാ​വി​ട്ട്
വ​രാ​ന്ത​യി​ലൂ​ടെ ചു​വ​ടു​വ​യ്ക്കും.
ഇ​ട​യ്ക്കി​ടെ കൗ​ണ്ട​റി​ൽ​ചെ​ന്ന്
മു​ഖം കാ​ണി​ക്കും.

അ​ന്നേ​രം
കൗ​ണ്ട​റി​ലൊ​രാ​ൾ
സ്ഥി​രം​പ​ല്ല​വി പ​റ​യും.
എ​രി​ഞ്ഞ​മ​രു​ന്ന മ​ന​സ​ക​ത്ത്
ക​ത്ത​ല​ട​ങ്ങാ​ത്ത ദേ​ഷ്യം
ഇ​ര​ച്ചു​ക​യ​റി
ഒ​രു കാ​ട്ടു​തീ​യാ​വും.

ഒ​ടു​ക്കം,
മു​ന്നി​ലെ ക്യൂ​വി​ൽ
പ​തി​യെ ആ​ളൊ​ഴി​യു​മ്പോ​ൾ,
പ​റ​യാ​തെ പ​റ​യും,
ചി​ല​രെ​ങ്കി​ലും
ക്ഷ​മ​യ​നു​ഭ​വി​ച്ച​ത്,
ക​ണ്ടു തു​ട​ങ്ങി​യ​ത്
ഇ​വി​ടു​ന്നാ​യി​രി​ക്കു​മെ​ന്ന്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓടുന്ന ട്രെയിനിൽ നിന്ന് പുക; ധൻബാദ് എക്‌സ്‌പ്രസ് മുക്കാൽ മണിക്കൂർ പിടിച്ചിട്ടു

Kerala
  •  8 days ago
No Image

നെഞ്ചിൽ പിടിച്ചുതള്ളി, മുഖത്തടിച്ചു; പൊലിസ് സ്റ്റേഷനിൽ ഗർഭിണിക്ക് നേരെ എസ്.എച്ച്.ഒയുടെ ക്രൂരമർദ്ദനം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  8 days ago
No Image

കനത്ത മഴയും ആലിപ്പഴ വർഷവും: ജാഗ്രത പാലിക്കണമെന്ന് റാസൽഖൈമ പൊലിസ്

uae
  •  8 days ago
No Image

നടിയെ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതിയിൽ ദിലീപ്

Kerala
  •  8 days ago
No Image

സ്കൂളിലെ പെറ്റ് ഷോയ്ക്ക് കുട്ടിയെത്തിയത് ആനയുമായി; സ്കൂൾ അധികൃതരിൽ നിന്ന് റിപ്പോർട്ട് തേടി വനംവകുപ്പ്

Kerala
  •  8 days ago
No Image

പാലക്കാട് കാറിന് തീപിടിച്ച് അപകടം; ഒരാൾ മരിച്ചു

Kerala
  •  8 days ago
No Image

മഴയും, ഗതാഗതക്കുരുക്കും വില്ലനായേക്കാം; ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി എമിറേറ്റ്സ്

uae
  •  8 days ago
No Image

പുതുവത്സരം ആഘോഷമാക്കാൻ ഷാർജ: മൂന്നിടത്ത് കരിമരുന്ന് പ്രയോഗങ്ങൾ, നിരവധി കലാപരിപാടികൾ

uae
  •  8 days ago
No Image

മഴ ചതിച്ചു; ദുബൈയിൽ തലാബത്തും ഡെലിവറൂവും പണി നിർത്തി; ഓർഡറുകൾ വൈകും

uae
  •  8 days ago
No Image

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവച്ചു

Kerala
  •  8 days ago